150 വർഷത്തിനു മുൻപ് ഭാരതേന്ദു ഹരിശ്ചന്ദ്ര എഴുതിയ ഹാസ്യനാടകമാണ് അംധേർ നഗരി ചൗപട് രാജാ. രാജാവ് തന്റെ നാട്ടിൽ ആട്ട, അരി, പരിപ്പ്, വിറക്, ഉപ്പ്, നെയ്യ്, പഞ്ചസാര, തുടങ്ങിയ സാധനങ്ങൾക്ക് എല്ലാം ഒരേ വില ഏർപ്പെടുത്തി. ഒരു റാത്തൽ സാധനത്തിന് ഒരു രൂപ.
ഒരുനാൾ കല്ലുവിന്റെ മതിൽ വീണ് ആട് ചത്തു. പരാതിയുമായി ആടിന്റെ ഉടമസ്ഥൻ രാജാവിനെ സമീപിച്ചു. ഉടനെ രാജാവിന്റെ കൽപ്പന. ആദ്യം മതിലിനേയും പിന്നെ കല്ലുവിനേയും അതിനുശേഷം മതിലു പണിത കല്ലാശാരിയേയും കുമ്മായം കൂട്ടിയ പണിക്കാരനേയും കുമ്മായത്തിൽ കൂടുതൽ വെള്ളമൊഴിച്ച ഭീഗ്തിയേയും അയാൾക്ക് മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയേയും വലിയ ആടിനെ വിറ്റ ആട്ടിടയനേയും വിൽക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കൊത്തുവാളിനേയും തൂക്കിക്കൊല്ലാൻ വിധിച്ചു. തൂക്കു കയറിന്റെ കുടുക്ക് കൊത്തുവാളിന്റെ കഴുത്തിൽ കടക്കുന്നില്ലെന്നു കണ്ടു. അപ്പോൾ കുടുക്കിനു ഇണങ്ങിയ കഴുത്തുള്ളവനെ തൂക്കിക്കൊല്ലാൻ രാജാവ് ആജ്ഞാപിച്ചു. അതു വഴി വന്ന ഗോവർദ്ധനനാണ് ഈ വിധിക്കു വിധേയനാകുന്ന നിർഭാഗ്യവാൻ. വികടരാജാവിന്റെ ഭരണരീതികൊണ്ട് നാട്ടിൽ പൊറുതി മുട്ടി.
ഈ കിരീടം ആർക്കാണ് ചേരുന്നത് ?
കേരളത്തിലെ രാജാവിനോ,കേന്ദ്രത്തിലെ രാജാവിനോ?
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി