ജനാധിപത്യത്തിന്റെ ശ്രീകോവിൽ


നിയമസഭയും ലോക് സഭയും രാജ്യ സഭയും ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. മൂന്നിടത്തും സഭകൂടാതെ പിരിയുന്നു. പ്രതിപക്ഷ ബഹളമാണ് കാരണമെന്ന് ഭരണപക്ഷം. പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കു ചെവി കൊടുക്കുന്നില്ലെന്ന് പ്രതിപക്ഷം. രണ്ടായാലും ഫലം ഒന്നു തന്നെ. ലക്ഷക്കണക്കിനു രൂപയാണ് ഓരോ ദിനവും സഭ കൂടുന്നതിന് ചെലവഴിക്കുന്നത്. അത് ജനങ്ങളുടെ നികുതിപ്പണമാണ്. സഭയിൽ പ്രതിപക്ഷം തടസ്സമുണ്ടാക്കിയാൽ ഭരണപക്ഷത്തിന് ഉപായത്തിൽ ചൂടപ്പം പോലെ ബില്ലുകൾ പാസ്സാക്കിയെടുക്കാം
ഓരോ സഭയിലും എല്ലാം ചർച്ച ചെയ്യണം. വാദവും പ്രതിവാദവും ഉന്നയിക്കാം. അതൊക്കെ ജനങ്ങളറിയണം. ബി.ബി.സി.യുടെ പഴയ വാർത്തയും അദാനി പ്രശ്നവും രാഹുൽ ഗാന്ധിയുടെ വിദേശ പ്രസംഗവും മൂലമാണ് ലോക സഭയും രാജ്യസഭയും പലപ്പോഴും പിരിയേണ്ടി വരുന്നത്. ചർച്ചകൾ ഓരോ അംഗത്തിന്റേയും അവകാശമാണ്. സൗജന്യമല്ല. സഭ അകാലത്തിൽ പിരിയുകയും മൈക്ക് കട്ടു ചെയ്യുന്നതും നീതിക്കു നിരക്കുന്നതല്ല.എല്ലാത്തിനും കാലം സാക്ഷി.
ലോക് സഭയും രാജ്യസഭയും ഒരു ദിവസം ചേരുന്നതിനുള്ള ചെലവ് മൂന്നരക്കോടി രൂപയാണ് 142 കോടി ജനതയുടെ നികുതിപ്പണമാണിത്. നിയമ നിർമ്മാണവും കാര്യ നിർവ്വഹണവും നടത്തേണ്ട സഭകളാണ് ഗുസ്തി ഗോദകളായി മാറുന്നത്.
സഭാംഗങ്ങൾക്ക് ജനാധിപത്യത്തെക്കുറിച്ച് പഠന ക്ലാസ്സുകൾ നല്കണം. ജനസഭകൾ ജനാധിപത്യത്തിന്റെ ശ്രീകോവിലുകളാണ്. അവിടുത്തെ വെളിച്ചം തല്ലിക്കെടുത്തരുത്. അങ്ങനെ ആരു ചെയ്താലും അത് ജനാധിപത്യാഭാസമാണ്. നൂറ്റാണ്ടുകളായി ഭാരത ജനത അടിമത്തവും വർണ്ണവിവേചനവും അനുഭവിച്ചു. നിരക്ഷരരും നിരാലംബരുമായിരുന്ന പാവം ജനങ്ങളെ നാടുവാഴികളും മുഗളന്മാരും ഡച്ചുകാരും പോർച്ചുഗീസുകാരും ഇംഗ്ലീഷുകാരും ഭരിച്ചു മുടിച്ചു. ദീർഘമായ സ്വാതന്ത്ര്യ സമരത്തിന്റേയും ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവത്യാഗത്തിന്റേയും ഫലമായി നേടിയെടുത്തതാണ് നമ്മുടെ സ്വാതന്ത്ര്യം. ഇംഗ്ലീഷുകാർ കട്ടുമുടിച്ച് ചണ്ടിയാക്കി വലിച്ചെറിഞ്ഞ ഭാരതമാണ് ഇന്ന് ലോക രാജ്യങ്ങൾക്കു മുന്നിൽ തലയുയർത്തി നില്ക്കുന്നത്. ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ഉപഗ്രഹങ്ങളും യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും നമ്മൾ നിർമ്മിക്കുന്നു. മതാധിപത്യവും സാമ്പത്തികാധിപത്യവും ഏകാധിപത്യവും നമ്മുടെ സ്വാതന്ത്ര്യത്തെ വിഴുങ്ങുന്നതിനു ഇച്ഛാശക്തിയുള്ള ജനങ്ങൾ സമ്മതിക്കുകയില്ല. ചില സഭാംഗങ്ങൾ അതിരു കടക്കുന്നു. മറ്റു ചിലർ നിശബ്ദരായിരിക്കുന്നു. സഭ അലങ്കോലപ്പെടുത്തുന്ന ബഹളങ്ങൾ ജനാധിപത്യത്തിനു ഭൂഷണമല്ല. നമ്മുടെ നിയമസഭയിൽ മുൻപുണ്ടായ ഗുണ്ടായിസം ആരും മറന്നിട്ടില്ല. ഇപ്പോൾ സഭയ്ക്കകത്ത് പത്ര മാദ്ധ്യമങ്ങൾക്കു കടിഞ്ഞാണിടുന്നത് പരമ ദയനീയമാണ്. പക്കിസ്ഥാനും ചൈനയും ഖാലിസ്ഥാൻ വാദികളും ഇൻഡ്യയ്ക്കു കളങ്കമുണ്ടാക്കുന്നു.
നമ്മുടെ ജനാധിപത്യവും ഭരണഘടനയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാൻ ജനങ്ങൾ സഭാംഗങ്ങളെ നിർബന്ധിക്കണം. പൊതു മുതൽ നശിപ്പിക്കുകയും പരസ്പരം കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്നത് തികഞ്ഞ കാടത്തമാണ്.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ