(1904 ഒക്ടോബർ 2 )
ഇന്ന് ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനമാണ്. വരണാസിയിലെ മുൾസാരായിൽ ജനിച്ച് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ തീച്ചൂളയിലേക്ക് എടുത്ത ചാടിയ മഹാരഥൻ. വാക്കിലും പ്രവർത്തിയിലും ഗാന്ധിസം ഉൾക്കൊണ്ട ദേശസ്നേഹി. ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായിരുന്ന ശാസ്ത്രി ആദർശത്തിൻ്റെയും ലാളിത്യത്തിൻ്റെയും കെടാവിളക്കായിരുന്നു. ഒരു പൊതുപ്രവർത്തകർ എങ്ങനെയാവണമെന്ന് ശാസ്ത്രി തൻ്റെ ലളിത ജീവിതംകൊണ്ടു തെളിയിച്ചു. തമിഴ്‌നാട്ടിലെ അരിയല്ലൂരിൽ നടന്ന തീവണ്ടി അപകടത്തെത്തുടർന്ന് ഇന്ത്യയുടെ റെയിൽവേ മന്ത്രിസ്ഥാനം രാജിവെയ്ക്കുമ്പോൾ അദ്ദേഹം ഉയർത്തിപ്പിടിച്ചത് മഹത്തായ ധാർമ്മിക മൂല്യമായിരുന്നു . താഷ്കൻ്റിൽ വച്ചുള്ള അദ്ദേഹത്തിൻ്റെ അകാല വിയോഗം വേദനാജനകമായിരുന്നു. ജയ് ജവാൻ ജയ് കിസാൻ എന്ന മഹത്തായ മുദ്രാവാക്യം ഇന്ത്യയ്ക്ക് നൽകിയ ലാൽ ബഹദൂർ ശാസ്ത്രി യുഗാന്ത്യത്തോളം സ്മരിക്കപ്പെടും. (പ്രൊഫ ജി ബാലചന്ദ്രൻ)