സ്വപ്നാസുരേഷ് കോടതിയിൽ അറിയിക്കുകയും മാധ്യമങ്ങളോട് പറയുകയും ചെയ്ത വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. അത് സത്യമോ അസത്യമോ എന്തുമാകട്ടെ, ജനങ്ങൾക്കിടയിൽ വലിയ സംശയവും ഊഹാപോഹങ്ങളുമാണ് പരന്നിരിക്കുന്നത്. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ഞാൻ പറയുന്നില്ല. പക്ഷെ മുഖ്യമന്ത്രിക്കെതിരെ ഉയർന്നുകേൾക്കുന്ന ആരോപണങ്ങളെക്കുറിച്ച് ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണം.
തൃക്കാക്കര തിരഞ്ഞെടുപ്പിന് മുമ്പ് ഈ ആരോപണം ഉന്നയിച്ചെങ്കിൽ അതിൻ്റെ പിന്നിൽ പ്രതിപക്ഷമോ ശത്രുക്കളോ ഉണ്ടെന്ന് പറയാമായിരുന്നു. ഈ സാഹചര്യത്തിൽ ആരോപണങ്ങളെ തള്ളിക്കളയാനാവില്ല. താത്രിയുടെ വെളിപ്പെടുത്തലുകൾ പോലെ പണ്ട് സരിത അന്നത്തെ മുഖ്യമന്ത്രിയെയും മറ്റു പ്രധാന നേതാക്കളെയും ലൈംഗികാപവാദത്തിൻ്റെ മുൾമുനയിൽ നിർത്തി. അതിൻ്റെ പേരിൽ പലപല അന്വേഷണങ്ങൾ നടത്തിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇക്കാര്യത്തിൽ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞു മാറരുത്.
സ്വപ്നാസുരേഷിനോട് മമതയോ മതിപ്പോ എനിക്കില്ല. പക്ഷെ അവർ കോടതിയിൽ കൊടുത്തമൊഴി അതീവ ഗൗരവമുള്ളതാണ്.ഒരു കാലത്ത് അവർക്ക് എല്ലാ ഒത്താശയും നൽകിയ ശേഷം മുഖ്യമന്ത്രിയും ശിവശങ്കരനും സി.എം രവീന്ദ്രനും അവരുടെ ലാവണങ്ങളിൽ ശക്തരായി കഴിയുന്നു. പഴയ മന്ത്രി കെ.ടി. ജലീൽ, പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ കുടുംബം എന്നിവർ ആരോപണത്തിൻ്റെ നിഴലിലാണ്.
പിലാത്തോസിനെ പോലെ മുഖ്യമന്ത്രിക്ക് കൈ കഴുകാവുന്ന വിഷയങ്ങളല്ല. കറൻസിപ്പെട്ടിയും ഭാരമുള്ള ബിരിയാണി പാത്രവും എങ്ങനെ, എന്ത്, എപ്പോൾ എന്നൊക്കെ തെളിയിക്കപ്പെടണം. സ്വപ്നാ സുരേഷിൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് അവർ പറയുന്നു. ഇപ്പോൾ വെളിപ്പെടുത്തിയ കാര്യങ്ങൾ വിശദമായി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഒരു പ്രയോജനവും കണ്ടില്ല എന്ന് സ്വപ്ന ആരോപിക്കുന്നു.സ്വപ്ന സുരേഷിന്റെ സഹായി പി.എം.സരിത്തിനെ ഫ്ലാറ്റിൽ നിന്ന് ഒരു സംഘം ആളുകൾ ബലമായി പിടിച്ചുകൊണ്ട് പോയി. അത്തരം അക്രമങ്ങൾ ഭീതിപ്പൊടുത്തുന്നതാണ്.
ക്രിമിനൽ ചട്ടം 164 അനുസരിച്ച് കോടതിയിൽ സമർപ്പിക്കുന്ന മൊഴിയുടെ ഗൗരവം നിസാരീകരിക്കാവുന്നല്ലെ. എല്ലാവരുടേയും പങ്ക് എത്രമാത്രം ഉണ്ടെന്നും അതിൻ്റെ സത്യാവസ്ഥ എത്രകണ്ട് ഉണ്ടെന്നും അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ഇത് വേണ്ടത്ര പരിഗണിച്ച് മുഖ്യമന്ത്രി ഒരു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ്
എൻ്റെ അഭിപ്രായം.
പ്രൊഫ.ജി.ബാലചന്ദ്രൻ

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി