യശ:ശരീരനായ ശ്രീ.പി.എൻ. പണിക്കരുടെ ഓർമദിനം മലയാളികൾ മറന്നുകൂടാ. നെറ്റെഴുത്തിൻ്റെ പുതിയ കാലത്ത് അക്ഷരങ്ങൾ വിസ്മരിച്ചു പോകാതെ “വായിച്ചു വളരുക” എന്ന സന്ദേശവുമായി ഗ്രന്ഥശാലാ പ്രസ്ഥാനത്തെ പരിപോഷിപ്പിച്ച അക്ഷര കുലപതിയായ പണിക്കർ സാറിനെ നമിക്കുന്നു. സമൂഹമാധ്യമങ്ങൾ അരങ്ങ് കീഴടക്കിയതോടുകൂടി പുസ്തകവായനയ്ക്ക് കുറവ് വന്നിട്ടുണ്ട്. എന്നാലും ഇ-ബുക്കുകളായ് വായന പുനർജനിക്കുന്നത് സന്തോഷകരമാണ്. വായിച്ചും എഴുതിയും തുടങ്ങിയകാലത്ത് എനിക്ക് പണിക്കർ സാർ ഒരു പ്രചോദനമായിരുന്നു. ഇന്ന് വയനദിനം ആചരിക്കുമ്പോൾ ഒരു സന്തോഷം കൂടിയുണ്ട്. പണിക്കർ സാറിൻ്റെ കാർമ്മികത്വത്തിൽ രൂപീകൃതമായ കാൻഫെഡിൻ്റെ ഒരു പുരസ്കാരം തേടിയെത്തിയതിലുള്ള സന്തോഷം. അതും ഹൃദയരക്തം കൊണ്ട് കോറിയിട്ട എൻ്റെ “ഇന്നലെയുടെ തീരത്ത്” അനുഭവകഥയ്ക്ക്… . കാലമുള്ളിടത്തോളം കാലം വായനദിനവും പണിക്കർ സാറും ഓർക്കപ്പെടും. സ്നേഹാദരങ്ങളോടെ …
പ്രൊഫ ജി ബാലചന്ദ്രൻ