ടാഗോറിൻ്റെ കാബുളിവാലയും താലിബാൻ്റെ ഭീകരതയും.

ആയുധ സജ്ജരായ ന്യൂനപക്ഷം ഭൂരിപക്ഷത്തെ അടക്കി ഭരിക്കുമെന്ന് ആൽഡസ് ഹക്സിലി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ചിരപുരാതന സംസ്കൃതിയായ അഫ്ഗാനിൽ താലിബാൻ നടപ്പാക്കുന്നത്. അതിനവർ വിശുദ്ധ ഗ്രന്ഥങ്ങളെ മറയാക്കുന്നത് മാപ്പർഹിക്കാത്ത അപരാധമാണ്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടേയും പൈശാചികതയുടേയും വിവരങ്ങളാണ് അഫ്ഗാനിൽ നിന്ന് പുറത്ത് വരുന്നത്. താലിബാൻ്റെ നരനായാട്ടിൽ ഉയർന്നു കേൾക്കുന്നത് നിരാലംബരുടെ ദീനരോദനങ്ങൾ മാത്രം. അക്ഷരങ്ങളോടും അമ്മ പെങ്ങൾമാരോടുമെല്ലാം അവർക്ക് പരമപുച്ഛമാണ് . ഒരു ജനത കൊടിയ ദാരിദ്ര്യത്തിലേക്കും അരാജകത്വത്തിലേക്കും നീങ്ങുകയാണ്. യൂഫ്രട്ടീസിൻ്റെ തീരത്ത് ഒരു നായ പട്ടിണി കിടന്നാൽ അതിന് ഞാൻ ദൈവത്തോട് സമാധാനം പറയേണ്ടിവരുമെന്ന് പറഞ്ഞ ഖലീഫ ഉമറിനെയെങ്കിലും അവർ ഓർക്കേണ്ടിയിരുന്നു. കഴിഞ്ഞ ഇരുപത് വർഷമായി അമേരിക്കൻ സഖ്യസേന നടത്തിയ ഇടപെടലുകൾ അഫ്ഗാനിൽ ഫലം കണ്ടില്ല. ഭീകരവാദത്തിൻ്റെ മതമേലങ്കിയണിഞ്ഞ ഭീകര പ്രസ്ഥാനം ഏകാധിപത്യ ഭരണകൂടം അഫ്ഗാനിൽ സ്ഥാപിച്ചു കഴിഞ്ഞു. ചൈനയും പാക്കിസ്ഥാനും അവരുമായ് ചങ്ങാത്തത്തിലുമാണ്. അവരുടെ ജീൻ ഇന്ത്യാ വിരുദ്ധതയാണല്ലോ? അഫ്ഗാൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിശ്വമാനവികതയുടെ പ്രവാചകനായ ടാഗോറിൻ്റെ കാബൂളിവാല എന്ന ചെറുകഥ പ്രസക്തമാവുന്നു. കാബൂളിവാലയിലൂടെ ടാഗോർ പറയുന്നത് മനുഷ്യസ്നേഹത്തിന് ദേശാതിർത്തികളില്ല എന്നാണ്. കൽക്കത്തയിൽ വീടുവീടാന്തരം കയറി ഡ്രൈ ഫ്രൂട്ട്സ് വിൽക്കാൻ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കാബൂളിവാലയെ മിനിക്കുട്ടി വിളിക്കുന്നു : തലയിൽ ഉണക്കമുന്തിരി ഭാണ്ഡവുമായ് വീട്ടിലേക്കു വരുന്ന റഹ്മത്തിനെ കണ്ട് അവൾക്ക് പേടിയായി. പിള്ളേരെ പിടുത്തക്കാരനാണെന്ന് അവൾ കരുതി. ജനലിന് പിന്നിൽ പേടിച്ചരണ്ടു നിൽക്കുന്ന മിനിക്കുട്ടി അഛൻ്റെ നിർബന്ധത്തിന് വഴങ്ങി പുറത്ത് വരുന്നു. കാബൂളിവാലയും മിനിക്കുട്ടിയും തമ്മിലുള്ള സുഹൃദം പിതൃ പുത്രി വാത്സല്യമായി വളരുകയാണ്. ഒരിക്കൽ തൻ്റെ പണം തട്ടിയെടുത്ത തർക്കവുമായ് ബന്ധപ്പെട്ട് ഒരാളെ കാബുളിവാല കുത്തിക്കൊല്ലുന്നു. 13 വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് അയാൾ പുറത്തിറങ്ങി. തിടുക്കത്തിൽ അയാൾ മിനിക്കുട്ടിയുടെ വീട്ടിലെത്തി. അന്നവളുടെ വിവാഹമായിരുന്നു. നവവധുവായ മിനിക്കുട്ടിയെ കണ്ട് നിറ കണ്ണുകളോടെ കാബൂളി പറഞ്ഞു. എനിയ്ക്കും മിനിക്കുട്ടിയെ പോലെ ഒരു മകളുണ്ട്. അയാളുടെ നിഷ്കളങ്കത ബോധ്യപ്പെട്ട് മിനിക്കുട്ടിയുടെ അച്ഛൻ അയാൾക്ക് അഫ്ഗാനിൽ പോയി മകളെ കാണാൻ കുറച്ച് പണം നൽകുന്നു. മിനിക്കുട്ടിയുടെ വിവാഹാഘോഷ ചിലവ് വെട്ടിക്കുറച്ചാണ് അത് നൽകിയത് . നാടോടിക്കച്ചവടക്കാരനായ കാബൂളിയെ ഹൃദയത്തിലേറ്റിയ ഇന്ത്യയുടെ മനസ്സ് 1892 ലാണ് ടാഗോർ ചെറുകഥയിലൂടെ പകർത്തിയത്. അതു കൊണ്ടു തന്നെ ഒരിക്കൽ അഫ്ഗാൻ ഭരണാധികാരിയായ അഷ്റഫ് ഗനി പറഞ്ഞത്’ കോടികൾ മുടക്കിയാൽ പോലും കിട്ടാത്ത പരസ്യമാണ് കാബൂളിവാല എന്ന ചെറുകഥയിലൂടെ അഫ്ഗാനിസ്ഥാന് കിട്ടിയത് “എന്ന്. പാഠപുസ്തകങ്ങളിലൂടെ കാബൂളിവാല ഇന്നും ഇന്ത്യൻ ഹൃദയങ്ങളിൽ ജീവിക്കുന്നു. എന്നാൽ ഇതേ കാബുളിവാലമാരാണ് താലിബാൻ്റെ ക്രൂരതയിൽ ബലിയർപ്പിക്കപ്പെടുന്നത്. ആ നരവേട്ടയ്ക്ക് ആളും അർത്ഥവും നൽകി പാക്കിസ്ഥാൻ കൈയയ്യച്ചു സഹായിക്കുന്നുമുണ്ട്. ബിൻലാദൻ്റെ സംരക്ഷകർ അവരായിരുന്നുവല്ലോ? ഇരുപത് വർഷത്തിനു മുമ്പ് വേൾഡ് ട്രേഡ് സെൻ്റർ തകർത്ത ബിൻലാദനെ അമേരിക്ക വധിച്ചത് മറക്കാറായിട്ടില്ല. വിരലിലെണ്ണാവുന്നവർക്ക് താലിബാൻ ഇന്നും വിസ്മയമാണ്. ഈ ഭീകര വാഴ്ചക്കറുതി വരുത്താൻ ലോക ശക്തികൾക്ക് ഒന്നും ചെയ്യാനില്ലേ? എല്ലാത്തിനും മൗനം ഭൂഷണമല്ല. നീറുന്ന കരളും നിറയുന്ന കണ്ണുകളുമായ് സ്വർഗ സിംഹാസനത്തിലിരുന്ന് ടാഗോർ ഇതെല്ലാം കാണുന്നുണ്ടാവും. അഫ്ഗാനിസ്ഥാനിൽ ശാശ്വത സമാധാനം ഉണ്ടാകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

പ്രൊഫ ജി ബാലചന്ദ്രൻ

#Thaliban

#Afganistan

#Tagore_Kabuliwala

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക