” തകഴി : കറ്റപ്പുറത്ത് പിറന്ന മകൻ ? ! “

1912 ഏപ്രിൽ 17 ന് ബ്രാഹ്മമുഹൂർത്തത്തിൽ അരീപ്പുറത്ത് ഒരു കുഞ്ഞ് ജനിച്ചു. ഇലകളുടെ ഭാഷ അറിയുന്ന ഇളം കാറ്റ് ചെടിയുടെ കാതിൽ മന്ത്രിച്ചു. യോഗപ്പെരുമയിൽ ജനിച്ച ഈ കുഞ്ഞ് നാടിൻ്റെ പേരും പെരുമയും വാനോളം ഉയർത്താൻ പോന്നവനാണ്. .നന്മയുടെ ഉറവിടമായ പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിനും പാർവ്വതി അമ്മയ്ക്കും ആറ്റുനോറ്റുണ്ടായ സന്താനം. അച്ഛൻ പകലന്തിയോളം തൂമ്പ കൊണ്ട് പാടത്ത് പണിയെടുത്തു. പാർവ്വതിയമ്മ വെളുപ്പിനെ എണീറ്റ് കറ്റ മെതിച്ച് കൊണ്ട് നിൽക്കുമ്പോഴാണ് പ്രസവവേദന അനുഭവപ്പെട്ടത്. വീട്ടിനകത്ത് കയറി പ്രസവിച്ചു. അമ്മ വാത്സല്യത്തോടെ പറഞ്ഞു. ” കറ്റപ്പുറത്ത് പിറന്ന മകൻ ”! തിരുപ്പിറവിയെ സ്വാഗതം ചെയ്ത് സാഹിത്യപ്പാടത്ത് കൊയ്തെടുക്കാൻ പോകുന്ന തങ്കക്കതിരുകളെകണ്ട് കലപ്പയുടെ നാവ് ചലിച്ചു .. ! പൂർവ്വികരുടെ വിയർപ്പിൻ്റെ സുഗന്ധവുമായ് തെങ്ങോലകൾ പീലികൾ വിടർത്തി നൃത്തം ചെയ്തു. താളും തകരയും കുറിഞ്ഞിയും മുക്കുറ്റിയുമെല്ലാം ഞങ്ങളും മോശക്കാരല്ല എന്ന ഭാവം കൊണ്ട് ഞെളിഞ്ഞ് നിന്നു… (പ്രൊഫ ജി ബാലചന്ദ്രൻ്റെ ” തകഴി കഥയുടെ രാജശിൽപ്പി” എന്ന പുസ്തകത്തിൽ നിന്ന് ) #തകഴി #Thakazhi #പ്രൊഫ_ജി_ബാലചന്ദ്രൻ് #profgbalachandran

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ