നവരാത്രി ആഘോഷങ്ങൾ ഒരു നാടിൻ്റെ സംസ്കൃതിയാണ്. മനസ്സും വപുസ്സും പവിത്രീകരിക്കുന്ന നവരാത്രി (ദസറ) ഭാരതമെമ്പാടും കൊണ്ടാടുന്നു. മഹിഷാസുരനെ മൈസൂറിൽ വച്ച് ദുർഗ്ഗാ ദേവി വധിച്ചതായിട്ടാണ് നവരാത്രിയുടെ ഐതിഹ്യങ്ങളിലൊന്ന്. ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും അഭ്യാസ സംരംഭത്തിനുതകുന്ന ദിവസമാണെത്രെ ഇത്. നവരാത്രികാലത്തെ ദുർഗാപൂജ ആയുധ പൂജകൂടിയാണ്. കേരളത്തിൽ ഇത് വിജയദശമിയായി ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ആഘോഷിക്കുന്നു. ദുർഗാഷ്ടമി ദിനത്തിൽ എഴുത്തുകാർ അവരുടെ പുസ്തകവും തൂലികയും പൂജവയ്ക്കുന്നു. കേരളത്തിൽ നാനാവിധ തൊഴിലുകളിൽ ഏർപ്പെടുന്നവരെല്ലാം പൂജവയ്പ്പിൽ ഭക്ത്യാദരങ്ങളോടെ പങ്കുചേരുന്നു. കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കുന്നതും വിജയദശമി നാളിലാണ്. മൂകാംബിക ക്ഷേത്ര സന്നിധിയിൽ എഴുത്തിനിരുത്തുന്നത് ശ്രേഷ്ഠമാണ്. അരിയിലാണ് ഹരിശ്രീ കുറിക്കുന്നത്. കുഞ്ഞിൻ്റെ നാവിൽ മോതിരം തേനിൽ മുക്കി ഓം ഹരി ശ്രീ ഗ ണ പ ത യേ നമ: എന്നാണ് എഴുതുന്നത്.
‘ഞങ്ങളുടെ മക്കളെ എഴുത്തിന് ഇരുത്തിയത് ഞങ്ങൾ തന്നെയാണ്.
“ആദ്യ കാലത്ത് ഞാൻ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയിരുന്നു. ഇപ്പോൾ ആ ക്ഷണം സ്നേഹപൂർവ്വം നിരസിക്കുകയാണ് പതിവ്.”
നാടെങ്ങും ഇപ്പോൾ തിൻമയുടെ വിളയാട്ടമാണ്. ജാതി മത ഭേദങ്ങളും വിദ്വേഷങ്ങളും പരക്കെ വ്യാപിക്കുന്നു. ഈ അവസരത്തിൽ തിൻമയ്ക്കു മേൽ നന്മയുടെ വെളിച്ചം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി