ജീവിക്കുന്ന ശവപ്പറമ്പെന്ന് കുപ്രസിദ്ധി നേടിയ മൊളോക്കോയിലെ കുഷ്ഠരോഗികളുടെ പരിചരണത്തിനും. ശുശ്രൂഷയ്ക്കുമായി വന്ന്, അവരിലൊരാളായി സ്വർഗ്ഗലോകം പൂകിയ ഫാദർ ഡാമിയൻ നിസ്വാർത്ഥമതിയായ ദൈവദാസനായിരുന്നു. 1840 ജനുവരി 3 ന് ബെൽജിയത്തിലെ ട്രീ മേലുവിലാണ് ജോസഫ് എന്ന ഫാദർ ഡാമിയൻ ജനിച്ചത്. ദൈവവിളികളുടെ ഫലമായി 19-ാം വയസ്സിൽ അദ്ദേഹം സേക്രഡ് ഹാർട്ട് സെമിനാരിയിൽ വൈദിക പഠനത്തിനു ചേർന്നു. 1864 മേയിൽ വൈദികപ്പട്ടം നേടിയ ഫാദർ ഡാമിയൻ ഹവായിയിലെ പള്ളിയിൽ വികാരിയായി. കുഷ്ഠരോഗികളെ പുനരധിവസിപ്പിച്ച മൊളോക്കോയ് ദ്വീപിൽ സേവനമനുഷ്ഠിക്കാൻ സ്വമേധയാ സന്നദ്ധനായി.
വടക്കൻ ശാന്ത സമുദ്രത്തിലെ ദ്വീപ സമൂഹമാണ് ഹവായി. 33-ാം വയസ്സിൽ മൊളോക്കായ് ദ്വീപിലെത്തിയ ഫാദർ ഡാമിയൻ ഒൻപതു വർഷം ക്രിസ്തുമത പ്രചാരകനായി പ്രവർത്തിച്ചു. ആ ദ്വീപുകളിൽ അതീവ ഗുരുതരമായ കുഷ്ഠരോഗം ഗ്രസിച്ച നാളുകളായിരുന്നു അത്. കുഷ്ഠരോഗത്തെ ചെറുക്കുന്നതിന് മറ്റു മാർഗ്ഗങ്ങൾ ഇല്ലാതിരുന്നതു കൊണ്ട് കുഷ്ഠരോഗികളെ മൊളോക്കായ് ദ്വീപിലെ കലവാവോയിലേക്കു തളളുകയാണ് ഹവായിക്കാർ ചെയ്തിരുന്നത്. മാരകമായ ആ രോഗവുമായി പാവങ്ങൾ മരണവുമായി മല്ലടിച്ച് നരകയാതന അനുഭവിച്ചു. തങ്ങൾക്ക് പ്രാർത്ഥിക്കാനും കുമ്പസരിക്കാനുമായി ഒരു പുരോഹിതനെ വേണമെന്ന് രോഗികൾ ആവശ്യപ്പെട്ടു. ആ ദൗത്യം ഫാദർ ഡാമിയൻ ഏറ്റെടുത്തു.
1840 ലാണ് ഹവായിയിൽ കുഷ്ഠരോഗമെത്തിയത്. രോഗം പടർന്നുപിടിച്ചു. പ്രതിരോധമൊന്നും സർക്കാരിന് കണ്ടെത്താനായില്ല. അങ്ങനെയാണ് മൊളോക്കോയി ദ്വീപ് കുഷ്ഠരോഗികളുടെ ഒരു കോളനിയായി തീർന്നത്. മരണം സുനിശ്ചിതമായ ആ രോഗികൾ നിയമത്തെ ഭയക്കാതെ വന്യമായ ജീവിതം ആസ്വദിക്കുകയായിരുന്നു. ഏതാണ്ട് 797 രോഗികളെയാണ് അവിടേയ്ക്കു തളളിയത്. ഒരുദ്യോഗസ്ഥനെ നിയമിച്ചിട്ടും കു കുഷ്ഠരോഗികളുടെ ജീവിതം നിത്യ നരകമായിരുന്നു.
ജീവിതം സമർപ്പിക്കാൻ തയ്യാറുളള ഒരു പുരോഹിതനോ കന്യാസ്ത്രിയോ എത്തിയാൽ മൊളോക്കോയിൽ പ്രകാശം എത്തിക്കനാകുമെന്ന ഒരു പത്രവാർത്ത കണ്ടാണ് ഫാദർ ഡാമിയൻ മേലധികാരികളുടെ അനുവാദത്തോടെ അങ്ങോട്ടു തിരിച്ചത്. രോഗികൾ ഹർഷാരവത്തോടെയാണ് ഡാമിയനെ സ്വീകരിച്ചത്. അവിടെ പ്രാർത്ഥനയും മറ്റും നടത്തിയിരുന്നത് മരച്ചു മട്ടിലായിരുന്നു. അവിടെയുണ്ടായിരുന്ന സെന്റ് ഫിലോഫിന പള്ളി തീരെ ചെറുതാണ്.കുഷ്ഠരോഗികളെ വിശ്വാസത്തിലെടുത്തു. അവരുടെ സാമീപ്യം ദുർഗ്ഗന്ധം വമിക്കുന്നതായിരുന്നു. വായും മൂക്കും അടച്ചു പിടിച്ചു കൊണ്ടാണ് ഫാദർ ആദ്യം അവിടെ പ്രവർത്തിച്ചു തുടങ്ങിയത്. മുറിവുകൾ വച്ചുകെട്ടി രോഗികളെ അദ്ദേഹം കഴുകി വൃത്തിയാക്കി. അവർക്ക് സുരക്ഷിതത്വമൊരുക്കാൻ ആവുന്നതല്ലാം ചെയ്തു. ജോലികളിൽ തന്നെ സഹായിക്കാൻ രോഗികളെ പ്രാപ്തരാക്കി. അവിടെ കല്ലറകളും വീടുകളും നിർമ്മിച്ചു. ക്യഷികാര്യങ്ങളിൽ രോഗികൾ വ്യാപൃതരായി. സംഗീതോപകരണങ്ങൾ ഉപയോഗിക്കാനും പാടാനും രോഗികൾ പ്രാപ്തരായി. നിയമരാഹിത്യവും അരാജകത്വവും ക്രമേണ ഇല്ലാതായി. ഒരു പുതിയ ജീവിത താളം അവിടെയുണ്ടായി. ഞങ്ങൾക്ക് ഇനി മോളോക്കോ വിട്ടു പോകേണ്ടത് രോഗികൾ ഏക സ്വരത്തിൽ പറഞ്ഞു ഡാമിയനെ അവർ സ്നേഹിച്ചു. മഹാത്മാവ് എന്നർത്ഥത്തിൽ കാമിയാനോ എന്നു വിളിച്ചു. അച്ചടക്കത്തിൽ കടുംപിടുത്തക്കാരനായിരുന്നെങ്കിലും സ്നേഹവും സേവനവും കൊണ്ട് അദ്ദേഹം രോഗികളുടെ ഹൃദയം കവർന്നു. പള്ളി വിപുലപ്പെടുത്തി. ഡാമിയന്റെ പ്രാർത്ഥനകൾ സശ്രദ്ധം കേട്ടു. പള്ളിക്കു സ്വന്തമായി ഒരു ഗായക സംഘത്തെ ഉണ്ടാക്കി സംഗീതം അവർക്കു നവോന്മേഷം പകർന്നു. ജീവിക്കുന്ന ശവപ്പറമ്പ് ജീവൻ തുടിക്കുന്ന ലോകമാക്കി മൊളോക്കോയെ ഫാദർ ഡാമിയൻ മാറ്റി. ഡാമിയന്റെ പ്രശസ്തി യൂറോപ്പിലേക്കും ലോകത്തേയ്ക്കും വ്യാപിച്ചു. പുറത്തു നിന്ന് നിർല്ലോപമായ സഹായങ്ങൾ ലഭിച്ചു. നികുതിയുടെ അഞ്ചു ശതമാനം ഈടാക്കി മൊളോക്കോയിലെ പുനരുദ്ധാരണത്തിന് ഹവായ് സർക്കാർ വിനിയോഗിച്ചു. അർപ്പണ ബോധത്തോടെ, ത്യാഗസന്നദ്ധനായി ഫാദർ ഡാമിയൻ മൊളോക്കോയെയും അവിടുത്തെ രോഗികളേയും പരിചരിച്ചു. സ്തുത്യർഹമായ സേവനത്തിന് ഹവായ് സർക്കാർ റോയൽ ഓർഡർ ഓഫ് കലാക്കൗവ പുരസ്ക്കാരം നല്കി ആദരിച്ചു. ആ മെഡൽ ഡാമിയൻ അപൂർവ്വമായി മാത്രമേ ധരിച്ചുള്ളു. അതിനദ്ദേഹം പറഞ്ഞ ന്യായം എനിക്ക് ദെവത്തിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞു “കുഷ്ഠരോഗം” .
രോഗം തന്നെ കീഴ്പെടുത്തുന്നതായി ഫാദർ ഡാമിയൻ മനസ്സിലാക്കിത്തുടങ്ങി. തിളച്ച വെള്ളത്തിൽ കാൽ കഴുകിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന് ചൂടോ വേദനയോ അനുഭവപ്പെട്ടില്ല. രോഗം പൂർണ്ണമായി ബാധിച്ചു.എന്നിട്ടും അദ്ദേഹം വിശ്രമ രഹിതമായി പ്രവർത്തിച്ചു. ഡാമിയന്റെ സഹായത്തിന് പലതും മൊളോക്കോയിലെത്തി. എന്നാൽ രോഗബാധിതനായ ഫാദർ ഡാമിയനോടടുക്കാൻ മേലധികാരികളിൽ പലരും വിസമ്മതിച്ചു. സേവനത്തിൽ നിന്ന് ഫാദർ ഡാമിയനെ വിലക്കാൻ നോക്കി. ഒടുവിൽ രോഗത്തിന്റെ പീഡകളോടൊപ്പം ഒറ്റപ്പെടലിന്റെ വേദനയും മനസ്സിലൊതുക്കി. ഡാമിയന്റെ സ്ഥിതിയറിഞ്ഞ് അമ്മ ബൽജിയത്തിൽ നീറി നീറി കഴിഞ്ഞു. 83-ാം വയസ്സിൽ അവർ അന്തരിച്ചു.
കുഷ്ഠരോഗത്തിന്റെ കടുത്ത പീഡ തൊണ്ടയിലും ശ്വാസക്കോശത്തിലും കുടലിലും ബാധിച്ചു. 1889 ഏപ്രിൽ 15 ന് ഗാഢനിദ്രയിൽ ഡാമിയൻ ലോകത്തോടു വിട പറഞ്ഞു. മരണശേഷം ലോകവും ജന്മനാടായ ബെൽജിയവും അദ്ദേഹത്തെ ആദരിച്ചു രണ്ടായിരത്തോളം കുഷ്ഠരോഗികളെ അടക്കിയ മെളോക്കയിലെ സെമിത്തേരിയിൽ ഫാദർ ഡാമിയനേയും അടക്കി. സർവ്വാദരവോടും കൂടി ഭൗതികവശിഷ്ടം ബൽ ജിയത്തിലെത്തിച്ച് സംസ്കരിച്ചു.
ഫാദർ ഡാമിയന്റെ ശ്രേഷ്ഠത മനസ്സിലാക്കിയ കത്തോലിക്കാ സഭ 1995-ൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
പൊഫ്ര.ജി.ബാലചന്ദ്രൻ

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി