തൃക്കാക്കരയിലെ വോട്ടർമാർക്ക്അഭിവാദ്യങ്ങൾ


സാംസ്ക്കാരിക കേരളത്തിന്റെ ഔന്നത്യമാണ് തൃക്കാക്കരയിലെ സമ്മതിദായകർ പ്രകടിപ്പിച്ചത്. അവിടെ നടന്നത് ജനാധിപത്യവും ഫാസിസവും തമ്മിലുള്ള മത്സരമായിരുന്നു. ഒരു മനുഷ്യൻ, ഒരു നേതാവ് എങ്ങനെയായിരിക്കണമെന്നതിന്റെ നേർക്കാഴ്ചയായിരുന്നു പി.ടി. തോമസ്. ഇരുളം വെളിച്ചവും തമ്മിലുള്ള പോരാട്ടത്തിൽ ഉമ ജയിച്ചു. ഇത് കേരള ഭരണത്തിന്റെ വിലയിരുത്തലാണ്. എല്ലാ മന്ത്രിമാരും മുഴുവൻ ഇടതു മുന്നണി എം.എൽ.എമാരും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുന്നിൽ നിന്നു നയിച്ച തെരഞ്ഞെടുപ്പിലാണ് LDF ദയനീയമായി തോറ്റു തുന്നം പാടിയത്. അഹങ്കാരവും വിനയവും തമ്മിലുള്ള മത്സരത്തിൽ ഉമ തോമസ് വിജയിച്ചു. നവോത്ഥാനത്തിൽ കേരളം പിന്നോട്ടല്ല, മുന്നോട്ടാണെന്നു തെളിയിച്ചിരിക്കുന്നു. തൃക്കാക്കരയിലേത് സ്ത്രീശക്തിയുടെ വിജയമാണ്. ജാതിയോ മതമോ ആചാരമോ വിശ്വാസമോ അല്ല മനുഷ്യത്വമാണ് വലുതെന്ന് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. മതവും മതേതരത്വവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മതേതരത്വം വിജയിച്ചിരിക്കുന്നു.
ഭരണത്തിന്റെ ധൂർത്തും നിയമ സമാധാനപാലനത്തിലുള്ള പരാജയവും സ്ത്രീകളോടുള്ള പീഡനവും ഇവിടെ തോറ്റമ്പി .
എല്ലാ മര്യാദകളേയും മനുഷ്യത്വത്തേയും പ്രകൃതി സംരംക്ഷണത്തേയും കാറ്റിൽ പറത്തി കൊണ്ട് K.റെയിൽ ഓടിക്കുമെന്ന ദുർവാശി ഇനിയെങ്കിലും മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ ഉപേക്ഷിക്കണം. ഭരണത്തിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ കേളികൊട്ട് എല്ലാ ജില്ലയിലും നടത്തുന്നതിനിടയിലുള്ള ഇടക്കാല തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ പതിനെട്ടടവും കാറ്റിൽ പറത്തിയ ജനവിധി ആഹ്ളാദകരമാണ്.
പി ടി.യുടെ നിര്യാണത്തെത്തുടർന്ന് ഉമാ തോമസിനെ തന്നെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ഞാൻ ആദ്യമായി എന്റെ മുഖ പുസ്തകത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. അത് സഫലമായത് കേവലം രാഷ്ട്രീയ വിജയം മാത്രമല്ല ആദർശത്തിന്റെ വിജയം കൂടിയയാണ്.
ഭാഗ്യാന്വേഷികളും അവസര വാദികളും കോൺഗ്രസ്സ് വിട്ടു പോവുകയും ഇടതു മുന്നണിക്കായി പ്രവർത്തിക്കുകയും ചെയ്തു. പാവം ഉമയ്ക്കെതിരെ എത്രയെത്ര സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇട്ടത്. ഉമയും പി.ടി. തോമസും നയിച്ച ആദർശ സുരഭിലമായ ജീവിതവും ഉമയുടെ വിനയാന്വിതമായ ലാളിത്യവും ജനങ്ങൾക്കു ഹൃദ്യമായിരുന്നു. ഇത്രയും വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്നു ആരും കരുതിയില്ല. ഉമയുടെ മത്സര വിജയം കോൺഗ്രസ്സിന്റേയും യൂ.ഡി.എഫിന്റേയും ആത്മവിശ്വാസം ആകാശത്തോളം ഉയർത്തുമെന്നതിൽ തർക്കമില്ല.
നമ്മൾ കേരളീയർക്ക് മുഴുവൻ അഭിമാനിക്കാവുന്ന ജനവിധി.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക