ദാനമാണ് ശ്രേഷ്ഠമായ പുണ്യം

നബി തിരുമേനീയോട് ഒരു അനുയായി ചോദിച്ചു: ‘തിരുമേനീ ഭൂമിയിൽ ഏറ്റവും വലുത് എന്താണ്?’

നബി ഉത്തരം പറഞ്ഞു: “പർവ്വതം”

ശിഷ്യൻ അതിലും വലുത് ? “ഇരുമ്പ്”. , മഹത്തരമായത് ? ശിഷ്യൻ.

നബിയുടെ ഉത്തരം – “അഗ്നി”.

അതിനേക്കാൾ മഹത്തരമായത് വേറെയുണ്ടോ? ഭക്തൻ ചോദിച്ചു.. പ്രവാചകനായ

നബി തിരുമേനി പറഞ്ഞു: ‘ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പുണ്യകർമ്മം ,”ദാനം” തന്നെയാണ്’.

വരുമാനത്തിന്റെ 2.5% എങ്കിലും സക്കാത്ത് കൊടുക്കണമെന്നാണ് ഖുറാൻ അനുശാസിക്കുന്നത്.

ഉമിനീർ പോലും ഇറക്കാതെ വ്രതമെടുക്കുന്ന റംസാൻ കാലത്ത് അത് എത്രയോ പ്രസക്തം.

ക്ഷമയുടെയും ത്യാഗത്തിൻ്റെയും ദാനത്തിൻ്റെയും വിശുദ്ധപാഠങ്ങളാണ് റമ്സാൻ എന്ന പുണ്യമാസം നമ്മെ ഓർമ്മപ്പെടുത്തുന്നത്. വരണ്ടുണങ്ങിയ ശരീരത്തെയും ആത്മാവിനെയും വ്രതശുദ്ധിയിലൂടെ നവോന്മേഷം നൽകി വീണ്ടെടുക്കുന്ന കാലം. വിശന്നവനോടും അരികുവൽക്കരിക്കപ്പെട്ടവനോടും എന്നും ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള മന:സ്ഥിതിയാണ് ഓരോ റമ്സാൻ കാലത്തും നമ്മൾ മുറുകെ പിടിക്കേണ്ട ആശയം. സക്കാത്ത് നൽകണം എന്ന് ഖുറാൻ അനുശാസിക്കുന്നതും പാവപ്പെട്ടവൻ്റെ കണ്ണീരൊപ്പണം എന്ന സദുദ്യേശത്തോടെയാണ്. തീൻമേശകളിലെ ആർഭാടവും സ്വർണമാളുകളിലെ ആഡംബരവും ഒഴിവാക്കി കൂടെയുളളവൻ്റെ ദൈന്യതയിൽ ആശ്വാസം പകരുമ്പോൾ മാത്രമാണ് റമ്സാൻ കാലത്തെ ഓരോ നോമ്പും വിശുദ്ധമാകുന്നത്… അവനവനിലേക്ക് ചുരുങ്ങാതെ സ്വാർത്ഥനാവാതെ ദാനകർമ്മങ്ങൾക്ക് പ്രാമുഖ്യം നൽകുമ്പോഴേ നമ്മൾ മനുഷ്യരാകൂ. വിശക്കുന്നവൻ്റെ വിശപ്പകറ്റാൻ സാധാരണക്കാരൻ മുതൽ ഭരണാധികാരിവരെ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. അതു കൊണ്ട് തന്നെയാണ് ഖലീഫ ഉമ്മർ ഒരിക്കൽ ഇങ്ങനെ പറഞ്ഞത്-” യൂഫ്രട്ടീസിൻ്റെ തീരത്ത് ഒരു നായ പട്ടിണി കിടന്നാൽ ഞാൻ പരമകാരുണികനായ ദൈവത്തോട് സമാധാനം പറയേണ്ടി വരും.”

റമ്സാൻ ആശംസകൾ

പ്രൊഫ. ജി. ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക