ദുഃഖം- ഭയം- ഉല്ക്കണ്ഠ

യുക്രൈനിലെ ഖാർക്കിവിൽ കർണാടകയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി നവീൻ കൊല്ലപ്പെട്ട വാർത്ത ഏറെ ദു:ഖകരമാണ്. റഷ്യ – യുക്രൈൻ യുദ്ധത്തിൽ ജീവൻ ബലി നൽകേണ്ടിവന്ന ആദ്യ ഇന്ത്യക്കാരൻ. ഭക്ഷണത്തിന് വേണ്ടി ക്യൂ നിൽക്കുമ്പോൾ റഷ്യൻ ഷെല്ലാക്രമണത്തിലാണ് 22 കാരനായ നവീന് ജീവൻ നഷ്ടമായത്.ഇതൊരു ചെറിയ കാര്യമല്ല. രാജ്യത്തിൻ്റെ ദു:ഖം തന്നെയാണ്. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു.

തങ്ങളുടെ മക്കളുടെ വിവരങ്ങൾ അറിയാതെ വിലപിക്കുന്ന വാർത്തകൾ കണ്ണു നനയിക്കുന്നതാണ്. ഇരുപതിനായിരത്തിൽപരം ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോഴും യുക്രൈനിൽ കഴിയുന്നുണ്ട്. അവരുടെ കുടുംബാംഗങ്ങളുടെ ആശങ്ക ഉടൻ പരിഹരിക്കപ്പെടണം.

സർവ്വനാശത്തിൻ്റെ യുദ്ധം തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടു. ആറു ലക്ഷത്തിൽപരം പേർ നാടുവിടേണ്ടി വന്നു. നിരവധി പേർക്ക് ജീവൻ നഷ്ടമായി; കുറേ പേർ ഭവനരഹിതരായി. ചോരപ്പാടുകളും മിന്നലാക്രമണങ്ങളും കണ്ടു കൊണ്ട് ലോകം നടുങ്ങുകയാണ്. പ്രകൃതിയും ജീവജാലങ്ങളും നേരിടുന്ന കനത്ത നാശനഷ്ടങ്ങൾക്ക് കയ്യും കണക്കുമില്ല.

സോവിയറ്റ് യൂണിയൻ്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള റഷ്യയുടെ മോഹങ്ങൾ തന്നെയാണ് യുദ്ധത്തിൻ്റെ പ്രധാന കാരണം. ഒരു ചെറിയ രാജ്യത്തിൻ്റെ നേർക്ക് ഒരു വലിയ രാജ്യം നടത്തുന്ന അധിനിവേശം ലോക രാഷ്ട്രങ്ങളെയും ലോകജനതയെയും ഒരു പോലെ ഉത്കണ്ഠാകുലരാക്കുന്നു . ഒടുവിൽ കിട്ടിയ വാർത്തകൾ പ്രകാരം യൂറോപ്യൻ യൂണിയനിൽ യുക്രൈന് അംഗത്വം ലഭിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇതും റഷ്യയെ പ്രകോപിപ്പിച്ചേക്കാം. ഇരുകൂട്ടരും ചെയ്യുന്നത് ജനങ്ങളുടെ ജീവൻവച്ചുള്ള ചൂതാട്ടമാണ്. സ്വാർത്ഥ മോഹങ്ങളുടെ സാമ്രാജ്യത്വ ചിന്തകൾ ഉപേക്ഷിക്കപ്പെടണം. . :. .സാമ്രാജ്യത്വ യുദ്ധക്കൊതി ഹിരോഷിമയിലും, നാഗസാക്കിയിലും , വിയറ്റ്നാമിലും അവശേഷിപ്പിച്ചത് കൊടിയ ദുരിതം മാത്രമായിരുന്നു. ഭീകരത തലയ്ക്കു പിടിച്ച സിറിയയിലേയും, അഫ്ഗാനിലെയും, ഇറാഖിലേയും സ്ഥിതി വിഭിന്നമല്ല. എല്ലാം മനുഷ്യനു നേരെ മനുഷ്യൻ നടത്തുന്ന ക്രൂരതയുടെ ഉന്മാദമാണ്

യുദ്ധഭൂമിയിൽ അകപ്പെട്ടു പോയ ഇന്ത്യക്കാരെ “ഓപ്പറേഷൻ ഗംഗ ” വഴി തിരികെ എത്തിക്കാനുള്ള സർക്കാർ ശ്രമങ്ങൾ തീർത്തും സ്വാഗതാർഹമാണ്. രക്ഷാ ശ്രമങ്ങളുടെ ഭാഗമായി മന്ത്രിതല സംഘവും , വായുസേനയും, സകാര്യ വിമാന കമ്പനികളും നടത്തുന്ന പ്രവർത്തനങ്ങൾ യുദ്ധഭൂമിയിൽ കഴിയുന്നവരെ ഉടനെ തിരിച്ചെത്തിക്കാൻ സഹായിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

അന്താരാഷ്ട്ര ഏജൻസികളെല്ലാം പലപ്പോഴും നോക്കുകുത്തികളാകുന്ന കാഴ്ച നിർവ്വികാരതയോടെ നോക്കി നിൽക്കണ്ട സ്ഥിതിയാണ്. U N അതിൻ്റെ സമാധാന ശ്രമങ്ങൾ ഇനിയും തുടരണം. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കണം. അമ്മമാരുടെ കണ്ണുനീർ വീണ് ഇനിയും ഭൂമിയുടെ ഹൃദയം തേങ്ങരുത്. സംഘർഷങ്ങളില്ലാത്ത പുതു ലോകം സാധ്യമാവാൻ എല്ലാ രാജ്യങ്ങളും കൈകോർക്കണം. പ്രാർത്ഥനയോടെ .

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ