ഡൽഹിയിൽ കോൺഗ്രസ്സിൻ്റെ ഒരു ദേശീയ നേതൃക്യാമ്പ് നടക്കുകയാണ്….. ഞാനും പ്രതിനിധിയായിരുന്നു … ക്യാമ്പിനിടയിൽ ഇന്ദിരാഗാന്ധി ഞങ്ങളെ അഭിസംബോധന ചെയ്തു .. അവരുടെ ശബ്ദം എത്ര ആകർഷണീയമാണ്..! പ്രതിനിധികൾക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ആവാമെന്ന് ഇന്ദിരാഗാന്ധി അറിയിച്ചു.. കോൺഗ്രസ്സിനെ ഒരു കേഡർ പാർട്ടിയാക്കണമെന്ന നിർദ്ദേശം ഞാൻ മുന്നോട്ട് വെച്ചു. ചോദ്യങ്ങൾ എഴുതിത്തരാൻ അവർ പറഞ്ഞു ! ഇന്ദിരാജി എന്നെ അടുത്തു വിളിച്ചു. ഞാൻ ചോദ്യം എഴുതിയ കടലാസിൽ തന്നെ ഉത്തരം എഴുതിത്തന്നു.. ” കേഡർ പാർട്ടിയായ രാഷ്ട്രീയ പാർട്ടികളുടെയൊക്കെ സ്ഥിതിയെന്തായി ? . അതൊന്നും ഇന്ത്യയിൽ വിജയിക്കുകയില്ല. ഇവിടെ സർവ്വതന്ത്ര സ്വതന്ത്ര പാർട്ടികൾക്കേ പ്രസക്തിയുള്ളൂ – കോൺഗ്രസ്സ് ജനങ്ങളുടെ പാർട്ടിയാണ് .. ഇങ്ങനെ തന്നെ പോയാൽ മതി.. അതേ ഇവിടെ വിജയിക്കുകയുള്ളു” തികച്ചും യോജിച്ച ഉത്തരമെന്ന് ഞാനും തല കുലുക്കി സമ്മതിച്ചു. അതുകണ്ട് ഇന്ദിരാഗാന്ധി ഒന്നു മന്ദഹസിച്ചു ! …..
#ഇന്നലെയുടെ_തീരത്ത്_(ആത്മകഥ)