നഫീസത്തു ബീവി സഖാവ് ടി വി യെ തറപറ്റിച്ച ഉരുക്കു വനിത.

കൈനീളൻ കുപ്പായവും തലയിൽ തട്ടവും ഹൃദയത്തിൽ ദേശീയതയുടെ ത്രിവർണവുമായ് കേരള രാഷ്ട്രീയത്തിൽ പ്രശോഭിച്ച ധീര വനിത. നെഹ്രുവും ഇന്ദിരാ ഗാന്ധിയും മുതൽ രാജീവും സോണിയയും വരെയുള്ള കോൺഗ്രസ് നേതാക്കളുമായ് ആത്മബന്ധം പുലർത്തിയ നഫീസത്തു ബീവി ആലപ്പുഴയിലെ നിറസാന്നിദ്ധ്യമായിരുന്നു. ഡോക്ടറാവാൻ കൊതിച്ച് വക്കീൽ ഭാഗം പഠിച്ച് കോൺഗ്രസായ നഫീസത്ത് ബീവി വിമോചന സമരത്തിൽ പങ്കെടുത്തത്തിന് തടവിലായതിൻ്റെ മധുര പ്രതികാരം തീർത്തത് സഖാവ് ടി. വി തോമസിനെ ബാലറ്റ് യുദ്ധത്തിൽ തോൽപ്പിച്ചു കൊണ്ടാണ്. 1960 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെങ്കോട്ടയായ ആലപ്പുഴയിൽ നിന്ന് കേരള നിയമസഭയിലെ അംഗമായി, മാത്രമല്ല ഡെപ്യൂട്ടി സ്പീക്കറുമായി.

മുദ്രാവാക്യം വിളിച്ചും, വീടുകയറിയും ഉള്ള പഴയ തിരഞ്ഞെടുപ്പ് ഓർമ്മകൾ ഇന്നും എനിക്ക് വലിയ ആവേശമാണ്. മക്രോണി രാജൻ്റെ “ഭഗവാൻ മക്രോണി” എന്ന കഥാപ്രസംഗം ബീവിയുടെ ഇലക്ഷൻ പ്രചരണത്തിന് മാറ്റു കൂട്ടിയിരുന്നു. പിന്നീട് മഞ്ചേരിയിലും വാമനപുരത്തും മത്സരിച്ചെങ്കിലും വിജയം തുണച്ചില്ല. വ്യക്തി ബന്ധങ്ങൾക്ക് എറെ മുൻഗണന നൽകുന്ന ജനപ്രിയയായ നേതാവായിരുന്നു അവർ. ഏതു കാര്യത്തിനും ഓടിയെത്തും. എൻ്റെയും മകളുടെയും വിവാഹത്തിന് ബീവി എത്തിയ ഓർമ്മ ഇന്നും മായാതെ നിൽക്കുന്നു. പ്രായമേറെയായിട്ടു പോലും അവർക്ക് കോൺഗ്രസിനെ പറ്റി പറയുമ്പോൾ ഏഴു നാക്കായിരുന്നു. ആറ്റിങ്ങൽ ലോകസഭാ തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടെന്നറിഞ്ഞപ്പോൾ അവർ അത്യന്തം ദു:ഖിതയായി. എന്നെ പരമാവധി ആശ്വസിപ്പിച്ചു . ഇടതുപക്ഷ കുടുംബത്തിലെ മരുമകളായ് എത്തിയിട്ടു പോലും മുറുകെ പിടിച്ച മൂവർണക്കൊടി കണ്ണടയ്ക്കും വരെ അവർ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു. മകൾ ഡോ. ആരിഫയും ബീവിയുടെ പാതയിൽ തന്നെയാണ് എന്നത് സന്തോഷം നൽകുന്നു. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സില്‍ നിന്നും ചരിത്രപരമായ കൊഴിഞ്ഞു പോക്ക് നേരിടുമ്പോൾ ബീവിയെ പോലുള്ളവർ വീണ്ടും ഓർക്കപ്പെടും. അന്നും ഇന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം കുറവാണ്. ഇത് പരിഹരിക്കപ്പെടേണ്ടതു തന്നെ

#പ്രൊഫജിബാലചന്ദ്രന്‍‌

#ഇന്നലെയുടെ_തീരത്ത്(ആത്മകഥ)

#നഫീസത്ത്ബീവി

#professor_g_balachandran

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക