നബി തിരുമേനിയോട് ഒരു ഭക്തന്‍ ചോദിച്ചു: തിരുമേനി ഭൂമിയില്‍ ഏറ്റവും വലുത് എന്താണ്? തിരുമേനി ഉത്തരം പറഞ്ഞു !പര്‍വ്വതം. അതിനേക്കാള്‍ വലുത് – ഇരുമ്പ്. അതിനേക്കാള്‍ മഹത്തരം – അഗ്നി. അതിനേക്കാള്‍ മഹത്തായത് – വെള്ളം. അതിനേക്കാളും മഹത്തായത് – കാറ്റ്. ഭക്തന്‍ വീണ്ടും ചോദിച്ചു അതിനേക്കാള്‍ മഹത്തരമായത് വേറെയുണ്ടോ? തിരുമേനി ഉത്തരം പറഞ്ഞു. ഉണ്ട് – ദാനം. ദാനമാണ് ലോകത്തിലെ ഏറ്റവും വലിയ പുണ്യകര്‍മ്മം. തൻ്റെ ലാഭത്തിൻ്റെ പത്തിലൊന്ന് പാവങ്ങൾക്ക് സക്കാത്ത് (ദാനം) ചെയ്യണമെന്നും , പലിശ പാപമാണെന്നുമുളള മാനവികതിയിലൂന്നിയ തിരുസന്ദേശങ്ങൾ എക്കാലത്തും പ്രസക്തമാണ്. പ്രൊഫ ജി ബാലചന്ദ്രൻ
(ഇന്നലെയുടെ തീരത്ത് )