നയിക്കുന്നവനാണ് ലീഡർ
വരകളുടെയും വര്‍ണ്ണങ്ങളുടെയും പുതിയ ലോകം സൃഷ്ടിക്കാനാണ് കെ. കരുണാകരന്‍ കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയത്. ചിലര്‍ ജന്മനാ നേതാക്കളായി ജനിക്കുന്നു, വേറെ ചിലരുടെ ശിരസ്സില്‍ നേതൃത്വത്തിന്‍റെ കിരീടം ജനങ്ങള്‍ ചാര്‍ത്തുന്നു. മറ്റു ചിലര്‍ നേതൃത്വത്തിന്‍റെ ഗിരിശൃംഗത്തിലേക്കു ഓടിക്കയറുന്നു. ഇച്ഛാശക്തിയും ഭാഗ്യവും വിധിയും കൊണ്ടാണ് അത് സംഭവിക്കുന്നത്. കരുണാകരനില്‍ അതെല്ലാം ഒത്തിണങ്ങിയിരുന്നു. കൊച്ചി, തിരുക്കൊച്ചി, കേരളം എന്നീ മൂന്നു നിയമസഭകളിലും അദ്ദേഹം അംഗമായിരുന്നു. രാജ്യസഭയിലും പാർലമെന്റിലും അംഗമായി. യു.ഡി.എഫ് ഉണ്ടാക്കിയത് ലീഡറാണ്. അതൊരപൂര്‍വ്വ സംഭവമാണ്. മാളയില്‍ നിന്ന് എട്ടു പ്രാവശ്യമാണ് ജയിച്ച് എം.എല്‍.എ ആയത്. മാളയുടെ മാണിക്യം എന്നാണ് മാളക്കാര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ആരോപണങ്ങളുടെ കൂരമ്പെയ്തും ആക്ഷേപങ്ങളുടെ ചെളി വാരിയെറിഞ്ഞും അദ്ദേഹത്തെ നിര്‍വീര്യനാക്കാന്‍ പലരും പലവട്ടം ശ്രമിച്ചു. ആരോപണശരങ്ങളെ ചിരിച്ചുകൊണ്ടാണദ്ദേഹം നേരിട്ടത്. മുനിസിപ്പല്‍ കൗണ്‍സിലറില്‍ തുടങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്‍റെ കിംഗ്മേക്കര്‍ വരെയായി ലീഡര്‍ ഉയര്‍ന്നു. കെ.കരുണാകരൻ്റെ നേതൃ പാടവം അന്യാദൃശ്യമാണ്. അദ്ദേഹത്തിൻ്റെ സ്മാരകം പോലെ എറണാംകുളത്തെ സിയാൽ വിമാനത്താവളവും ജവഹർലാൽ നെഹ്രു സ്റ്റേഡിയവും ഗോശ്രീയും തുടങ്ങി എണ്ണം പറയാവുന്ന എത്രയെത്ര നേട്ടങ്ങൾ’. ഗ്രൂപ്പിസത്തിൻ്റെ അതിപ്രസരത്തിൽ അദ്ദേഹം എന്നും മേൽക്കൈ നേടി. എന്നോട് പുത്രനിർവ്വിശേഷമായ വാത്സല്യവും സ്നേഹവുമായിരുന്നു. ആശ്രിതവത്സലനായ അദ്ദേഹം ജനങ്ങളെ നയിക്കുന്ന യഥാർത്ഥ ലീഡർ തന്നെ ആയിരുന്നു. പള്ളിപ്പുറത്തെ കാറപകടവും രാജൻ കേസും ചാരക്കേസുമാണ് അദ്ദേഹത്തെ പത്മവ്യൂഹത്തിലാക്കിയത്. സ്വന്തം പാർട്ടിക്കാരും രാഷ്ട്രീയ എതിരാളികളും അതിന് കുട പിടിച്ചു. വ്യാജ ആരോപണങ്ങളെയെല്ലാം അദ്ദേഹം അതിജീവിച്ചു. വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും ലീഡർ ഇന്നും ജനമനസുകളിൽ ജ്വലിച്ചു നിൽക്കുന്നു. സ്മൃതിദിനത്തിൽ ഒരായിരം സ്നേഹപുഷ്പങ്ങൾ.

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക