അതാണ് തകഴി.
ചെമ്മീനു ലഭിച്ച ദേശീയ അവാർഡ് സ്വീകരിക്കാൻ തകഴി ഡൽഹിയിലെത്തി. അവിടെ വച്ച് ഏതാനും ഹിന്ദി സാഹിത്യകാരൻമാരെ കണ്ടുമുട്ടി.! അവരിൽ ചിലർ ഖദറുടുപ്പും ഗാന്ധിത്തൊപ്പിയും അണിഞ്ഞിരുന്നു. ഭൂതക്കണ്ണാടി വച്ച് അവർ തകഴിയുടെ “രണ്ടിടങ്ങഴി ” പരിശോധിച്ചു. അതിൽ കമ്മ്യൂണിസമുണ്ടെന്ന് കണ്ടെത്തി. ഓർക്കാപ്പുറത്ത് അവരിലൊരാൾ തകഴിയോട് ചോദിച്ചു. ” നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റാണോ ? മനുഷ്യരാരും അങ്ങനെ ഒരു ചോദ്യം ചോദിക്കുമെന്ന് കരുതിയിരുന്നില്ല. എല്ലാവരും പകച്ചു പോയി….. ആണെങ്കിൽ ? തകഴി എല്ലാവരുടേയും മുഖത്ത് നോക്കി.. ആർക്കും മിണ്ടാട്ടമില്ല, തകഴി തുടർന്നു. ആണെങ്കിൽ നിങ്ങൾ എന്തു ചെയ്യാൻ പോകുന്നു. ? ഇതിനു മറുപടി പറയാതെ ഹിന്ദിക്കാർ സ്ഥലം വിട്ടു.! കാർട്ടൂണിസ്റ്റ് ശങ്കർ അതു കണ്ട് പൊട്ടിച്ചിരിച്ചു. പൃഥിരാജ് കപൂർ തകഴിയുടെ തോളിൽ തട്ടി അഭിനന്ദിച്ചു.!അതാണ് തകഴി ! (ഓർമയിൽ നിന്നും)
പ്രൊഫ ജി ബാലചന്ദ്രൻ