എഡ്വേർഡ് രാജകുമാരന്റെ സന്ദർശനം പ്രമാണിച്ച് എല്ലാ കോളനികളിലും ഒരു ഉത്സവപ്രതീതി ജനിപ്പിച്ചു. യൂണിയൻ ജാക്ക് പതാകയും കൊടി തോരണങ്ങളും കൊണ്ട് വഴിയോരങ്ങളെല്ലാം അലങ്കരിച്ചിരുന്നു. ആചാര വെടികൾ മുഴങ്ങി. വാഹന വ്യൂഹം കടന്നു പോയപ്പോൾ ബാരിക്കേഡുകൾക്കു പിന്നിൽ ജനങ്ങൾ ആർത്താനന്ദിച്ചു കൊണ്ട് ജയ് വിളിച്ചു. നീഗ്രോകൾ വേറിട്ട് അകന്ന് നിലയുറപ്പിച്ചിരുന്നു. ബ്രിട്ടനിൽ ഡാർ സലാം എന്ന സ്ഥലത്തു കൂടി പൈലറ്റ് വാഹനങ്ങൾ ഹോൺ അടിച്ചുകൊണ്ട് പാഞ്ഞു വരുന്നു. ഒരു നീഗ്രോ ബാലൻ ബരിക്കേഡുകൾക്കിടയിലൂടെ റോഡിലേക്കു വട്ടം ചാടി. ഒരു പോലീസ് വാഹനം ആ കുട്ടിയുടെ ശരീരത്തിലിടിച്ചു. രക്തം ചിന്തി ആ ബാലൻ റോഡിൽ വീണു കിടന്നു. പൈലറ്റ് വാഹനത്തിന്റെ സിഗ്നൽ അനുസരിച്ചു വാഹനങ്ങളെല്ലാം നിന്നു. രണ്ടു സൈനികർ ചേർന്ന് ആ ബാലനെ മറ്റൊരു വാഹനത്തിലേക്കു കയറ്റി. അതു കണ്ട രാജകുമാരന്റെ ആജ്ഞയനുസരിച്ച് വാഹനങ്ങൾ ഡാർസലാം ബ്രിട്ടീഷ് ആശുപത്രിയിലേക്കു വിട്ടു. വെള്ളക്കാർക്കു മാത്രം ചികിത്സ നല്കുന്ന ആ ആശുപത്രിയിൽ നീഗ്രോകൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. വാഹന വ്യൂഹം സ്തബ്ധരായി നീഗ്രോകൾക്കു പ്രവേശനം നിഷേധിച്ചിട്ടുള്ള നീഗ്രോ ബാലനാണ് മുറിവേറ്റ് ആശുപത്രിയിൽ കിടക്കുന്നത്. ആശുപത്രി അധികൃതർ നിയമ വകുപ്പുകൾ ഉദ്ധരിച്ചു കൊണ്ട് ശബ്ദമുയർത്തി. നീഗ്രോ ബാലന് രാജകീയ പരിചരണം നല്കാൻ വെയ്ത്സ് രാജകുമാരൻ കല്പിച്ചു. നിയമത്തിന് കാലോചിതമായ മാറ്റം വരുത്താമെന്നദ്ദേഹം പ്രതിവചിച്ചു. മാറത്തടിച്ച് നിലവിളിച്ചു കൊണ്ടുവന്ന രക്ഷിതാക്കൾക്ക് എപ്പോൾ വേണമെങ്കിലും കുട്ടിയെക്കാണാനുളള അനുമതിയും ലഭിച്ചു. ആ വാർത്ത ഒരു കൊടുങ്കാറ്റു പോലെ എല്ലാ നീഗ്രോ ഭവനങ്ങളിലും അലയടിച്ചു. രാജ കുമാരന്റെ വാഹനവ്യൂഹം തിരിച്ചു പോകുമ്പോൾ നീഗ്രോ വനിതകൾ നില വിളിച്ച് – എന്നാൽ ചിരിച്ചു കൊണ്ട് രാജകുമാരന് വാഴ്ത്തുപാട്ടുകൾ പാടി. നീഗ്രോകളുടെ ജീവിതത്തിൽ ആദ്യമായി പ്രകാശദീപം തെളിഞ്ഞു.
ആ രാജകുമാരൻ സിംസൻ എന്ന അമേരിക്കൻ സുന്ദരിയെ പ്രണയിച്ചു. അവർ വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ രാജ സിംഹാസനത്തിന്റെ പവിത്രതയ്ക്കു കോട്ടം വരുത്തിയാൽ രാജകുമാന് ഒന്നു തെരഞ്ഞെടുക്കാം – ഒന്നുകിൽ സിംഹാസനം അല്ലെങ്കിൽ സിംസൻ കാമുകി. രാജകുമാരന്റെ പ്രതികരണം സിംസൻ മതിയെന്നായിരുന്നു. ഇതൊരു മഹാത്യാഗമായി കവികളും സാഹിത്യകാരന്മാരും പത്രക്കാരുമൊക്കെ കൊണ്ടാടി. നീഗ്രോ സമൂഹം മുഴുവൻ ദുഃഖാർത്തരായി. അദ്ദേഹം ചക്രവർത്തി പദം ഉപേക്ഷിച്ചു.
ഈ വെയ്ത്സ് രാജകുമാരനാണ് ഇന്ത്യയിൽ വന്നപ്പോൾ മഹാകവി കുമാരനാശാന് പട്ടും വളയും നല്കി ആദരിച്ചത്. (1922 ജനുവരി 13 )
പ്രൊഫ.ജി.ബാലചന്ദ്രൻ