നോബൽ സമ്മാനങ്ങളുടെ പിതാവ്


അസാമാന്യ പ്രതിഭാശാലിയായിരുന്നു ആൽഫ്രഡ് നോബൽ.1833 – ൽ സ്വീഡനിൽ ജനിച്ച നോബൽ പാരിസിൽ താമസമുറപ്പിച്ചു. കണ്ടുപിടുത്തങ്ങളുടേയും ഗവേഷണത്തിന്റേയും ഫലമായി നോബൽ ഒരു വ്യവസായ സാമ്രാജ്യം തന്നെ സ്ഥാപിച്ചു ധനം വാരിക്കൂട്ടി. തന്റെ സ്വത്തിന്റെ 94% തുക വിവിധ വിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവക്കർക്ക് സമ്മാനം നൽകണമെന്നു വ്യവസ്ഥ ചെയ്തു. 355 പേറ്റന്റുകൾ നോബലിന്റെ പേരിലുണ്ടായിരുന്നു. ഇരുപതു രാജ്യങ്ങളിലായി അദ്ദേഹത്തിന്റെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ആ കമ്പനികൾ ഇപ്പോഴും പ്രവർത്തനത്തിലാണ്. യാത്ര പ്രിയനായ നോബൽ കൂടുതൽ സമയവും സഞ്ചരിച്ചു. അതേക്കുറിച്ച് വിക്ടർ യുഗോ പറഞ്ഞത്: “യൂറോപ്പിലെ അലഞ്ഞുതിരിയുന്ന ഏറ്റവും വലിയ പണക്കാരൻ എന്നാണ്. “
വിവിധ രാസ വസ്തുക്കൾ കണ്ടുപിടിക്കുന്നതിലും വെടിമരുന്നുപയോഗിച്ചുള്ള ആയുധ നിർമ്മാണം വികസിപ്പിക്കാനും,നോബൽ കഠിനാദ്ധ്യാനം ചെയ്തു. നൈട്രേഗ്ലിസറിനും ഡയനാമെറ്റും വികസിപ്പിക്കുന്നതിലൂടെ പുതിയ സങ്കേതങ്ങളുടെ രാജപാത ഒരുക്കി. അത്യന്തം ആപൽക്കാരിയായ ഒരു സ്പോടക വസ്തുവാണ് ആൽഫ്രണ്ട് നോബൽ കണ്ടെത്തിയതും അതു വിറ്റഴിച്ചു കോടീശ്വരനായതും. നോബൽ 43-ാം വയസ്സിലാണ് ഒരു പത്രപരസ്യം കൊടുത്ത് ഭാര്യയെ കണ്ടെത്തിയത്. ഓസ്ട്രീയക്കാരിയായ ബർത്ത്കീൻസ്ക്കി എന്ന പ്രഭ്വിയെ വിവാഹം കഴിച്ചു. ഏറെത്താമസിയാതെ അവർ വഴി പിരിഞ്ഞു. മറ്റൊരാളെ പ്രഭ്വി കല്യാണം കഴിച്ചു. ബർത്ത ആയുധക്കച്ചവടത്തിന്റെ വിമർശകയായിരുന്നു. അവരുടെ “ലേ ഡൗൺ യുവർ ആംസ്” എന്ന പുസ്തകം നോബലിനെ സ്വാധീനിച്ചു. അതുകൊണ്ടു കൂടിയാണ് സമാധാനത്തിനു നോബൽ സമ്മാനം ഏർപ്പെടുത്തിയത്. നോബൽ സമ്മാനങ്ങൾ ഭൗതികം, രസതന്ത്രം, വൈദ്യശാസ്ത്രം, ഫിസിയോളജി, സാഹിത്യം, സമാധാനം, ധനശാസ്ത്രം എന്നീ ഏഴ് ഇനങ്ങളിൽ നോബൽ സമ്മാനം കുറ്റമറ്റതായി കണ്ടെത്താൻ വിദഗ്ധ ഏജൻസികളെ ചുമതലപ്പെടുത്തി. 1896 ഡിസംബർ 10 ന് നോബൽ ഇറ്റലിയിൽ വച്ച് അന്തരിച്ചു. ചരമ വാർഷികമായ ഡിസംബർ 10-നാണ് നോബൽ സമ്മാനം നൽകുന്നത്.
വെടിമരുന്നു വ്യാപാരമായിരുന്നു നോബലിന്റെ പിതാവിന്. അതു കണ്ട് തുടങ്ങിയപ്പോഴാണ് പുതിയ വ്യാപാര മേഖയിലേക്ക് നോബൽ ചുവടു വച്ചത്. ഡയനാമിറ്റിന്റെ കണ്ടുപിടുത്തം സ്ഫോടന രംഗത്ത് വിപ്ലവമുണ്ടാക്കി. മറ്റു രാസവസ്തുക്കൾ വികസിപ്പിച്ച് കൃത്രിമ തുകൽ, സിൽക്ക്, ജലാറ്റിൻ തുടങ്ങിയ വസ്തുകൾ മാർക്കറ്റിലിറക്കി. പാറകൾ പൊട്ടിക്കാനും മലകൾ ഇടിച്ചു നിരത്താനും ഡൈനാമെറ്റ് വ്യാപകമായി ഉപയോഗിച്ചു തുടങ്ങി.
ലോകത്തിലെ ഏറ്റവും വലിയ സമ്മാനം നൽകുന്ന നോബൽ പ്രൈസ് അത്യാകർഷക സമ്മാനമാണ്. മഹാത്മാഗാന്ധിയ്ക്ക് സമാധാനത്തിന് നോബൽ സമ്മാനം നല്കിയില്ലെന്ന ആക്ഷേപമുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ നോബൽ പ്രൈസ് ജേതാവ് രവിന്ദ്രനാഥ ടാഗൂർ ആണ്. സർ സി.വി രാമൻ, അമർത്യാസെൻ, ഹർഗോവിന്ദ് ഖുറാന,മദർ തെരേസ എന്നിവർ നോബൽ സമ്മാനം നേടി നമ്മുടെ യശസ്സുയർത്തി. കൈലാഷ് സത്യാർഥിക്ക് ബാലവേലയെക്കുറിച്ചുള്ള പഠനത്തിനാണ് നോബൽ അവാർഡ് ലഭിച്ചത്. 17 വയസ്സു മാത്രമുള്ള മലാലയ്കും നോബൽ പ്രൈസ് കിട്ടി.
ഒരു ഗോൾഡ് മെഡലും ഡിപ്ലോമയും 1145000 യു എസ്സ് ഡോളർ (10million SEK) ആണ് സമ്മാന മൂല്യം, 7 കോടി 22 ലക്ഷം രൂപയ്ക്കു സമാനമായ സമ്മാനം.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ