പിറന്നു വീഴുന്ന കുഞ്ഞു പോലും കടത്തിൽ!

കേരളത്തിൽ ഒരു കുഞ്ഞു പിറന്നു വിഴുന്നതു തന്നെ 92972 രൂപാ കടക്കാരനായിട്ടാണ്. അനുദിനം ആളോഹരി കടം വർദ്ധിച്ചു വരികയാണ്. ഖജനാവ് കാലി. നിത്യനിദാന ചെലവുകൾക്കു പോലും കൈകാൽ ഇട്ടിടിക്കുന്നു. ബുദ്ധിപൂർവ്വമല്ലാത്ത കടമാണ് പെരുകുന്നത്. 3,71693 രൂപയാണ് ഇപ്പോഴത്തെ കേരളത്തിലെ കടം. ധൂർത്തും കെടുകാര്യസ്ഥതയും ആസൂത്രണമില്ലായ്മയുമാണ് കേരളത്തെ അവതാളത്തിലാക്കുന്നത്. പുതിയ പുതിയ ബോർഡുകൾ, അവിടെ ആവശ്യമില്ലാത്ത നിയമനങ്ങൾ ഇതെല്ലാം നമ്മെ പാപ്പരാക്കുന്നു. പൊതു മേഖലാ സ്ഥാപനങ്ങൾ പോലും വമ്പൻ നഷ്ടത്തിലാണ്. കെ.എസ്.ആർ.ടി.സിയുടെ ആപീസു പൂട്ടുന്നതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. പലരേയും പലയിടത്തും നിയമിക്കുന്ന പിൻവാതിൽ രീതി നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പാലങ്ങളും റോഡുകളും ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു. കോൺട്രാക്ടർമാരും എഞ്ചിനീയർമാരും തമ്മിലുളള ഒത്തുകളി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കണക്കറ്റ കൈക്കൂലിയാണ് ഇതിനെല്ലാം കാരണം. . നേരിട്ടുള്ള കടങ്ങളും കാണാക്കടങ്ങളും നിരവധിയാണ്. കിഫ്ബി, ലൈഫ് മിഷൻ, മസാല ബോണ്ട്, എ.ഡി.ബി വായ്പ എന്നിവയെക്കുറിച്ചൊക്കെയുള്ള മുന്നറിയിപ്പുകൾ എ.ജി.യും റിസർവ് ബാങ്കും നൽകിയിട്ടുള്ളതാണ്. കാലാകാലങ്ങളിൽ ശമ്പള വർദ്ധനവ് നടത്തിയതിന്റെ ഫലമായി കെ.എസ്. .ബിയും മറ്റും നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നു. കെ.എസ്.ആർ.ടി.സി,കയർ,കൈത്തറി,

കശുവണ്ടി മേഖലകൾക്ക് വൻതുക ബഡ്ജറ്റിൽ മാറ്റിവയ്ക്കണ്ടി വരുന്നു. ശമ്പളവും പെൻഷനും വർദ്ധിക്കുന്നു.

മദ്യവും ലോട്ടറിയുമാണ് ലാഭത്തിൽ നടക്കുന്ന വ്യവസായങ്ങൾ. ആശുപത്രികളുടെ നടത്തിപ്പിലും സാമൂഹ്യ പെൻഷനുകൾക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും നല്കുന്ന ശമ്പളവും കേരളത്തെ പിച്ചച്ചട്ടിയെടുപ്പിക്കും.

ഫൈനാൻസുകാരും സഹകരണ സംഘങ്ങളും ചിട്ടിക്കമ്പനികളും ജനങ്ങളെ വഞ്ചിച്ച് കൊള്ളയടിച്ചു മുങ്ങുന്നു. അതിനെതിരെ കർക്കശ നടപടിയെടുക്കാൻ സർക്കാരിനു കഴിയുന്നില്ല. അതിലൊന്നും കേസില്ല, പരാതിയില്ല എന്നു പറഞ്ഞ് പോലീസ് കൈയ്യൊഴിയുകയാണ്. പണത്തിനു മുകളിൽ പരുന്തും പറക്കുകയില്ലല്ലോ. സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ ആത്മഹത്യകൾ പെരുകുന്നു.

ഹവാലപ്പണത്തിൻ്റെ ഒഴുക്കും സ്വർണ്ണകള്ളക്കടത്തും കൂടിയിട്ടുണ്ട്. പുതിയ വ്യവസായങ്ങൾ തുടങ്ങാൻ പോലും പുതിയ സംരംഭകർക്കു കഴിയുന്നില്ല. അതിനുളള നൂലാമാലകളും തൊഴിലാളികളുടെ നോക്കുകൂലിയും കയറ്റിറക്കു കൂലിയും നിർത്താൻ സർക്കാരിനോ പോലീസിനോ സാധിക്കുന്നില്ല. ക്രമസമാധാനവും നിയമ പാലനവും നേരാംവണ്ണം നടത്തിയാൽ തന്നെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും. നിർബ്ബന്ധിതപ്പിരിവും ഭയപ്പെടുത്തിയുള്ള ഗുണ്ടാപിരിവും ഭീകരമാണ്.

നമ്മുടെ കാർഷിക മേഖലയാണ് പുഷ്ടിപ്പെടുത്തേണ്ടത്. പക്ഷേ കൃഷിത്തൊഴിൽ വല്ലാത്ത നഷ്ടത്തിലാണ്. അതുകൊണ്ടു തന്നെ പല കർഷകനും കൃഷിയിൽ നിന്നു പിന്തിരിയുന്നു. വിഷം കലരാത്ത ഭക്ഷ്യധാന്യവും പച്ചക്കറിയും പാലും ലഭ്യമാക്കിയാൽ തന്നെ പകുതി ആശ്വാസമാകും. കടത്തിന്റെ കാണാപ്പുറങ്ങൾ വേറെയുണ്ട്. KSSP (കേരളാസ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പ്രൈവറ്റ് ) എന്ന കമ്പനി ഉണ്ട്. കർഷകരിൽ നിന്ന് 40000 കോടി രൂപാ സംഭരിച്ചിട്ടുണ്ട്. ഇതൊക്കെ വായ്പയിൽ പെടുന്നതാണ്. സമാന്തര സാമ്പത്തിക ശക്തികൾ കുരുട്ടുബുദ്ധി പ്രയോഗിക്കുന്നു.

കേരള സംസ്ഥാന രൂപവത്ക്കരണ വേളയിൽ ആളോഹരി കട ബാദ്ധ്യത കുറവായിരുന്നു. ഓരോ സർക്കാരും മാറി മാറി വന്നപ്പോൾ കടപ്പത്രമിറക്കിയും പണം സ്വരുക്കുട്ടിയുമാണ് ശമ്പളം നല്കിയത്. എന്നാൽ 1970 മുതൽ 1983 വരെ പൊതുക്കടം നിയന്ത്രിച്ച കാലമാണ്. കടമെടുത്ത് വികസനം നടത്തുക എന്ന നയം നടപ്പിലാക്കിയത് ശ്രീ.കെ.കരുണാകരന്റേയും നായനാരുടേയും ഉമ്മൻ ചാണ്ടിയുടേയും പിണറായി വിജയന്റേയും കാലത്താണ് .തിരിച്ചടയ്ക്കാൻ നിർവ്വാഹമില്ലാത്ത വിധം കടമെടുത്തത് പിണറായിയുടെ ഒന്നും രണ്ടും സർക്കാരിന്റെ കാലത്താണ്.

കരിമണൽ ഖനനം ശാസ്ത്രീയമായി പൊതു മേഖലയിൽ നടത്തിയാൽ കേരളത്തിനാവശ്യമായ ധനം സമാഹരിക്കാൻ കഴിയും. ഇപ്പോഴാകട്ടെ കരിമണൽ മോഷ്ടിച്ചു കള്ളക്കടത്തു നടത്തുകയാണ്. ആദിവാസി മേഖലയിലും പട്ടികജാതി കോളനികളിലും സ്ഥിതി കഷ്ടാൽ കഷ്ടതരമാണ്. അവർക്കായി ബജറ്റിൽ മാറ്റി വയ്ക്കുന്ന തുക എങ്ങനെ ചോരുന്നു എന്നു കണ്ടത്തേണ്ടതാണ്. കെ.എസ്. ഇ .ബി യിലും ട്രാൻസ്പോർട്ടിലും ബിവറേജസ് കോർപ്പറേഷനിലും ഇടനിലക്കാർ കൊള്ളനടത്തുന്നു.

കിട്ടാനുള്ള ടാക്സ് നിർബ്ബന്ധമായി പിരിച്ചെടുക്കണം. പൊതു മേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കണം. സൗജന്യമായി കൊടുത്ത കിറ്റിൽ പോലും കമ്മീഷനടിച്ച നാടാണ് നമ്മുടേത്.

വഴിവിട്ട് സിൽവർ ലൈനും, കെ ഫോണും നടപ്പിലാക്കാക്കാനുള്ള നിർബ്ബന്ധബുദ്ധി നാടിനു ഗുണം ചെയ്യില്ല. കേരളത്തിനു മാതൃകയാക്കവുന്ന സംസ്ഥാനങ്ങളാണ് ഡൽഹിയും തമിഴ്നാടും. ഡൽഹിയിൽ കേജ് രിവാൾ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. പാവങ്ങൾക്ക് വെള്ളം, കറന്റ് യാത്രാ സൗജന്യം തുടങ്ങി എത്രയെത്ര പരിപാടികളാണ് നിഷ്പ്രയാസം നടപ്പിലാക്കിയത്. തമിഴ്നാട്ടിലും ഇച്ഛാശക്തിയോടെ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ഇവിടെ മാത്രം ദുർഘടപാതയിൽ കിടന്നു നട്ടം തിരിയുന്നു. ഭരണവും സമരവും ഒരു സർക്കാരിനും ഭൂഷണമല്ല. പ്രസ്താവനകളും സമരവും നാടിന്റെ പുരോഗതിക്കു കത്രികപ്പൂട്ടിടും ഏകാധിപത്യമല്ല ജനാധിപത്യമാണ് ഇവിടെ കാര്യക്ഷമമായി നടപ്പിലാക്കേണ്ടത്.

“അരമണിയൊന്നു കൊറിക്കാനില്ല

തരി വളയിട്ടകിലുക്കാൻമോഹം.”

കഴിഞ്ഞ 60 വർഷം കൊണ്ട് കേരളം കടമെടുത്തതിനേക്കാൾ ഒരു ലക്ഷത്തിപ്പതിനേഴായിരത്തി അറുന്നൂറ്റിപ്പന്ത്രണ്ടു കോടി രൂപാ കുടുതലാണ് നടപ്പു സാമ്പതിക വർഷത്തിൽ നാം കടമെടുത്തത്. കടമെടുത്തതിന്റെ മുതലും പലിശയും കൂടി ഭാരിച്ച ഒരു തുകയാണ് തിരിച്ചടയ്ക്കേണ്ടി വരുന്നത്. തങ്ങളുടെ വരുമാനത്തിനനുസരിച്ചു വേണം കടം വാങ്ങേണ്ടത്. കടമെടുപ്പിന്റെ രീതിശാസ്ത്രം മാറ്റാനുള്ള സാമാന്യ വിവേകം സർക്കാർ കാണിക്കേണ്ടതാണ്. എസ്.റ്റി. പൂർണ്ണമായി പിരിച്ചെടുക്കനോ കഴിഞ്ഞില്ല. ജി.എസ്സ്.റ്റി നഷ്ടപരിഹാരത്തുക കേന്ദ്രം നല്കുന്ന സംവിധാനം നിർത്താൻ പോവുകയാണ്. നാട്ടിലാണെങ്കിൽ അഭ്യസ്തവിദ്യരുടെ തൊഴിയില്ലായ്മ വർദ്ധിക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി കേരളത്തേയും കേന്ദ്രത്തേയും ബാധിച്ചു തുടങ്ങി. മുഹമ്മദ് ബിൻ തുഗ്ലക്കിനെ പോലെ ഭരണം നടത്തി.അപഹാസ്യരാവുകയാണ് കേരളവും കേന്ദ്രവും .

പ്രൊഫ.ജി.ബാലചന്ദ്രൻ

#കടക്കെണി

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ