പണ്ട് ഒരു പുണ്യവതിയും വേശ്യയും ഉണ്ടായിരുന്നു. കാലം കഴിഞ്ഞു. രണ്ടു പേരും മരിച്ച് പരലോകത്തെത്തി. ഒരോരുത്തരുടെയും പേരു വിളിച്ചു. വേശ്യയെ വിളിച്ച് അവൾ സ്വർഗ്ഗത്തിലേക്ക് പോകാൻ കല്പിച്ചു. പുണ്യവതിക്കാകട്ടെ നരകമാണ് കല്പിച്ചത്.
പുണ്യവതി ഇതിനെ ചോദ്യം ചെയ്തു. താൻ പ്രാർത്ഥിച്ചുകൊണ്ട് നല്ലവളായിട്ടാണ് ജീവിച്ചത് . എന്നിട്ടും എനിക്ക് നരകമോ? പല പുരുഷന്മാരുമായി കിടക്ക പങ്കുവെച്ച വേശ്യയ്ക്ക് സ്വർഗം. ഇത് എന്ത് ന്യായം. ദൈവം മറുപടി പറഞ്ഞു. നീ പുണ്യവതിയാണെന്ന് എങ്ങനെ പറയും. ജപമാല കൈയ്യിൽ വെച്ചുകൊണ്ട് നീ അയൽപക്കത്തെ ജാരന്മാരുടെ വരവും പോക്കും ശ്രദ്ധിക്കുകയാ യിരുന്നു. വരുന്ന ഒരോ പുരുഷന്റെയും കണക്കെടുക്കുന്നതിനു നീ ഓരോ കല്ലെടുത്ത് പായ്ക്ക് അടിയിൽ വെയ്ക്കും. നിനക്ക് എങ്ങനെ പ്രാർത്ഥനയിൽ ഏകാഗ്രത കിട്ടും. അത് കൊണ്ടാണ് നിനക്ക് നരകം വിധിച്ചത് . മറ്റവളാകട്ടെ വേശ്യയാണെങ്കിലും ആഹാരത്തിനു വേണ്ടിയാണ് പല പുരുഷന്മാരെയും സ്വീകരിച്ചത്. അത് അവളുടെ ജീവിത ധർമ്മം. അതുകൊണ്ടാണ് അവൾക്ക് സ്വർഗം നല്കിയത്. അന്യരുടെ തിന്മ നോക്കാനല്ല സ്വന്തം നന്മ നോക്കാനാണ് ശ്രമിക്കേണ്ടത്. പുണ്യവതിക്കു ഉത്തരം മുട്ടി. പുണ്യ പാപങ്ങളുടെ അതിർവരമ്പുകൾ വളരെ നേർത്തതാണ് എന്തിനും മനസ്സ് നന്നാകണം. കർമ ഫലത്തിന്റെ ഉദാഹരണമാണ് ഈ കഥ
പ്രൊഫ ജി ബാലചന്ദ്രൻ