ഞങ്ങൾ വിവാഹിതരായത് ഫെബ്രുവരി എട്ടാം തീയതിയാണ്. അഞ്ച് ദിവസത്തെ ഇടവേള ക്ഷമിക്കാവുന്നതാണല്ലോ . 48 വർഷത്തെ പ്രണയത്തിൻ്റെ ഓർമകൾ ഞങ്ങൾ വാർദ്ധക്യത്തിൻ്റെ പൂമുഖത്തിരുന്നു ആസ്വദിക്കുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ച് മൊട്ടിട്ട പ്രേമം സഫലീകരിച്ചത് ഞാൻ ആലപ്പുഴ എസ്.ഡി. കോളേജിൽ അദ്ധ്യാപകനായി ചേർന്നതിനു ശേഷമാണ്. ജാതിയും മതവും ഒന്നും വകവെയ്ക്കാതെയാണ് ഞങ്ങൾ പ്രണയബദ്ധരായതും വിവാഹം കഴിച്ചതും. ഞങ്ങൾക്ക് രണ്ട് മക്കൾ . ജീവനും റാണിയും. അവർക്കും ഓരോ മക്കൾ . ജിഷ്ണുവും ധന്വിനും. 48 വർഷത്തെ മധുരോദാരമായ പ്രണയത്തിൻ്റെ ആഘോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു. സമ്മാനങ്ങൾ വേണ്ട. ആശംസകൾ മാത്രം മതി .
പ്രൊഫ ജി ബാലചന്ദ്രൻ & ഇന്ദിരാബാലചന്ദ്രൻ