കാൻഫെഡ് പുരസ്ക്കാരം എനിക്കു ലഭിച്ചതറിഞ്ഞ് നേരിട്ടും മുഖ പുസ്തകത്തിലൂടെയും അനുമോദനമറിയിച്ചത് ഇരുപത്തി നാലായിത്തിലെറെ സുമനസ്സുകളാണ്. എന്റെ വിദ്യാർത്ഥികളും സുഹൃത്തുക്കളും എത്ര കണ്ട് എന്നെ സ്നേഹിക്കുന്നു എന്നതിൻ്റെ നേർസാക്ഷ്യമായിരുന്നു ഒഴുകിയെത്തിയ സ്നേഹാശംസകൾ. ജൂൺ 30-ന് സദ്ഭാവനാ ആഡിറ്റോറിയത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. ഒരു ചെറിയ കാലയളവിനുള്ളിൽത്തന്നെ
എന്റെ ആത്മകഥയായ ”ഇന്നലെയുടെ തീരത്ത് ‘ രണ്ട് എഡിഷനുകൾ കഴിഞ്ഞു. മുക്കാൽ നൂറ്റാണ്ടുകാലത്തെ എൻ്റെ ജീവിതത്തോട് തോൾ ചേർന്നു നടന്ന എൻ്റെ നാടിൻ്റെ സ്പന്ദനങ്ങളും, നീറിപ്പുകഞ്ഞ ജീവിത യാഥാർത്ഥ്യങ്ങളും, സാഹിത്യ – സാംസ്കാരിക-രാഷ്ട്രീയ ചരിത്രത്തിന്റെയും നേർക്കാഴ്ചയാണ് ആത്മകഥയുടെ ഉള്ളടക്കം. പ്രൊഫസർ എം.കെ.സാനു എഴുതിയ പ്രൗഢമായ അവതാരിക പുസ്തകത്തിന്റെ തിലകക്കുറിയാണ്. (ഡി.സി ബുക്സിന്റെ എല്ലാ ശാഖകളിലും പുസ്തകം ലഭിക്കും) .
സ്നേഹപൂർവ്വം
പ്രൊഫ.ജി.ബാലചന്ദ്രൻ

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി