എൻ്റെ ആത്മകഥ “ഇന്നലെയുടെ തീരത്ത” വായിച്ച ശേഷം നിരവധി പേർ നേരിട്ടും സമൂഹ മാധ്യമങ്ങൾ വഴിയും ഫോൺ മുഖാന്തിരവും അവരുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും അറിയിച്ചു വരുന്നു. പുസ്തകത്തെക്കുറിച്ച് പലരും അവലോകന കുറിപ്പുകൾ അയച്ചുതരികയും ഉണ്ടായി.ആലപ്പുഴയുടെ ദേശ പൈതൃകത്തെക്കുറിച്ചും എസ്.ഡി.വി. സ്കൂൾ,എസ്. ഡി. കോളേജ് എന്നിവയെക്കുറിച്ചും പുസ്തകത്തിൽ എഴുതിയതിനെ പലരും അഭിനന്ദിച്ചു. ചെറിയ കാലം കൊണ്ട് ആത്മകഥയുമായി ബന്ധപ്പെട്ട് വലിയ വിഭാഗം ആളുകളുമായി സംവദിക്കാൻ മുഖ പുസ്തകം വഴി എനിക്ക് സാധിക്കുകയും ചെയ്തു. എല്ലാവർക്കും ഹൃദയപൂർവ്വമായ നന്ദി.. പുസ്തകം എവിടെ കിട്ടുമെന്ന് ഇപ്പോഴും പലരും അന്വേഷിക്കുന്നുണ്ട്. DC യുടെ എല്ലാ പുസ്തകശാലകളിലും ഇന്നലെയുടെ തീരത്ത് ലഭ്യമാണ്. സ്നേഹത്തോടെ …. പ്രൊഫ ജി.ബാലചന്ദ്രൻ
(ഓൺലൈൻ വഴി പുസ്തകം ബുക്ക് ചെയ്യാൻ >>