എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.. തമ്പുരാൻ സാർ !! പണ്ഡിതൻ, വാഗ്മി, സാഹിത്യ സാംസ്കാരിക വേദികളിലെ നിറസാന്നിദ്ധ്യം …. അദ്ധ്യാപന കലയിലെ തമ്പുരാനാണദ്ദേഹം. : ഭാവനയുടെ ചിറകിലേറി കുതിര വേഗങ്ങളിൽ പറന്നുയരാൻ തൻ്റെ ശിഷ്യരെ അദ്ദേഹം പ്രാപ്തമാക്കി… അറിവിൻ്റെ നിറകുടമായ എൻ്റെ ഗുരുനാഥൻ എന്നും ജ്വലിക്കുന്ന ഓർമ്മയാണ്..
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി