തിരുവനന്തപുരം: കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്) യുടെ പുരസ്കാരം പ്രൊഫ.ജി.ബാലചന്ദ്രന്റെ “ഇന്നലെയുടെ തീരത്ത്” (ആത്‍മകഥ) എന്ന കൃതി അർഹമായതായി കാൻഫെഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ജൂൺ 30-ന് രാവിലെ കവടിയാർ സദ്ഭാവനാ ഓഡിറ്റോറിയത്തിൽ ചേരുന്ന വാർഷിക ദിന ആഘോഷച്ചടങ്ങിൽ സമർപ്പിക്കും. സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ കാൻഫെഡ് ഗവേഷണ വിഭാഗം സെക്രട്ടറി ഡോ.അനിൽകുമാർ, സെക്രട്ടറി ജയാ ശ്രീകുമാർ, ഫിനാൻസ് സെക്രട്ടറി മഞ്ജു ശ്രീകണ്ഠൻ എന്നിവർ പങ്കെടുത്തു. പ്രൊഫസർ.ജി.ബാലചന്ദ്രന്റെ തകഴിയുടെ സർഗ്ഗ പഥങ്ങൾ എന്ന കൃതിക്ക്
നേരത്തേ പ്രഥമ തകഴി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
#ഇന്നലെയുടെ_തീരത്ത്

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി