1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ സ്വന്തം രാജ്യക്കാർക്ക് പ്രചോദനം നല്കി. രാജാവിനും രാജ്യത്തിനും വേണ്ടി ആ ധീരവനിത പോരാടി.
ഫ്രാൻസിലെ ഒരു കുഗ്രാമത്തിൽ കർഷക കുടുംബത്തിൽ ജനിച്ച ജോനിന് അക്ഷരാഭ്യാസത്തിനു ഭാഗ്യമുണ്ടായില്ല കാലികളെ മേയ്ച്ചും കൃഷിപ്പണി ചെയ്തും ജോൻ കഴിഞ്ഞു. ജോൻ ജനിക്കുമ്പോൾ തന്നെ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നൂറ്റാണ്ടു യുദ്ധം ആരംഭിച്ചു കഴിഞ്ഞിരുന്നു. അക്വിറ്റെൻ എന്ന പ്രദേശത്തിനു വേണ്ടി ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ പലവട്ടം പോരാട്ടങ്ങൾ നടത്തി. ഇംഗ്ലണ്ടിന്റെ അധിനിവേശം തടഞ്ഞു നിർത്താൻ ഫ്രാൻസിനായില്ല. ഇംഗ്ലീഷുകാർ സമാധാനക്കരാർ ലംഘിച്ച് നാടു പിടിച്ചടക്കാൻ തുടങ്ങി. പതിനേഴു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ജോൻ പടച്ചട്ടയണിഞ്ഞ് ഫ്രഞ്ചു സേനയെ നയിച്ചു. അതിനു ജോനിന് പ്രേരണ നല്കിയതു തനിക്കു ലഭിച്ച ദൈവവിളികളായിരുന്നു. ചാൾസ് ഏഴാമന്റെ വിശ്വസ്തയായ ജോൻ ഇംഗ്ലീഷുകാരെ തുരത്തി. ഈ ജയത്തോടെ ജോൻ “ഓർലിയൻസിലെ കന്യക” എന്ന് പ്രസിദ്ധയായി. റൈമിൽ വച്ചു മാത്രമേ ചാൾസ് ഏഴാമനെ കിരീടാവകാശിയാക്കാവൂ എന്നായിരുന്നു ഫ്രഞ്ചുകാരുടെ ശപഥം. യുദ്ധത്തിനൊടുവിൽ ഇംഗ്ലണ്ടും ഫ്രാൻസും ഉടമ്പടിയുണ്ടാക്കാൻ സന്നദ്ധരായി. പക്ഷേ ഫ്രാൻസ് മുഴുവനായി ഫ്രഞ്ചുകാർക്ക് വേണമെന്ന് ജോൻ ശഠിച്ചു.
ജോനിന്റെ സേന പരാജയപ്പെട്ടു യുദ്ധത്തിനിടയിൽ തടവുകാരിയായിത്തീർന്ന ജോൻ ഓഫ് ആർക്കിനെ 10000 പൗണ്ടിനു ഇംഗ്ലീഷുകാർക്കുവിറ്റു. അവർ ജോനിനെ റൂവൻ നഗരത്തിൽ കൊണ്ടു പോയി തടവിൽ ചങ്ങലക്കിട്ടു. ദൈവനിഷേധത്തിനും ദുർമന്ത്രവാദത്തിനും അവർ ജോൻ ഓഫ് ആർക്കിനെ വിചാരണ ചെയ്തു. ദൈവവെളിപാടുണ്ടായി എന്ന ജോനിന്റെ പ്രസ്താവന നിഷേധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജോൻ അതെല്ലാം നിരസിച്ചു.
. ജോനിനെ രക്ഷിക്കാൻ ചാൾസ് രാജാവ് ഒന്നും ചെയ്തില്ല. ഒടുവിൽ തന്റെ കുറ്റങ്ങൾ ഏറ്റു പറയാനും സാധാരണ സ്ത്രീകളുടെ വസ്ത്രം ധരിക്കാനുമുള്ള പ്രസ്താവനയിൽ ഒപ്പിടേണ്ടി വന്നു. പള്ളിയിൽ പോകാനും കുമ്പസരിക്കാനും അവസര മൊരുക്കാമെന്നും ഇംഗ്ലീഷുകാർ വാഗ്ദാനം ചെയ്തിരുന്നു. അവർ ജോനിനെ കബളിപ്പിച്ചപ്പോൾ ജോൻ ഒരിക്കൽ കൂടി പടച്ചട്ടയണിയാൻ ധൈര്യം കാണിച്ചു. ഇംഗ്ലീഷുകാർ വിട്ടില്ല. അനുസരണക്കേടിന് ഇംഗ്ലീഷുകാർ ജോനിനെ വധശിക്ഷയ്ക്കു വിധിച്ചു. 1431 മേയ് 30 ന് റൂവൻ നഗരത്തിന്റെ ചന്തയിൽ വച്ചു പരസ്യമായി ജോനിനെ ജീവനോടെ ചുട്ടു കൊന്നു.
മരണത്തിനു മുൻപ് ജോൻ ഓഫ് ആർക്ക് പറഞ്ഞു “എന്റെ ന്യായാധിപനിൻ ഞാൻ വിശ്വസിക്കുന്നു. സ്വർഗ്ഗത്തിന്റേയും ഭൂമിയുടേയും രാജാവാണദ്ദേഹം”
പിന്നീട് കാലിക്സ്റ്റസ് മൂന്നാമൻ മാർപ്പാപ്പ ജോൻ കുറ്റക്കാരിയല്ലെന്നു വിധിച്ചു. മാത്രമല്ല 1920 ൽ ജോൻ ഓഫ് ആർക്ക് വിശുദ്ധയായി ഉയർത്തപ്പെട്ടു.
ജോനിന്റെ രക്തസാക്ഷിത്വത്തിന്റെ മഹത്വം അഞ്ചു നൂറ്റാണ്ടു കഴിഞ്ഞിട്ടും ശോഭായമാനമായി തിളങ്ങുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി