ബലേ ഭേഷ് ശശി തരൂർ.താങ്കളുടേത് വീരപരാജയം



ഖാർഗെ പടി കയറുന്നു. അഭിനന്ദനങ്ങൾ. സോണിയ പടിയിറങ്ങുന്നു. മോദിയേയും BJP യേയും നേരിടാനുള്ള ഒരു പാർട്ടിയായി കോൺഗ്രസ് സടകുടഞ്ഞെഴുന്നേൽക്കേണ്ട സന്ദർഭമാണിത്. തോൽക്കുമെന്നറിഞ്ഞുകൊണ്ട് മത്സരിക്കാൻ നല്ല ചങ്കൂറ്റം വേണം. ഇലക്ഷൻ സുതാര്യവും സത്യസന്ധവും ആയിരുന്നില്ലെന്ന് ആരോപണം ഉണ്ട്. തരൂർ – താങ്കളെ ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നുവെങ്കിൽ അതൊരു ചരിത്ര സംഭവമാകുമായിരുന്നു

കോൺഗ്രസ്സുകാർ അല്ലാത്തവരെയും പാർട്ടിയിലേക്ക് ആകർഷിക്കാൻ ഉതകുന്ന പരിപാടികളും പദ്ധതികളും താങ്കൾ മുന്നോട്ട് വച്ചു. താങ്കളുടെ സ്ഥാനാർത്ഥിത്വം ബഹുഭൂരിപക്ഷം പേർക്ക് ആവേശവും പ്രത്യാശയും നൽകി. എന്നാൽ കേരളത്തിലുള്ള നേതാക്കളിൽ പലരും അസൂയകൊണ്ട് താങ്കൾക്കെതിരായി തിരിഞ്ഞു, വടക്കുനോക്കിയന്ത്രം പോലെ പാർട്ടിയെ മാറ്റി. ചലനവും വികാസവുമാണ് ജീവൻ്റെ ലക്ഷണം.

കോൺഗ്രസ് ഇന്ന് സർവ്വപ്രതാപങ്ങളും അസ്തമിച്ച് തകർച്ചയുടെ വക്കിലാണ്. ലോകസഭയിലെ അംഗസംഖ്യ 450 ൽ നിന്ന് 52 ലേക്ക് ചുരുങ്ങി. സംസ്ഥാനങ്ങളിലെ ഭരണം കൈവിട്ടു .രാഹുലിന് പോലും വിജയിക്കാൻ വയനാട്ടിലേക്ക് വരേണ്ടി വന്നു. രാഹുലിൻ്റെ ജോഡോ യാത്ര തണുത്തുറഞ്ഞ് കിടന്ന കോൺഗ്രസിന് വലിയ ആവേശം നൽകി.

125 വർഷങ്ങൾക്കു മുമ്പാണ് മലയാളിയായ ചേറ്റൂർ ശങ്കരൻ നായർ കോൺഗ്രസ് പ്രസിഡണ്ടായത്. അതിനു ശേഷം ഒരു മലയാളിയായ താങ്കൾ പ്രസിഡണ്ടായി വരണമെന്നായിരുന്നു എൻ്റെ ആഗ്രഹം. എഴുത്തുകാരൻ, വാഗ്മി, സംഘാടകൻ, ലോകസഭാംഗം, യു.എൻ ഭാരവാഹി എന്നീ നിലകളിൽ തരൂർ രാജ്യത്തിനകത്തും പുറത്തും പ്രശസ്തനായിരുന്നു.

എനിക്കൊരു കാര്യത്തിൽ ഉറപ്പാണ്. താങ്കൾ എന്നും കോൺഗ്രസ്സിനൊരു അസറ്റായിരിക്കും. പാർലമെൻ്റിനകത്തും പുറത്തും തെറ്റുകൂടാതെ നാലുവാക്കു പറയാൻ കഴിയുന്നവർ കോൺഗ്രസിൽ ചുരുക്കമാണ്. തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് . ചെറുപ്പക്കാരുടെ ആവേശമായ തരൂർ – താങ്കളെ കാലം പ്രതീക്ഷയോടെ കാത്തിരിക്കുന്നു: .

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ