ബി.ജെ.പി യ്ക്കെതിരായ പ്രതിപക്ഷ ഐക്യം സത്യമോ മിഥ്യയോ?

ബി.ജെ.പിയ്ക്കും നരേന്ദ്ര മോദിയ്ക്കുമെതിരെ പ്രതിപക്ഷ കക്ഷികളുടെ പടയൊരുക്കം പാട്നയിൽ നടന്നു. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ പാർട്ടികൾ കുടുതൽ ഊർജ്ജസ്വലതയോടെ ഷിംലയിൽ സമ്മേളിക്കും. കോൺഗ്രസ്സിനു മാത്രമാണ് ഭാരതമാകെ ജനങ്ങളും കമ്മിറ്റികളുമുള്ളത്. മറ്റു പാർട്ടികൾ പ്രാദേശികാടിസ്ഥാനത്തിലുള്ളവയാണ്. പ്രധാനമന്ത്രിയാകാൻ മമതയ്ക്കും നിതീഷ് കുമാറിനും കേജിരിവാളിനുമെല്ലാം താത്പര്യമുണ്ടാകാം. നിരന്തരമായ ചർച്ചകളിലൂടെയേ കാര്യങ്ങൾ വ്യക്തമാകു. ഇങ്ങനെയൊരു നീക്കം വളരെക്കാലത്തിനു ശേഷമാണ് നടക്കുന്നത്. പാറ്റ്നയിൽ നിതീഷ് കുമാറിന്റെ വസതിയിൽ കൂടിയ സമ്മേളനം നാലു മണിക്കൂർ നീണ്ടുനിന്നു. ഡൽഹി ഭരണത്തിനു കേന്ദ്ര ഓർഡിനൻസ് കൊണ്ടു വരുന്ന നടപടിക്കെതിരെ ശക്തമായ എതിർപ്പു കോൺഗ്രസ്സ് പ്രകടിപ്പിക്കണമെന്നാണ് കേജ്‌രിവാളിന്റെ വാദം. ജനാധിപത്യ സംരക്ഷണത്തിന് രാജ്യം ഒന്നാകണമെന്നാണ് മമത പറഞ്ഞത്. 140 കോടി ജനതയുടെ സുരക്ഷ ഉറപ്പാക്കാനും ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യവും നിലനിർത്താനും യോജിച്ചു നിങ്ങാമെന്ന് യോഗത്തിൽ സംബന്ധിച്ചവരെല്ലാം ഒരുമിച്ചു പറഞ്ഞു. ഒമർ അബ്ദുളള, സീതാറാം യെച്ചൂരി, മല്ലികാർജ്ജുൻ ഗാർഗെ, രാഹുൽ ഗാന്ധി, തേജസ്വിയാദവ്, ശരത് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, സുപ്രിയ സുലെ, മനോജ് ത്സഫിർഹാദ്, ഹക്കിം, പ്രഫുൽ പട്ടേൽ, രാഘവ്ഛദ്ദ, സഞ്ജയ് റാവത്ത്, ലാലൻ സിംഗ്, സഞ്ജയ് ഝാ, ഒമർ അബ്ദുളള, മെഹബൂബ മുഫ്തി, ദീപങ്കർ ഭട്ടാചാര്യ, അഭിഷേക് ബാനർജി ആദിത്യതാക്കറെ, ഡി.രാജ തുടങ്ങിയവർ ഏക സ്വരത്തിൽ ഐക്യനിരയുടെ ആവശ്യകത ഊന്നിപ്പറഞ്ഞു.

ഇനിയും ബഹുദൂരം യാത്ര ചെയ്യാനുണ്ട്. അതിനു വിട്ടുവീഴ്ചകളും സഹകരണവും ആവശ്യമാണ്. മത്സരിക്കുന്ന സീറ്റുകളെച്ചൊല്ലിയുള്ള ചർച്ച വരുമ്പോഴാണ് അല്ലറ ചില്ലറ അലോസരങ്ങൾ ഉണ്ടാകാൻ സാദ്ധ്യത. സ്ഥാനാർത്ഥികളെപ്പറ്റിയും എണ്ണത്തെക്കുറിച്ചും വ്യക്തത വരാൻ കുറേച്ചേറെ സമയമെടുക്കും.

നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും തോല്പിക്കാൻ അത്ര എളുപ്പമല്ല. ആർ.എസ്. എസ്സിന്റെ ശക്തമായ അടിത്തറ അവർക്കുണ്ട്. ഒരു വലിയ സംഘനേത്യത്വവും ഉണ്ട്. ഹിന്ദുത്വ അജന്റായും രാമക്ഷേത്രവും ചെങ്കോലുമൊക്കെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള സൂത്രങ്ങളാണ് . വടക്കേ ഇന്ത്യയിൽ ബി.ജെ.പിയ്ക്കു നല്ല അടിത്തറ ഇപ്പോഴുണ്ട്. കർണ്ണാടകയിൽ ബി.ജെ.പിയെ തോല്പിച്ചതുകൊണ്ട് പ്രതിപക്ഷത്തിന് ഊറ്റം കൊള്ളാൻ വഴിയുണ്ട്. ഹിന്ദുകൾക്കിടയിൽ നല്ല സ്വാധീനമുള്ള ബി.ജെ.പിയ്ക്കു മതന്യൂനപക്ഷങ്ങളെ തങ്ങളുടെ ചേരിയിലേക്കു കൊണ്ടുവരാനായിട്ടില്ല. അസ്വസ്ഥ മനസ്സുകൾ തക്കം പാർത്തിരിക്കയാണ്.

ചരിത്രത്തെ തിരുത്താനും മാറ്റിമറിക്കാനും ആർക്കും ആവുകയില്ല. കോമൺ മിനിമം പരിപാടി പ്രതിപക്ഷത്തിനുണ്ടാകണം. ഹിന്ദുത്വ അജന്റായും എതിർ സംസ്ഥാനങ്ങളെ നിർവീര്യമാക്കാനും കേന്ദ്ര സർക്കാരിന്റെ സംവിധാനങ്ങൾ എടുത്തുപയോഗിക്കുകയാണ്. വൈരനിര്യാതന ബുദ്ധിയോടെ ഒരു രാഷ്ട്രം ഒരു ഇലക്ഷൻ ഒരു സിവിൽ കോഡ് എന്നിവ മുന്നോട്ടുവച്ചാണ് ബി.ജെ.പി. മുന്നോട്ട് നീങ്ങുന്നത്.

അധികാരവും സമ്പത്തും കോർപ്പറേറ്റ് മാനേജുമെന്റകളുടെ നിർല്ലോഭമായ സഹായവും ബി.ജെ.പിക്കുണ്ട്. മണിപ്പൂർ പുകഞ്ഞുകത്തുകയാണ്. അതിന്റെ പ്രതിസ്പന്ദനങ്ങൾ ഉണ്ടാകുമെന്ന കാര്യത്തിൽ ബി.ജെ.പി നേതാക്കൾ ബോധവന്മാരാണ്.

ജനാധിപത്യത്തിൽ അസാദ്ധ്യമായിട്ടൊന്നുമില്ല ജന മനസ്സുകൾ ശരിയും തെറ്റും തിരിച്ചറിഞ്ഞ് 2024 ലെ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തും. കടമ്പകളെല്ലാം ചാടിക്കടക്കാനാണ് ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിക്കുന്നത്. പ്രവചനങ്ങൾ അസാദ്ധ്യമാണ്. എല്ലാം കാലം തെളിയിക്കട്ടെ. നമുക്ക് കാത്തിരിക്കാം.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ