ബ്രിട്ടീഷുകാരെ കിടുകിടാ വിറപ്പിച്ചവിപ്ലവ സൂര്യൻ – ഭഗത് സിംഗ്


ഇന്ത്യയിൽ ആദ്യമായി ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച കലാപകാരിയാണ് ഭഗത് സിംഗ്. അസംബ്ളിയിലും കോടതി മുറിയിലും കൊലമരച്ചുവട്ടിലും നിർഭയനായി വിപ്ളവം ജയിക്കട്ടെ എന്നു വിളിച്ചു പറഞ്ഞ ആ ധീര യുവാവിന്റെ സ്മരണ ഇന്ത്യക്കെന്നും ആവേശമാണ്. 23 വയസ്സു മാത്രം പ്രായമുള്ള ഭഗത് സിംഗിന്റെ നേതൃപാടവവും നിശ്ചയദാർഢ്യവും അപാരമായിരുന്നു.
ഭഗത് സിംഗിന്റെ നേതൃത്വത്തിൽ ഒരു സംഘടന രൂപീകരിച്ചു. പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും അതുപകരിച്ചു. “ഹിസ്സ് പ്രസ്സ്” എന്നായിരുന്നു സംഘടനയുടെ പേര്. ശത്രുവിനെ തുരത്താനുള്ള ഒളിപ്പോരാട്ടങ്ങൾക്ക് അവർ പദ്ധതിയിട്ടു. “ബോംബിന്റെ സിദ്ധാന്തം” എന്ന ലഘു ലേഖയും തയ്യാറാക്കി. ബോംബു നിർമ്മിക്കാനായി ഒരു ഫാക്ടറി ഉണ്ടാക്കുന്നതിന് പോലും അവർ പ്ളാനിട്ടു.
സൈമൺ കമ്മീഷനെതിരായ സമരത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ജനങ്ങളുടെ ആരാധനാ പാത്രമായ ലാലാ ലജ്പത് റായി ആണ് ലാഹോറിലെ സമരങ്ങൾക്കു നേതൃത്വം കൊടുത്തത്. ബോംബെയിൽ കപ്പലിറങ്ങിയ സൈമണെ വരവേല്ക്കാൻ ബ്രിട്ടീഷധികാരികൾ ഒരു വലിയ സ്വീകരണം ഒരുക്കി. എന്നാൽ വഴി നീളെ സൈമണെതിരെ
ഗോ-ബാക്ക് വിളികളും പ്രതിഷേധങ്ങളും ഉയർന്നു. അതുകണ്ട സൈമണ് കലിയിളകി. ലാത്തിച്ചാർജ് ചെയ്യാൻ സൈമൺ കല്പന കൊടുത്തു. നൂറുകണക്കിനാളുകൾക്കു മർദ്ദനമേറ്റു. ലാലാജി അടികൊണ്ട് നിലത്തു വീണു. മാറത്തും നെറ്റിത്തടത്തിലും ലാത്തിയടി കൊണ്ട് മുറിവു പറ്റി. ചോര ചിന്തി. അപ്പോഴും ലാലാജി പതറിയില്ല. ഏതാനും ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം ദിവംഗതനായി. അപ്പോൾ തന്നെ ഭഗത്സിംഗും കുട്ടുകാരും പ്രതിജ്ഞയെടുത്തു. മർദ്ദനത്തിന് നേതൃത്വം കൊടുത്ത സാർഡേഴ്സനേയും സ്ക്കോട്ടിനെയും വധിക്കണം. ഡെപ്യൂട്ടി പോലീസു കമീഷണറായിരുന്ന സാർഡേഴ്സനെ ഭഗത് സിംഗ് വെടിവച്ചു കൊന്നു. സ്ക്കോട്ട് രക്ഷപ്പെട്ടു.
1929 ഏപ്രിൽ 8 ന് അസംബ്ളി കൂടി നിയമ ബില്ലും തൊഴിൽത്തർക്ക ബില്ലും പാസ്സാക്കാനൊരുങ്ങുന്നു. വിവരം കിട്ടിയപ്പോൾത്തന്നെ അസംബ്ലിക്കുള്ളിൽ കടക്കാൻ ഭഗത് സിംഗും ബഡുകേശ്വര ദത്തും സൂത്രത്തിൽ പാസ്സ് സംഘടിപ്പിച്ച് ഉള്ളിൽ സ്ഥാനം പിടിച്ചു. അസംബ്ലിക്കകത്ത് ബോബെറിയണം. പക്ഷേ ആരെയും കൊല്ലരുത്. അവർ തിരുമാനിച്ചിരുന്നു. സർ ജോൺ ഷൂട്സർ എഴുന്നേറ്റ് നാലോ അഞ്ചോ വരി വായിച്ചു. പെട്ടെന്ന് ഷൂട്സർ നില്ക്കുന്നതിന്റെ പുറകിലെ ഭിത്തിയിലേക്ക് ഭഗത് സിംഗ് ബോംബെറിഞ്ഞു. വൻ ശബ്ദവും നീലപ്പുകയും. വാർഡറന്മാരടക്കം എല്ലാവരും ജീവനും കൊണ്ടോടി. ഷൂട്സർ മേശക്കയടിൽ ഒളിച്ചു. മോത്തിലാൽ നെഹ്റുവും മുഹമ്മദാലി ജിന്നയും ഇരിപ്പിടത്തിൽ തന്നെ ഇരുന്നു.
“ബധിരന്മാരെ കേൾപ്പിക്കാൻ സ്ഫോടനത്തിന്റെ ഉഗ്ര ശബ്ദം തന്നെ വേണ” മെന്ന് ഫ്രഞ്ചു വിപ്ലവകാരി വൈലി പറഞ്ഞിട്ടുണ്ട്. അത് പ്രാവർത്തികമാക്കാനാണ് യുവ വിപ്ലവകാരികൾ തിരുമാനിച്ചത്.
നിയമ നിർമ്മാണ പ്രഹസനം അവസാനിപ്പിക്കുക,കരിനിയമവും മർദ്ദന മുറകളും അവസാനിപ്പിക്കുക”ഇങ്ക്വിലാബ് സിന്ദാബാദ്” എന്ന് പറഞ്ഞാണ് അവർ മുദ്രാവാക്യം വിളിച്ചത്. ഇനി എന്തു സംഭവിക്കുമെന്നറിയാതെ എല്ലാവരും പകച്ചു നിന്നപ്പോൾ ഭഗത് സിംഗും ദത്തും കൈയിലിരുന്ന തോക്ക് നിലത്തേക്കെറിഞ്ഞു. എന്നിട്ടു രണ്ടു പേരും കൈകൾ നീട്ടിക്കൊടുത്തു. അവർ പറഞ്ഞു: “ഉം അറസ്റ്റു ചെയ്തു കൊള്ളൂ.” ഓടിപ്പോയ വാർഡറന്മാർ തിരികെയെത്തി. അവർ സൂക്ഷിച്ച് ഭഗത് സിംഗിന്റേയും കുട്ടുകാരന്റേയും കൈകളിൽ വിലങ്ങു വച്ചു.
വാർത്തകളെല്ലാം നിരോധിച്ചു. എന്നാൽ
നേഷൻ പത്രത്തിന്റെ ലേഖകൻ ദുർഗ്ഗാദാസ് ഈ വാർത്ത കല്ക്കട്ടയിലെത്തിക്കാനായി ലണ്ടൻ നേഷൻ ഓഫീസിലേക്കയച്ചു. അങ്ങനെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്.
അറസ്റ്റും ജയിലും ക്രൂര മർദ്ദനവും കൊണ്ടൊന്നും വിപ്ലവകാരികൾക്ക് കൂസലുണ്ടായില്ല. ഭഗത് സിംഗ്, സുഖദേവ്,രാജ്ഗുരു എന്നിവർക്കെതിരെ നൂറു നൂറു കുറ്റങ്ങൾ ആരോപിച്ചു. ജയിലിലെ ക്രൂര മർദ്ദനത്തിനും അനീതിക്കും എതിരായി ഭഗത് സിംഗ് 116 ദിവസമാണ് നിരാഹാര മനുഷ്ടിച്ചത്. ലോകത്ത് ഒരു രാഷ്ട്രീയക്കാരനും അത്രയും കാലം ഉപവാസമനുഷ്ടിച്ചതായി അറിയില്ല. കോടതിയിൽ വാദവും വിചാരണയും മുറയ്ക്കു നടന്നു. നാട്ടുകാരെ നാനാതരത്തിൽ ദ്രോഹിചിട്ടുള്ള മജിസ്ട്രേറ്റ് “ഭഗവാൻ സഹായി”യുടെ മുൻപാകെയാണ് കേസു വന്നത്. അയാൾ പ്രതികളെ ഭീകര മർദ്ദനത്തിനിരയാക്കാൻ കല്പിച്ചു. ഒടുവിൽ മൂവരെയും തുക്കിക്കൊല്ലാൻ വിധിച്ചു. ബ്രിട്ടീഷ്ധികാരികളുടെ കാലു നക്കിയ അതേ ഭഗവാൻ സഹായി സ്വാതന്ത്ര്യം കിട്ടി ഭരണം മാറിയപ്പോൾ കോൺഗ്രസ്സുകാരനായി. അവസര വാദത്തിന്റെ നേർ സാക്ഷിയായ അയാൾ കേരളത്തിന്റെ ഗവർണ്ണറുമായി. നോക്കണേ വിധി വൈപരീത്യം.

ദയാഹർജി കൊടുക്കാൻ പലരും നിർബന്ധിച്ചെങ്കിലും ഭഗത് സിംഗ് വഴങ്ങിയില്ല. ഭഗത് സിംഗിനേയും സുഖദേവ്നേയും രാജ് ഗുരുവിനെയും ജലിലറയ്ക്കുള്ളിലിട്ട് വാർഡറന്മാർ രാപകൽ തല്ലിച്ചതച്ചു. ഒടുവിൽ 1931 മാർച്ച് 22ാം തീയതി തുക്കിലേറ്റാൻ തീരുമാനിച്ചു. ജനരോഷം ഭയന്ന് തുക്കിക്കൊല ഒരു ദിവസം നേരത്തെയാക്കി പാതിരാത്രിയിൽ മൂവരെയും തുക്കിലേറ്റിയിട്ട് ആ മൃതശരീരങ്ങൾ അപ്പോൾ തന്നെ വാനിലാക്കി സത്‌ലജ് നദിക്കരയിലെത്തി. ആ ഭൗതിക ശരീരങ്ങൾ നിരത്തിക്കിടത്തി പെട്രോളൊഴിച്ചു കത്തിച്ചു. പാതി ദഹിച്ച ആ ശരീരാവശിഷ്ടങ്ങൾ നദിയിലേക്കറിഞ്ഞ ശേഷം അവർ മടങ്ങിപ്പോയി. എന്നാൽ ചില മിത്രങ്ങൾ പാത്തും പതുങ്ങിയും സത്‌ലജ് നദിക്കരയിലെത്തി. നദിയിൽ ഒഴുക്കിയ ശരീരാവശിഷ്ടങ്ങൾ വീണ്ടെടുത്ത് എല്ലാ ചടങ്ങുകളോടും കൂടി ദഹിപ്പിച്ചു. ചീതാഭസ്മം നദിയിലൊഴുക്കി.
1947 വരെ ആ ധീര സഖാക്കൾക്ക് സ്മരണാഞ്ജലി അർപ്പിക്കാൻ ചില വിപ്ലവക്കാരികൾ അവിടെ എത്തുമായിരുന്നു. എന്നാൽ ഇന്ത്യാ പാക്കിസ്ഥാൻ വിഭജനത്തോടെ സത് ലജ് നദി പക്കിസ്ഥാന്റെ അധീനതയിലായി. സത്‌ലജ് നദിക്കു കുറുകെ പോകുന്ന പാലത്തിന്റെ ഇടതുവശത്ത് മൂവരുടെയും പ്രതിമകൾ കാണാം. ആ വീര പുരുഷന്മാരുടെ തിളങ്ങുന്ന ഓർമ്മകൾ ഇന്ത്യയെക്ക്ന്നും ആവേശമാണ്.
ഗാഡിജിയും ഇർവിൻ പ്രഭുവുമായുള്ള ചർച്ചയിൽ. ഭഗത്സിംഗിന്റേയും മറ്റും പ്രശ്നം വിഷയമാക്കുമെന്നും അവർക്കു വധശിക്ഷ ഇളവു ചെയ്തു കൊടുക്കുമെന്നും എല്ലാവരും കരുതി. പക്ഷേ അതുണ്ടായില്ല എങ്കിലും ഭാരതത്തിന്റെ ആ വീര പുത്രന്മാർ ആകാശ നീലിമയിൽ രക്തനക്ഷ്ത്രങ്ങളായി ഇന്നും ജ്വലിച്ചു നിൽക്കുന്നു.

പ്രൊഫ.ജി.ബാലചന്ദ്രൻ.

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക