ഡോക്ടർ അംബേദ്കറിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണഘടന അന്നു മുതൽ പ്രാബല്യത്തിലായ്. ഇന്ത്യയുടെ അഭിമാനവും ഐക്യവും പ്രതീക്ഷയും വിജ്രംഭിതമായി. സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ പതിന്മടങ്ങ് ശോഭയോടെയായിരുന്നു റിപ്പബ്ലിക് ദിനാഘോഷം. ജനുവരി 26 ന് ഡർബാർ ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഗവർണർ ജനറൽ ശ്രീ രാജഗോപാലാചാരി ഇന്ത്യപരമാധികാര റിപ്പബ്ലിക്കായതായി പ്രഖ്യാപിച്ചു. തുടർന്ന് പ്രഥമ പ്രസിഡണ്ടായ രാജേന്ദ്ര പ്രസാദിന് അധികാരം കൈമാറി.അന്നേ ദിവസം തന്നെ അശോക സ്തംഭം ദേശീയ ചിഹ്നമായി സ്വീകരിച്ചു . ഉത്തർപ്രദേശിലെ വാരണാസിക്കടുത്തുള്ള സാരാനാഥ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുളള അശോക ചക്രവര്‍ത്തിയുടെ അശോക സ്തംഭത്തില്‍ നിന്നും പകര്‍ത്തിയെടുത്തിട്ടുളളതാണ് ദേശീയ ചിഹ്നം. ദേശീയ ചിഹ്നത്തില്‍ പീഠത്തിന്‍റെ മുകളിൽ നില്‍ക്കുന്ന മൂന്നു സിംഹങ്ങളെ കാണാം. പീഠത്തിന്‍റെ നടുവില്‍ അശോക ചക്രവര്‍ത്തിയുടെ ധര്‍മ്മചക്രം, ഇടതു വശത്ത് കുതിരയുടെയും ,വലതു വശത്ത് ഒരു കാളയുടെയും രൂപങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. മുണ്ഡകോപനിഷത്തില്‍ നിന്നും എടുത്തിട്ടുളള “സത്യമേവ ജയതേ’ എന്ന മന്ത്രം ദേശീയ ചിഹ്നത്തിന്റെ ഏറ്റവും അടിയില്‍ ദേവനാഗരി ലിപിയില്‍ ആലേഖനം ചെയ്തിട്ടുണ്ട് . .പിൽക്കാലത്ത് മറ്റുള്ള ദേശീയചിഹ്നങ്ങള്‍ തിരഞ്ഞെടുത്തു.
പതാക : അശോക ചക്രാങ്കിതമായ ത്രിവർണ്ണ പതാക
പുഷ്പം : താമര
മൃഗം : കടുവ
ഫലം : മാമ്പഴം
നാണയം : റുപ്പി
നദി : ഗംഗ
പാരമ്പര്യ മൃഗം : ആന
വൃക്ഷം : അരയാൽ
ഇഴജന്തു : രാജവെമ്പാല
ജലജീവി : ഡോൾഫിൻ
പക്ഷി : മയിൽ
കായിക വിനോദം : ഹോക്കി