ഭാരതത്തിൻ്റെ മസ്തിഷ്കം-ബംഗാൾ

ഒരു കാലഘട്ടത്തിൽ ബംഗാൾ അറിയപ്പെട്ടിരുന്നത് ഇന്ത്യയുടെ ചിന്തിക്കുന്ന മസ്തിഷ്കം എന്നാണ്. ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ആത്മീയ ചിന്താധാരയെ സ്വാധീനിച്ച അതിപ്രഗത്ഭരായ നേതൃനിരയെ സംഭാവന ചെയ്ത ദേശമായിരുന്നു വംഗനാട്.

സാമൂഹ്യ പരിഷ്കരണത്തിന് നേതൃത്വം നൽകിയവരാണ് ദയാനന്ദ സരസ്വതിയും രാജാറാം മോഹൻ റായിയും. ആദ്ധ്യാത്മികതയുടെ പുത്തൻ ഉണർവ്വ്

സൃഷ്ടിച്ച് മാനവരാശിയെ സന്മാർഗ്ഗത്തിലേക്ക് നയിച്ച ശ്രീരാമകൃഷ്ണ പരമഹംസനെ ആർക്കാണ് മറക്കാൻ കഴിയുക. അദ്ദേഹത്തിൻ്റെ ശിഷ്യനും ഭാരത പുത്രനുമായ സ്വാമി വിവേകാനന്ദൻ നമ്മുടെ ഭാരതത്തിന്റെ നിലവിളക്കാണ്. കാവ്യഭാവനയുടെ നൂതന തലങ്ങൾ അനുഭവവേദ്യമാക്കിയ ബങ്കിം ചന്ദ്ര ചാറ്റർജി ഇന്ത്യയുടെ മിന്നുന്ന നക്ഷത്രമായിരുന്നു.രവീന്ദ്രനാഥ ടാഗോർ കാവ്യകലയുടെ പ്രകാശഗോപുരമാണ്

ഡബ്ലിയു. സി. ബാനർജി ഇന്ത്യൻ ദേശീയതയുടേയും രാജ്യസ്നേഹത്തിൻ്റെയും ശോഭായമാനമായ പ്രതീകമായിരുന്നു. ബിപിൻചന്ദ്രപാൽ ഉയർന്ന ചിന്തയുടെ പ്രകാശ ധാരയയിരുന്നു.അരവിന്ദ്ഘോഷ് , ദേശബന്ധു ചിത്തരഞ്ജൻ ദാസ് എന്നിവർ കർമ്മ മണ്ഡലത്തെ പ്രോജ്വലമാക്കി. നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ആവേശവും വികാരവുമായിരുന്നു.

ഈശ്വർ ചന്ദ്ര വിദ്യാസാഗർ, കേശബ് ചന്ദ്ര സെൻ, അനിൽ കുമാർ ജെയിൻ, നിബ്രാൻ ചന്ദ്ര മുഖർജി , ശ്രീ ശ്രീ ഹരിശ്ചന്ദ് ടാക്കൂർ, ശാരദാ ദേവി, അരബിന്ദോ, യോഗാനന്ദ, സ്വാമി ശ്രീ യുക്തേശ്വർ ഗിരി, ലാഹിരി മഹാശയൻ എന്നീ ആത്മീയ ഗുരുക്കൾ പ്രകാശധാരകളാണ്. .

പുതിയ തലമുറയിൽ ജ്യോതി ബസുവും , മമതയും വരെ രാഷ്ട്രീയ രംഗത്ത് കാലുറപ്പിച്ചവരാണ്. അബലകളുടെ അമ്മയായ മദർ തെരേസ , നോബൽ ജേതാക്കളായ ജഗദീഷ് ചന്ദ്ര ബോസ്, അമർത്യാ സെൻ, കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം. എൻ. റോയ്, ഇന്ത്യൻ ക്രിക്കറ്റർ ഗാംഗുലി, സിനിമാ നിർമാതാവ് സത്യജിത്ത് റായ് എന്നിവർ ബംഗാളിനെ കർമ്മഭൂമിയാക്കിയവരാണ്. സാഹിത്യ രംഗത്തും, ശാസ്ത്രരംഗത്തും, പ്രശോഭിച്ചവർ എത്രയോ ഉണ്ട്. അവർ ഭാരതത്തിന്റെ വഴി വിളക്കുകളാണ്.

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ