ഇന്ന് രാജ്യം ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ. എസ്. വിക്രാന്ത് ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമായി. ഇന്ത്യൻ നേവിയും കൊച്ചി കപ്പൽ നിർമ്മാണ ശാലയും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. പ്രതിരോധ രംഗത്തെ ഈ ജലചക്രവർത്തിയുടെ നിർമ്മാണം പൂർണമായും നടന്നത് കേരളത്തിലാണെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം. മറ്റൊരു പ്രധാന കാര്യം കൊളോണിയൽ മുദ്രകളെ ചുഴറ്റിയെറിഞ്ഞ് ഇന്ത്യൻ മുദ്രകൾ ആലേഖനം ചെയ്ത പുതിയ പതാക സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷത്തിൽ നാവിക സേന സ്വീകരിച്ചു എന്നതാണ്. നല്ല തീരുമാനങ്ങൾക്കും ചരിത്രനേട്ടത്തിനും ബിഗ് സല്യൂട്ട് .. പ്രൊഫ. ജി ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി