മഹാനായ ഭാരതപുത്രന് അഭിവാദ്യങ്ങൾ

ഭരണഘടനാശില്പിയും ഇന്ത്യൻ ഭരണ സംവിധാനത്തിന്റെ കാവലാളുമായ ഡോ.അംബദ്കർ സ്വതന്ത്ര ഇന്ത്യയുടെ മഹാനായ പുത്രനാണ്.

ഗാന്ധിജിയോടു പോലും വഴക്കിട്ടു നേടിയ ഹരിജനോദ്ധാരണത്തിന്റെ രജതരേഖ തിളക്കമാർന്നതാണ്. ബറോഡാ രാജാവാണ് യുവാവായ അംബദ്കറെ US, UK ജർമ്മനി എന്നീ രാജ്യങ്ങളിൽ അയച്ചു പഠിപ്പിച്ചത്. MA , ബാർ അറ്റ്ലാ, ഡോക്ടറേറ്റ് തുടങ്ങി അനേകം ഡിഗ്രികൾ സമ്പാദിച്ചു. ബറോഡയിലെ ഒരു ഗ്രാമത്തിലെ ഒറ്റമുറിക്കുടിലിൽ അവർണ്ണ ജാതിയിൽ ജനിച്ച അംബദ്കർ ജാതി സ്പർദ്ധയുടെ ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങിയത്.

അദ്ദേഹം ഇന്ത്യയുടെ തൊഴിൽ വകുപ്പുമന്ത്രിയായി, പിന്നീട് നിയമകാര്യ മന്ത്രിയും. 1951 ൽ അംബദ്കർ മന്ത്രി സ്ഥാനം രാജിവച്ചു.

പിന്നീട് ഹിന്ദു മതത്തിലെ ഹരിജന മർദ്ദനത്തിൽ പ്രതിഷേധിച്ച് രണ്ടു ലക്ഷം അനുയായികളോടൊപ്പം അദ്ദേഹം ബുദ്ധമതത്തിൽ ചേർന്നു. പുരോഗമനത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും പതാകാ വാഹകനായിരുന്നു ഡോ. അംബദ്കർ. കാലത്തെ അതി ജീവിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. 1928 – ൽ സൈമൺ കമ്മീഷന്റെ മുൻപാകെ ഹരിജനങ്ങൾക്ക് തെരഞ്ഞെടുപ്പിൽ പ്രത്യേക നിയോജക മണ്ഡലങ്ങൾ വേണമെന്നു വാദിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ഇന്ന് ഹരിജന മണ്ഡലങ്ങൾ പഞ്ചായത്തു മുതൽ പാർലിമെന്റു വരെ നടപ്പിലാക്കിയത് അംബദ്കറിന്റെ ദൂരക്കാഴ്ചയുടെ ഫലമായാണ്.

ഭരണഘടനയിൽ 386 അനുച്ഛേദങ്ങൾ ,എട്ടു പട്ടിക. ഭരണകൂടങ്ങൾ മാറാം. ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറം മാറാം. പക്ഷേ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്കു മാറ്റമില്ല. ഇന്ത്യ ഒരു ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി നില നില്ക്കാൻ കാരണക്കാരൻ ആ മഹാപുരുഷനാണ്. വിധിയുടെ അടിമയാകാതെ അതിനെ മറികടക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

അംബദ്കറിന്റെ ബാല്യം തുലോം ശോചനിയമായിരുന്നു. ഒറ്റമുറി മാത്രമുള്ള ഒരു കുടിലിൽ. അതിൽ കിടക്കണം- ഇരിക്കണം-പഠിക്കണം -ആഹാരം പാചകം ചെയ്യണം. നനഞ്ഞ വിറക് കത്തിക്കുന്നത് കൊണ്ട് മുറിയിൽ നിറയെ പുക. അതേറ്റു കണ്ണിൽ വെള്ളം നിറയും. അതിന് പിതാവ് റാംജി ഒരു പോം വഴി കണ്ടെത്തി. മകനോട് നേരത്തേ കിടന്നുറങ്ങാൻ പറഞ്ഞു. രാത്രി രണ്ടു മണിക്ക് അദ്ദേഹം അംബേദ്കറെ വിളിച്ചെഴുന്നേല്പിക്കും. പിന്നെ പ്രഭാതം വരെ പഠിക്കണം. മണ്ണെണ്ണ വിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ ജ്ഞാനത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തി.

ക്ലാസ്സിൽ ബെഞ്ചിൽ ഇരിക്കാൻ പോലും അംബദ്കറെ അനുവദിച്ചില്ല. തറയിയിലിരുന്നാണ് പഠിച്ചത്. ബ്ലാക്ക് ബോർഡിൽ കണക്കു ചെയ്യാൻ മിടുക്കനായ അംബദ്ക്കറെ ടീച്ചർ വിളിച്ചു. ക്ലാസ്സിൽ സവർണ്ണ ഹിന്ദുക്കുട്ടികൾ ബഹളം വച്ചു. ബോർഡിനു പുറകിൽ വച്ചിരിക്കുന്ന തങ്ങളുടെ ഭക്ഷണപ്പൊതികൾ അശുദ്ധമാകുമെന്ന് പറഞ്ഞാണ് അവർ പ്രതിഷേധിച്ചത്.

മെഹർ ജാതിയിൽപ്പെട്ട പാവം അംബ്ദകറെയും അനുജനേയും ഒരിക്കൽ സവർണ്ണനായ കാളവണ്ടിക്കാരൻ വണ്ടിയിൽ നിന്നും ഇറക്കി വിട്ടു.

മെഹർ സമുദായത്തിൽ ആദ്യമായി ഹൈസ്ക്കൂളിൽ നിന്ന് വിജയിച്ചത് അംബദ്കർ ആയിരുന്നു. അതിന് ഗൗതമ ബുദ്ധന്റെ ജീവിതം എന്ന പുസ്തകം ടീച്ചർ അദ്ദേഹത്തിന് സമ്മാനമായി നല്കി. പിൽക്കാലത്ത് ബുദ്ധ ദർശനത്തിനു വഴി കാട്ടിയായത് ഈ പുസ്തകമാണ്. അദ്ദേഹം സ്വന്തം ഇച്ഛാശക്തി കൊണ്ടാണ് ഉയരങ്ങളൂടെ പടവുകൾ ചവുട്ടിക്കയറിയത്.

അംബദ്കർ രണ്ടു പ്രവാശ്യം സംവരണ നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ചു. എന്നാൽ സവർണ്ണ ഹിന്ദുക്കൾ സംഘടിച്ച്

അദ്ദേഹത്തെ തോല്പിച്ചു. ഒരിക്കലും മാപ്പു നല്കാൻ കഴിയാത്ത ക്രൂരതയായിരുന്നു അദ്ദേഹത്തോട് അവർ കാണിച്ചത്.

ആ സവർണ്ണ മേൽക്കോയ്മയുടെ രഥ ചക്രങ്ങൾ ഇന്നും അവർണ്ണർക്ക് മേൽ ഉരുളുന്നു.

കാലം മാറുകയാണ്. തെലുങ്കാനാ സർക്കാർ കോടിക്കണക്കിനു രൂപാ അവർണ്ണ വർഗ്ഗത്തിന്റെ സമുദ്ധാരണത്തിനു വേണ്ടി വകയിരിത്തിയിരിക്കുന്നു.

പുതിയ തലമുറ അംബ്ദക്കറെ പഠിക്കുകയും അദ്ദേഹത്തിന്റെ ജീവിതം ഉൾക്കൊള്ളുകയും വേണം. സഹസ്രാബ്ദങ്ങളായി ആഴത്തിൽ വേരോടിയ ദുഷിച്ച ഹിന്ദുത്വ സംസ്ക്കാരത്തിന് എതിരായി പ്രവർത്തിച്ച പ്രകാശ ഗോപുരമാണ് അംബദ്കർ.

വിഷു ദിനാശംസകളോടെ

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ