സെപ്തംബർ 5 അദ്ധ്യാപക ദിനമാണ്.ധിഷണാശാലിയും പരിണതപ്രജ്ഞനുമായ മുൻ രാഷ്ട്രപതി ഡോക്ടർ സർവ്വെപളളി രാധാകൃഷ്ണൻ എന്ന ഗുരുനാഥൻ്റെ ജന്മദിനം. അറിവു കൊണ്ട് മഹാത്ഭുതങ്ങൾ തീർത്ത പ്രതിഭാധനനായ മനീഷിയുടെ ജന്മദിനത്തിൽ വിജ്ഞാനത്തിന്റെ പ്രകാശം പരത്തുന്ന എല്ലാ പ്രിയ അദ്ധ്യാപകർക്കും ഹൃദയാഭിവാദ്യങ്ങൾ . മാതാവിനെയും പിതാവിനെയും ഗുരുവിനെയും ആദരിക്കാൻ ഉദ്ഘോഷിച്ച പ്രവാചകൻമാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ നാടാണിത്. അദ്വൈതത്തിൻ്റെ പൊരുൾ തേടി ഇറങ്ങിയ ശ്രീശങ്കരനും, മലയാളത്തിൻ്റെ മന്ത്രാക്ഷരങ്ങൾ കൊണ്ട് ഇതിഹാസരചന പൂർത്തിയാക്കിയ ഭാഷാപിതാവ് എഴുത്തച്ഛനും ഉൾപ്പെടെ എണ്ണിയാലൊടുങ്ങാത്ത ഗുരുപരമ്പരകൾക്ക് ജന്മം നൽകിയ ഭൂമിക,. അറിവിന്റെയും ആക്ഷരങ്ങളുടേയും പാലമൃതൂട്ടി പുതിയ കാലത്തിന്റെ ദീപ ശിഖയേന്താൻ ഉൾക്കരുത്തേകിയ എല്ലാ ഗുരുവര്യർക്കും പ്രണാമം. പ്രതിസന്ധികളിൽ പതറാതെ നിൽക്കാൻ ആത്മ വിശ്വാസത്തിന്റെ ദൈവ വചനവും മനുഷ്യത്വത്തിന്റെ തത്വചിന്തകളും നല്കിയ മഹാരഥരെ ഓർക്കാതെ ഇന്നത്തെ അദ്ധ്യാപക ദിനാശംസകൾ പൂർണമാവില്ല. ഇരുളടഞ്ഞ വഴികളിൽ പ്രഭാത സൂര്യനെ പോലെ ഉണർവിൻ്റെ പ്രഭ ചൊരിയുന്ന നിത്യനന്മയുടെ പ്രതീകങ്ങളായ എല്ലാ അദ്ധ്യാപകർക്കും സ്നേഹാഭിവാദ്യങ്ങൾ.
പ്രൊഫ ജി ബാലചന്ദ്രൻ.