“അമ്മ” രണ്ടക്ഷരങ്ങളുടെ മഹാകാവ്യമാണ്. അമ്മയുടെ അപദാനങ്ങൾ എത്ര എഴുതിയാലും തീരില്ല…വിശ്വ വിജയികളായ പ്രവാചകരും മഹാരഥരും എല്ലാം ആദ്യം സ്മരിക്കുന്നത് അവർക്ക് വെളിച്ചമേകിയ അമ്മയെന്ന ദ്വയാക്ഷരിയെയാണ്.
അദ്വൈതവാദത്തിൻ്റെ ഉപജ്ഞാതാവായ ശ്രീ ശങ്കരൻ സ്നേഹ ബഹുമാനങ്ങളോടെ പറയുന്നു…”അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല, അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു ‘. ഒരിക്കൽ ഒരാൾ പ്രവാചകൻ മുഹമ്മദിനോട് ചോദിച്ചു ” ഞാൻ ആരോട് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നതെന്ന് ” . പ്രവാചകൻ്റെ ഉത്തരം അമ്മയോട് എന്നായിരുന്നു. അമ്മയെന്ന മഹാപ്രസ്ഥാനത്തിൻ്റെ അകമഴിഞ്ഞ പ്രോത്സാഹനമില്ലെങ്കിൽ എഡിസൺ എന്ന ‘ശാസ്ത്രജ്ഞൻ ഉണ്ടാവുമായിരുന്നില്ല. ഭൂമിയോളം ക്ഷമിക്കുന്ന ആകാശത്തോളം പ്രതീക്ഷ നൽകുന്ന ജീവശ്വാസമേകുന്ന എല്ലാ അമ്മമാർക്കും അമ്മ ദിനാശംസകൾ : *പ്രൊഫ ജി ബാലചന്ദ്രൻ*