മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണ്.



ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു അന്തർദ്ദേശീയ ദിനം .
“DigitALL: Innovation and technology for gender equality”. എന്നാണ് ഈ വർഷത്തെ വനിതാദിനത്തിൻ്റെ പ്രമേയം.

ഈ ദിനത്തിന് ഒരുപാട് ചോര പതിഞ്ഞ പോരാട്ടങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം കർമ്മമേഖലയിലെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച ഉയിർപ്പിൻ്റെ ദിനമാണിത്. നീതി നിഷേധിക്കപ്പെട്ട തൊഴിൽ ചുറ്റുപാടിലും അടിച്ചമർത്തലിലും ജീവിക്കേണ്ടിവന്ന ഒരുപാട് സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.
ഇതിഹാസ വനിതകളുടെയും…. പോരാട്ട വീര്യം കൊണ്ട് ചരിത്രം രചിച്ച ധീര വനിതകളുടേയും കർമ്മ ഭൂമിയാണ് ഭാരതം …. ആത്മീയത കൊണ്ടും സഹനശക്തി കൊണ്ടും അത്ഭുതങ്ങൾ തീർത്ത വരദായനിയായ ആദിപരാശക്തി മുതൽ ബഹിരാകാശത്തേക്ക് പറന്നുയർന്ന സ്ത്രീരത്നങ്ങൾ വരെയുള്ള അത്ഭുത പ്രതിഭകളുടെ നാടാണ് ഭാരതം. ലോകത്തെ മാറ്റി മറിച്ച വനിതകളുടെ നേതൃ നിരയിൽ അടയാളപ്പെടുത്താൻ ഒട്ടനവധി സ്ത്രീകൾ ഇന്ത്യയിലുമുണ്ട്. ഇതിഹാസ കഥാപാത്രങ്ങളായ ഗാന്ധാരിയും സീതയും പാർഷതിയും ഇന്നുമോർമ്മിക്കപ്പെടുന്നത് സ്ത്രീകളുടെ അന്തസ്സിനും സത്യബോധത്തിലുമൂന്നിയ പോരാട്ടങ്ങൾ കൊണ്ടാണ്. റസിയാ സുൽത്താനയും ഝാൻസിയിലെ റാണിയും തുടങ്ങിവച്ച ഭരണ നേതൃപാടവങ്ങൾ ഇന്ദിരാഗാന്ധിയിലൂടെ പ്രശോഭിച്ച് പ്രഥമവനിതയായ ദ്രൗപതി മുർമുവിൽ എത്തി നിൽക്കുന്നു. കാരുണ്യത്തിൻ്റെ വസന്തം തീർത്ത മദർ തെരേസയും ബഹിരാകാശത്തേയ്ക്ക് അഗ്നി നക്ഷത്രമായി കുതിച്ച കൽപ്പനയും ഇന്ത്യയുടെ അഭിമാനങ്ങൾ തന്നെയാണ്. വനിതാ ദിനത്തിലും സ്ത്രീ വിരുദ്ധ വാർത്തകൾ ആഘോഷിക്കപ്പെടുന്നത് ഏറെ അപലപനീയമാണ്. സ്ത്രീകളെ അധികാരത്തിലേക്ക് കൊണ്ടുവരിക തന്നെയാവും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏക പോംവഴി..

പ്രൊഫ ജി ബാലചന്ദ്രൻ.

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ