നിൽക്കാൻ ഒരിടം തന്നാൽ ഈ ഭൂമിയെ ഞാൻ ഉയർത്തിക്കാണിക്കാം എന്നു പ്രഖ്യാപിച്ച ആർക്കിമിഡീസ് ലോകം കണ്ട ഏറ്റവും വലിയ ശാസത്രജ്ഞരിൽ ഒരാളായിരുന്നു. ക്രിസ്തുവിനു രണ്ടു നൂറ്റാണ്ടു മുൻപ് ജീവിച്ച ആർക്കിമിഡീസ് പല അത്ഭുത കണ്ടുപിടുത്തങ്ങളും നടത്തി. റോമൻ പടനായകരെക്കുറിച്ചുള്ള പ്ളൂട്ടാർക്കിന്റെ ജീവചരിത്രക്കുറിപ്പുകളിൽ നിന്നാണ് ആർക്കിമിഡീസിനെക്കുറിച്ചുള്ള ഏതാനും വിവരങ്ങൾ ലഭിച്ചത്. ഗണിതപഠനത്തിനു ശേഷം സെറാക്യൂസിൽ മടങ്ങിയെത്തിയ ആർക്കിമിഡീസ് കണ്ടുപിടുത്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെ നടത്തി. അദ്ദേഹം കണ്ടുപിടിച്ച ഉത്തോലക തത്ത്വമാണ് പ്രസിദ്ധം. പടുകൂറ്റൻ ചരക്കു കപ്പലിനെ നേരിയ കപ്പികളുടെ സഹായത്താൽ ഉയർത്തിക്കാണിച്ചു. രാജാവ് അത്ഭുതപ്പെട്ടു പോയി.
തനിക്കു ഒരു സ്വർണ്ണക്കിരീടം നിമ്മിച്ചു തരാൻ സമർത്ഥനായ ഒരു സ്വർണ്ണപ്പണിക്കാരനോടു രാജാവ് പറഞ്ഞു. കിരീടം രാജാവിനു സമർപ്പിച്ചു. രാജാവിനു ഒരു സംശയം കിരീടത്തിൽ സ്വർണ്ണത്തിന്റെ കൂടെ വെളളികലർത്തിയിട്ടുണ്ടോ?. അതു പരിശോധിക്കാൻ മഹാരാജാവ് ആർക്കിമിഡീസിനോടു കല്പിച്ചു. കുഴഞ്ഞ പ്രശ്നം. കുളിക്കാൻ വെള്ളം നിറച്ച തൊട്ടിയിൽ ആർക്കിമിഡീസ് കിടന്നപ്പോൾ പ്രശ്നത്തിനു പരിഹാരം കണ്ടെത്തി.ആവേശാതിരേകത്താൽ യൂറേക്കാ (ഞാൻ കണ്ടത്തി) എന്ന് വിളിച്ചു കുവി നഗ്നനായി സൈറാക്യൂസ് തെരുവിലൂടെ ഓടിയെന്നാണ് കഥ. ഖരവസ്തു ദ്രാവകത്തിൽ പൂർണ്ണമായും മുക്കുമ്പോൾ അത് ആദേശം ചെയ്യുന്ന വെള്ളം പുറത്തേക്കൊഴുകും. പല ഖരവസ്തുക്കളുടേയും ആദേശം ചെയ്യുന്ന വെള്ളത്തിന്റെ വ്യാപ്തം വ്യത്യസ്തമായിരിക്കും. സ്വർണ്ണത്തിനും വെള്ളിയ്ക്കുമുള്ള വെളളത്തിന്റെ വ്യാപ്തം വ്യത്യസ്തമാണ്. അതിനുള്ള പോം വഴി കണ്ടെത്തിയപ്പോഴാണ് ആർക്കിമെഡീസ് വസ്ത്രം പോലും അണിയാൻ മറന്ന് യുറേക്കാ എന്നു വിളിച്ചു പോയത്. പല ഗഡു സ്വർണ്ണവും വെള്ളിയും കിരീടവും വെള്ളത്തിലാഴ്ത്തിപ്പരിശോധിച്ചു. കിരീടത്തിൽ വെള്ളിയുടെ മായമുണ്ടെന്നു കണ്ടെത്തി, കിരീടം പണിത സ്വർണ്ണപ്പണിക്കാരന്റെ തല കൊയ്യാൻ രാജാവ് പിന്നെ അധികം താമസിച്ചില്ല.
വക്രരേഖകൾക്കു കീഴെയുള്ള വിസ്തീർണ്ണം കണ്ടു പിടിച്ചതാണ് അദ്ദേഹത്തിന്റെ അടുത്ത നേട്ടം. വെള്ളം പമ്പു ചെയ്യാൻ അദ്ദേഹം കണ്ടു പിടിച്ച ഉപകരത്തിന്റെ പേര് പിന്നീട് “ആർക്കമെഡീസ് പമ്പ്” എന്നായി. ഇന്നു നിലവിലുള്ള ഹാൻഡ് പമ്പ് ആർക്കിമിഡീസിന്റെ തത്ത്വമനുസരിച്ചുള്ളതാണ്. ശാസ്ത്രത്തിൽ അദ്ദേഹം ചരിത്രനേട്ടങ്ങൾ പലതും കണ്ടെത്തി. ആർക്കമെഡീസിന്റെ പ്രായോഗിക ശാസ്ത്ര വൈദഗദ്ധ്യം കൊണ്ട് റോമൻ സൈന്യം സൈറക്യൂസിനെ യുദ്ധത്തിൽ ജയിച്ച കഥ വേറെ. കണ്ണാടിയിൽ പ്രതിബിംബിക്കുന്ന സൂര്യപ്രകാശത്തിന്റെ പ്രതിബിംബം കൊണ്ടാണ് ആ കെണി ഒരുക്കിയത്. ആ വിജയം നീണ്ടു നിന്നില്ല.
പിന്നീട് മാഴ്സലസിന്റെ സൈന്യം റോമാ സാമ്രാജ്യത്തെ കീഴടക്കി. ഇതൊന്നുമറിയാതെ ആർക്കെമെഡീസ് പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. ആർക്കമെഡീസിന്റെ പ്രശസ്തി അറിഞ്ഞ മാർസലസ് രാജാവിന് ആർക്കമെഡീസ്നെ നേരിൽ കാണാൻ മോഹം തോന്നി. ഒരു ഭടനെ പറഞ്ഞയച്ചു. കല്പന അറിയിച്ചു. അതു കേൾക്കാതെ ആർക്കിമെഡീസ് പറഞ്ഞു: “എന്റെ വൃത്തം ചവുട്ടി മെതിക്കാതെ മാറി നില്ക്കൂ.” തന്റെ രാജാവിന്റെ കല്പന ധിക്കരിച്ചതിൽ കുപിതനായ ഭടൻ ആർക്കമെഡീസിന്റെ — ആ വിശ്വപ്രസിദ്ധനായ ശാസ്ത്രജ്ഞന്റെ — തലവെട്ടി. അതറിഞ്ഞ രാജാവ് ആ ഭടനെ വധിച്ചു. B.C 212 ൽ ആയിരുന്നു ആ ദാരുണമായ കൊലപാതകം. ആർക്കമെഡീസ് ചരിത്രത്തിൽ വിഖ്യാതനായ ശാസ്ത്രജ്ഞനായി ഇന്നും ജീവിക്കുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി