ശിഥിലമായ കോൺഗ്രസ്സിന് ഊർജ്ജം പകരാൻ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന രാഹുൽ ഗാന്ധിയുടെ പദയാത്ര പുതിയ യുഗപ്പിറവിയാണോ? ചൂടും തണുപ്പും കാറ്റും കോളും ഹൃദയത്തിലേറ്റു വാങ്ങി ഐക്യത്തിന്റെ ശംഖനാദവുമായി രാഹുൽ നയിക്കുന്ന ജോഡോ യാത്ര ഒരു പുതിയ നേതാവിന്റെ പുനർജന്മമാണ്. കന്യാകുമാരിയിലെ സാഗര ഗർജ്ജനം കേട്ട് കുങ്കുമം പൂക്കുന്ന കാശ്മീരിലേക്കുള്ള ജൈത്രയാത്ര ഒരു തീർത്ഥയാത്രയായി മാറിയിരിക്കുന്നു. അപമാനങ്ങളും ആത്മ നൊമ്പരങ്ങളും പരിഹാസങ്ങളും ഏറ്റു വാങ്ങിയ രാഹുൽ – ഇന്ത്യയെ കണ്ടെത്തിയ ജവഹർലാൽ നെഹ്റുവിന്റെ പേരക്കിടാവ് – ഇന്ത്യൻ മനസ്സിനെ കീഴടക്കി കാശ്മീരിലെത്തിയിക്കുന്നു. വെറുപ്പിന്റെ കാളിമ പരത്തുന്ന ഭാരതത്തിൽ ഐക്യത്തിന്റെയും സ്നേഹത്തിന്റേയും ഗീത പാടി ക്ഷീണമേതുമില്ലാതെ ജനകോടികൾക്കിടയിലൂടെ നടന്നു നടന്ന് കാശ്മീരിൽ എത്തിയപ്പോൾ പ്രതീക്ഷയും പ്രത്യാശയും നല്കുന്നു. രണ്ട് സ്ഫോടനങ്ങൾ ഉണ്ടായിട്ടും പതറാതെ രാഹുൽ ഗാന്ധി ജാനുവരി 30 വരെ പദയാത്ര നടത്തിയേ തന്റെ ആദ്യ ദൗത്യം അവസാനിപ്പിക്കുകയുളളു. കർമ്മയോഗിയെപ്പോലെ താടിയും മുടിയും നീണ്ടു വളർന്നു. രാഹുലിന്റെ ഈ രൂപ ഭാവപ്പകർച്ച ജനങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. എത്രയോ മഹാരഥന്മാരാണ് രാഹുലിന്റെ പദയാത്രയെ അനുഗമിച്ചത്.
ചരിത്ര പ്രസിദ്ധമായ മഹാത്മാ ഗാന്ധി നടത്തിയ ദണ്ഡിയാത്ര ബ്രിട്ടീഷ് ഭരണാധികളെ വിറപ്പിക്കുകയും സ്വാതന്ത്ര്യ സമരത്തിന് ഉപ്പു മാത്രമല്ല അഗ്നിയും പകർന്നു. രാഹുൽ ഗാന്ധി നടത്തിയ പദയാത്ര രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേർത്തിരിക്കുന്നു. ശാസ്ത്രവും വികസനവും മാനം മുട്ടെ വളർന്നു നില്ക്കുന്ന ഈ കാലഘട്ടത്തിൽ ഇത്ര പെട്ടെന്ന് ഒരു ലളിത രാഷ്ട്രീയ ശൈലി രൂപപ്പെടുത്തിയ രാഹുൽ ഗാന്ധിക്കു അഭിവാദ്യങ്ങൾ.
ഉപനിഷത്തിന്റെ പാരമ്പര്യവും ഗംഗയുടെ വിശുദ്ധിയും കന്യാകുമാരിയുടെ നൈർമല്യവും ഹിമവാന്റെ ഗാംഭീര്യവും കാശ്മീരിന്റെ സൗന്ദര്യവുമുള്ള ഭാരത്തിന്റെ മണ്ണിൽ സ്പർശിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി ഒരു ഭാരതപര്യടനം നടത്തിയത്.
തൊഴുത്തിൽ കുത്തും കാലു വാരലുമില്ലാതെ പ്രതിപക്ഷ കക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോയാൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് തിരിച്ചു വരാനാകും.
പ്രൊഫ.ജി.ബാലചന്ദ്രൻ
#JodoYatra
#RahulGandhi
#kanyakumari
#Kashmir

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി