രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ഞെട്ടിപ്പിക്കുന്ന നടപടി.


രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വാർത്ത രാജ്യം കേട്ടത് ഏറെ ഞെട്ടലോടെയാണ്. . തീർത്തും നിർഭാഗ്യകരവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണത്. രാഹുലിനെ ഇത്രയേറെ ഭയമാണോ? അതുമാത്രമല്ല ഇനി ആറ് വർഷത്തേക്കു മത്സരിക്കാനാവുമോ എന്നതു കൂടി അറിയേണ്ടതുണ്ട്. ആദ്യം 2019 ലെ ഒരു പ്രസംഗത്തിന്റെ പേരിൽ കേസ് ചാർജു ചെയ്തു. കോടതി 2 വർഷം തടവും 25000 രൂപ പിഴയും വിധിച്ചിരിക്കുന്നു. രാഹുൽ ഗാന്ധി ആരുമാകട്ടെ , അദ്ദേഹം ദേശീയ സ്വാതന്ത്യ സമര പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതാവാണ്. മാത്രമല്ല ജനാധിപത്യ ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് അംഗവും .. ജനാധിപത്യ മൂല്യങ്ങൾക്കായി പോരാട്ടങ്ങൾ നയിക്കുന്ന അദ്ദേഹത്തെ കേന്ദ്രം വളഞ്ഞിട്ടാക്രമിക്കുകയാണ്. ലണ്ടനിലെ ഒരു പ്രസംഗത്തിന്റെ പേരിൽ മാപ്പു പറയണന്നാവശ്യപ്പെട്ടുകൊണ്ട് ഭരണകക്ഷി തന്നെ ലോക്സഭ സ്തംഭിപ്പിക്കുന്നു. ഉന്നതമായ മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഭാരതത്തിൽ പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യം പോലും അനുവദിക്കുകയില്ലെന്നു ശഠിക്കുന്നത് വൈര നിര്യാതന ബുദ്ധിയാണ്. എതിരാളികളെ ഭയപ്പെടുന്നതെന്തിന്? കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യണോ.?
തങ്ങൾക്ക് അപ്രിയരായവരെ തെരഞ്ഞു പിടിച്ച് കേന്ദ്രം വേട്ടയാടുന്നു, അവർക്കെതിരെ കുന്തമുന ഉയർത്തുന്നു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ., ഇൻകം ടാക്സ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷണം, ചോദ്യം ചെയ്യൽ, അറസ്റ്റ്. അതെല്ലാം ഒരു വശത്ത്. മറുവശത്ത് കോർപറേറ്റുകൾക്കു വാരിക്കോരി കൊടുക്കുന്നു. രാജ്യത്തിൻ്റെ സമ്പത്തിൽ 40 ശതമാനവും കോർപ്പറേറ്റുകൾ കയ്യടക്കി കഴിഞ്ഞു. അവർ വായ്പയെടുത്ത ലക്ഷം കോടികൾ എഴുതിത്തള്ളുന്നു.രാജ്യത്ത് 10000 ത്തിലധികം കർഷകർ 2021 ൽ മാത്രം ആത്മഹത്യ ചെയ്തപ്പോൾ അദാനിയെയും കൂട്ടരരെയും വെള്ളപ്പരവതാനി വിരിച്ച് വരവേല്ക്കുന്നു. അദാനിയെക്കുറിച്ചുളള ഹിൻഡൻബർഗ് റിപ്പോർട്ടിൻ മേൽ നടപടി പോലും ഇല്ല . തങ്ങൾക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളിൽ നിന്ന് രക്ഷനേടാനും വഴി തിരിച്ചു വിടാനും പുതിയ ആക്രമണ മുഖം തുറക്കുന്നു. ഖാലിസ്ഥാൻവാദിയെപ്പിടിക്കാൻ 8000 പോലീസിനെ വിന്യസിച്ചിട്ടും ഫലം കാണുന്നില്ല. സംസ്ഥാന സർക്കാരുകളെ നിർവീര്യമാക്കാനുള്ള കെണികളൊരുക്കി ക്കൊണ്ടേയിരിക്കുന്നു.
കേരളത്തിലെ ഭരണകൂടം നിന്ദ്യമായ രീതിയിലാണ് സർക്കാരിനെ വിമർശിക്കുന്നവരെ വേട്ടയാടുന്നത്. ആരെങ്കിലും ഒരു വാറോല എഴുതിക്കൊടുത്താൽ മാത്രം മതി – ക്രൈം ബ്രാഞ്ചും വിജിലൻസും കേസെടുത്ത് കുടുക്കാൻ ശ്രമിക്കുന്നു. സുവ്യക്തമായ തെളിവുകളോടെ ആരോപണമുന്നയിക്കുന്നവരെ തടവിലാക്കാൻ തത്രപ്പെടുന്നു. സൈബർ സഖാക്കൾ നടത്തുന്ന വ്യക്തിഹത്യകൾ അതിലുമേറെയാണ്. വമ്പൻ അഴിമതി ആരോപണങ്ങൾ വിഗണിക്കുന്നു. സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾക്കു അറുതി വരുത്താൻ കഴിയുന്നില്ല. ലാ കോളേജിൽ പ്രിൻസിപ്പാളിനെ പൂട്ടിയിടുന്നു. സഹവിദ്യാർത്ഥികളെ മർദ്ദിക്കുന്നു. മർദ്ദനമേറ്റ് ചികിത്സ തേടുന്ന കോളേജധികൃതരെ ആക്രമിച്ച SFI ക്കാർക്കെതിരെ കേസെടുക്കുന്നില്ല !
ഇത് എവിടത്തെ ന്യായം? ഇത് എവിടത്തെ നീതി?
കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നത് അപകടമാണ്.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക