കോവിഡിനു ശേഷം മയക്കു മരുന്നും മദ്യവും വല്ലാതെ പെരുകിയിരിക്കുന്നു.വിദ്യാർത്ഥികൾ മുതൽ വൃദ്ധന്മാർ വരെ ലഹരിയുടെ അടിമകളായിത്തീർന്നിട്ടുണ്ട്. സ്ത്രീകളും ഇപ്പോൾ ഇക്കാര്യത്തിൽ പുറകിലല്ലത്രേ!. പണ്ടൊക്കെ പറഞ്ഞു കേട്ടിരുന്നത് കള്ളും ചാരായവും മാത്രമായിരുന്നു. ചെറുപ്പക്കാർ പാത്തും പതുങ്ങിയും വല്ലപ്പോഴും ഒരു സിഗററ്റു വലിച്ചാലായി. ഇപ്പോൾ മയക്കു മരുന്നു മാഫിയ കേരളത്തെ കൈക്കുള്ളിലാക്കിയിരിക്കുന്നു. നേരിട്ടല്ല കച്ചവടം. കാരിയർ വഴി ഏതു സമയത്തും എവിടെയും എത്തിക്കും. കുട്ടികളെയും സ്ത്രീകളെയും ഇവർ കാരിയറന്മാരാക്കുന്നു. പലർക്കും പല ലഹരികളാണ് ആവശ്യം. ചെത്തുന്ന കളളിന്റെ ആയിരമിരട്ടിയാണ് രാസപദാർത്ഥം കലർത്തി പാലക്കാട്ടു നിന്ന് സമീപ ജില്ലകളിലേക്ക് അയക്കുന്നത്. പണ്ട് ചാരയ ഷാപ്പുകളുണ്ടായിരുന്നു. എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോൾ ചാരായ ഷാപ്പുകൾ നിർത്തി. പിന്നെ മാർക്കറ്റിൽ വാറ്റുചാരായവും പട്ടച്ചാരായവും കൊട്ടുവടിയും ആനമയക്കിയുമോക്കെ സുലഭമായി.
മാന്യന്മാരുടെ കുടിസങ്കേതം ബാർ ഹോട്ടലുകളും ക്ലബ്ബുകളുമാണ്. കിക്ക് കിട്ടാനും സ്റ്റിമുലേഷൻ കിട്ടാനും പുതിയ പുതിയ സാധനങ്ങൾ മാർക്കറ്റിലിറങ്ങിയിട്ടുണ്ട്. കഞ്ചാവാണ് സുലഭമായി വില കുറച്ച് എവിടെയും കിട്ടുന്നത്. വിദേശ ടൂറിസ്റ്റുകൾക്ക് കഞ്ചാവിനോടാണു പ്രിയം. എറണാകുളം കേന്ദ്രീകരിച്ചാണ് മയക്കു മരുന്നിന്റേയും മദ്യത്തിന്റേയും വിതരണം. വമ്പൻമാരുടെ നിശാപ്പാർട്ടികളുടെ അലങ്കാരപ്പൊലിമയ്ക്കു നടിമാരെയും ക്ഷണിച്ചു വരുത്തും അതിൽ അമിത ഉപയോഗത്തിന്നടിമപ്പെട്ടാൽ സ്ത്രീ പീഡനവും നടക്കും. പാൻ മസാലയും കഞ്ചാവു ബീഡികളും തെരുവോരങ്ങളിൽ സുലഭമാണ്.
ബിവറേജസിൽ ക്യൂ നിന്നാണ് മദ്യം വാങ്ങുന്നത്. ഔട്ട് ലറ്റുകൾ കൂട്ടാനും മദ്യ ഉത്പാദനം വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുന്നു.
ബാർ ഹോട്ടലുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റായിരുന്ന V.M സുധീരനും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും തമ്മിലുണ്ടായ ഉരസൽ മദ്യഷാപ്പുകളുടെ എണ്ണം കൂട്ടി. രാപകലദ്ധ്വാനിച്ചു ക്ഷീണിച്ചു വരുന്നവർ കിട്ടുന്ന കൂലിയുടെ ഒരു ഭാഗം കൊടുത്തു മദ്യപിക്കുമായിരുന്നു. ഇപ്പോൾ മദ്യത്തിന്റെ വില കൂടിയപ്പോൾ മറ്റു ധനാഗമ മാർഗ്ഗങ്ങൾ തൊഴിലാളികൾ കണ്ടെത്തുന്നു. നോക്കുകൂലിയും കയറ്റിറക്കു കൂലിയും തൊഴിലാളികൾ വർദ്ധിപ്പിച്ചു. മദ്യപിച്ചു കോലു തിരിഞ്ഞ് വീട്ടിലെത്തിയാൽ ഭാര്യയെയും കുട്ടികളെയുമാണ് തൊഴിക്കുന്നത്. തൊഴിലുറപ്പു പദ്ധതിയും കുടുംബശ്രീയും വന്നതോടെ പാവം സ്ത്രീകൾ കഞ്ഞികുടിച്ചു കഴിയുന്നു. ലഹരി ഉപയോഗിച്ചു തുടങ്ങിയാൽ പിന്നെ അതിൽ നിന്നു മോചനമില്ല. അത്യാധുനിക മയക്കു മരുന്നുകൾ മാർക്കറ്റിൽ ഇറങ്ങിയിട്ടുണ്ട്. സ്റ്റാമ്പിന്റെ രൂപത്തിൽ നാക്കിന്നടിയിട്ടാൽ മതി തലയ്ക്കു പിടിക്കും. മയക്കു മരുന്നിന്റെ കുത്തിവെയ്പ്പാണ് അടുത്ത പരിപാടി. എൽ. എസ്സ്.ഡി, എം.ഡി.എം.എ. തുടങ്ങിയ മയക്കു മരുന്നുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
പണ്ടൊക്കെ കഞ്ചാവു ലേഹ്യവും വിപ്ലവാരിഷ്ടവും വിറ്റ് പണക്കാരായവർ പലരാണ്. സ്പിരിട്ടു കടത്തി പല ജീവനുകൾ അപഹരിച്ച പഹയന്മാർ ജയിലിലായിരുന്നു. 22 വർഷത്തെ ശിക്ഷ്യ കഴിഞ്ഞപ്പോൾ മണിച്ചനുൾപടെയുള്ളവരെ മോചിപ്പിക്കുന്നു. ഇതിലും എത്രയോ അധികമാണ് പിടികിട്ടാപ്പുളളികൾ.
ഗുണ്ടാസംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും മയക്കു മരുന്നിനടിമപ്പെട്ടാണ് എല്ലാ കുറ്റകൃത്യങ്ങളും ചെയ്യുന്നത്. ഇവർക്കാർക്കും ചോര കണ്ടാൽ ഭയമില്ല.
മയക്കു മരുന്നു കടത്തിൽ ഇരുപത്തിയൊന്നു വയസ്സിനു താഴെ പ്രായമുള്ള 852 കുരുന്നുകളാണ് പിടിയിലായത്. സ്കൂളുകളെ കേന്ദ്രീകരിച്ചുള്ള ലഹരിക്കച്ചവടത്തിന് കുറവുണ്ടായിട്ടുണ്ട്. മയക്കു മരുന്നിനു അടിമകളാകുന്നവർക്കു വേണ്ടി മദ്യവിമുക്തി ചികിത്സാ കേന്ദ്രങ്ങൾ കേരളത്തിൽ അനേകമാണ്. ചികിത്സ തേടിയവർ രണ്ടു വർഷത്തിനുള്ളിൽ 3933 പേരാണ്. 100 ദിവസം ചികിത്സിച്ചിട്ടും അവർക്കു മോചനം കിട്ടിയില്ലെന്നു ഒരു സർവ്വേ പറയുന്നു. മയക്കു മരുന്നു വാങ്ങാൻ ചില്ലറ മോഷണങ്ങൾ നടത്തുന്ന കുട്ടികളുണ്ട്. ലഹരി മരുന്നുപയോഗിക്കുന്ന ഒരു പതിമൂന്നുകാരിയെ ഈയ്യിടെ കണ്ടെത്തി. വീട്ടിലെ പ്രശ്നങ്ങളും പണത്തോടുള്ള മോഹവുമാണ് മയക്കുമരുന്ന് കാരിയറന്മാരാകാൻ യുവാക്കളെ പ്രേരിപ്പിക്കുന്നത്. വിദേശങ്ങളിൽ നിന്ന് വൻതോതിൽ മയക്കുമരുന്നു കേരളത്തിലെത്തുന്നു. ടൂറിസ്റ്റുകൾ വന്നു തമ്പടിക്കുന്ന മേഖലകളിൽ ചെറുപ്പക്കാർ ടൂറിസ്റ്റുകളെ പ്രലോഭിപ്പിച്ച് മയക്കു മരുന്നും കഞ്ചാവും വില്ക്കുന്നു. ഇത് പോലീസും എക്‌സൈസും കണ്ടില്ലെന്നു നടിക്കുന്നു. മദ്യവും ലോട്ടറിയുമാണ് സർക്കാരിന്റെ വരുമാന മാർഗ്ഗങ്ങൾ. മന്മഥൻ സാറിന്റേയും കുമാരപിള്ള സാറിന്റേയും നേതൃത്വത്തിൽ മദ്യനിരോധന പ്രസ്ഥാനം പണ്ട് ആരംഭിച്ചെങ്കിലും വിജയിച്ചില്ല. നിരോധനം കൊണ്ട് മദ്യ ഉപയോഗം അവസാനിപ്പിക്കാനാവുകയില്ല. തെരഞ്ഞെടുപ്പിന് പോലും രാഷ്ട്രീയപ്പാർട്ടികൾ ചില മേഖലകളിൽ മദ്യം വിളമ്പുന്നു. ജനങ്ങളെ കുടിപ്പിച്ച് കൊല്ലാക്കൊല ചെയ്യുന്നു. പണം തന്നെ മുഖ്യം. കൗൺസിലിംഗ് കൊണ്ടും ഉദ്ബോധനം കൊണ്ടും മാത്രമേ ഇതിന് ഒരു ശമനമുണ്ടാക്കാൻ കഴിയൂ. അതിന് ചെറുപ്പക്കാരുടെ സംഘടനകൾ മുന്നോട്ടുവരണം.
പ്രൊഫ.ജി.ബാലചന്ദ്രൻ
![](https://profgbalachandran.com/wp-content/uploads/2024/08/308800918_444463751082444_3974017734576925658_n-300x286.jpg)
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി