ലേഡി മാക്ബത്തും പിയേഴ്സ് സോപ്പും

ഇംഗ്ലണ്ടിലെ ഒരു തിയെറ്ററിൽ ഷേക്സ്പിയറുടെ മാക്ബത്ത് എന്ന നാടകം അരങ്ങേറുകയാണ്. പ്രഗത്‌ഭരായ നടീ നടന്മാരാണ് അതിൽ പങ്കെടുക്കുന്നത്. അതുകൊണ്ടു തന്നെ തിയെറ്റർ ജന നിബിഡമായിക്കഴിഞ്ഞു. വൃദ്ധനായ ഡങ്കൺ ആണ് രാജാവ്. മാക്ബത്ത് ആ രാജ്യത്തെ സർവ്വ സൈന്യധിപനാണ്. അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് ഡങ്കൺ രാജാവ് വന്നു. രാജോചിതമായ സ്വീകരണമാണ് രാജാവിന് ലഭിച്ചത്. പക്ഷേ ലേഡി മാക്ബത്തിന്റെ ഹൃദയത്തിൽ ഒരു ഹീന ചിന്ത ഉദയം കൊണ്ടു. രാജാവിനെ വധിക്കുവാൻ കഴിയുമെങ്കിൽ മാക്ബത്തിന് ചെങ്കോലും പടവാളും സ്വന്തമാക്കാം. തനിക്ക് മഹാരാജ്ഞിയായി ദീർഘകാലം വിലസാനുള്ള ഭാഗ്യം ലഭിക്കും. ഈ ആഗ്രഹം ഒരു ആസക്തിയായി മാറിയപ്പോൾ അവൾ മാക്ബത്തിനെക്കൊണ്ട് ആ ക്രൂര കൃത്യം ചെയ്യിച്ചു. പക്ഷേ നിമിഷങ്ങൾക്കകം ലേഡി മാക്ബത്ത് ഒരു മാനസിക വിഭ്രാന്തിക്ക് അടിമയാകുന്നു. കൊല്ലപ്പെട്ട രാജാവിന്റെ രക്തക്കറ തന്റെ കൈ വെള്ളയിൽ പ്രത്യക്ഷപ്പെടുന്നതായി അവൾക്കു തോന്നുന്നു. അത് കഴുകിക്കളയാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. നിരാശയോടെ അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ‘All the perfumes of Arabia cannot sweeten this little palm’ (അറേബ്യയിലെ എല്ലാ സുഗന്ധ ലേപനങ്ങൾ പുരട്ടിയാലും തന്റെ ചെറു കൈകൾ ശുദ്ധമാവുകയില്ല) നാടകത്തിൽ മതിമറന്നുപോയ ഒരു യുവാവ് എഴുന്നേറ്റു നിന്ന് ഉറക്കെ ചോദിച്ചു: “Why not try the Pears soap” ബാൽക്കണിയിൽ ഈ നാടകം കണ്ടു കൊണ്ടിരുന്ന പിയേഴ്സിന്റെ ചെയർമാൻ കാണുന്നത് സകലരുടേയും ശ്രദ്ധ ഈ യുവാവിലേക്ക് തിരിയുന്നതും അയാളുടെ നിർദ്ദേശം ആവർത്തിക്കുന്നതുമാണ്. ഉടൻതന്നെ ആ യുവാവിനെ കണ്ടുപിടിച്ച് ഹാർദ്ദമായി അനുമോദിച്ചു. പിയേഴ്സ് സോപ്പിന്റെ വില്പന വർദ്ധിച്ചു. അടുത്ത ദിവസം തന്റെ ഓഫീസിലേക്ക് വരാൻ ചെയർമാൻ അദ്ദേഹത്തെ ക്ഷണിച്ചു. ഓഫീസിലെത്തിയ ആ യുവാവിന് ആയിരം പവന്റെ ഒരു ചെക്ക് അദ്ദേഹം സമ്മാനമായി നൽകി. നോക്കണേ യാദൃച്ഛികമായി കിട്ടിയ പരസ്യത്തിന്റെ ഭാഗ്യം. ഇനി മറ്റൊന്ന്. ഒരു ഫാക്ടറിയിലെ രക്ഷാ നടപടികൾക്ക് നിർദ്ദേശം നൽകിയ അതിന്റെ മാനേജർ കൂടുതൽ പ്രാധാന്യം നൽകിയത് പുകവലി നിരോധനത്തിനാണ്. അതിനുള്ള നിർദ്ദേശം സകല ജീവനക്കാർക്കും യഥാസമയം എത്തിച്ചു കൊടുത്തു. സന്ദർശകരെയും ഈ സംഗതി ബോദ്ധ്യപ്പെടുത്താൻ വേണ്ടി കമ്പനിയുടെ കവാടത്തിനടുത്ത് ഒരു ബോർഡ് സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു. ബോർഡു വെക്കുന്നതിനുള്ള ചുമതല താൻ വഹിച്ചു കൊള്ളാമെന്ന് ഒരാൾ ഫാക്ടറി ഉടമയെ ധരിപ്പിച്ചു. അദ്ദേഹത്തിന് അത് സ്വീകാര്യമായി. ഒരു സുപ്രഭാതത്തിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത് ഇത്തരത്തിലാണ്- Dont Smoke -Not even ‘Abdulla ‘ അന്ന് പ്രസിദ്ധമായ ഒരു സിഗററ്റ് കമ്പനിയായിരുന്നു ‘അബ്ദുള്ള. ‘ വലിയ പരസ്യമാണ് അബ്ദുള്ള സിഗരറ്റിന് ഇതിൽ നിന്നും സംജാതമായത്. ഇതിനെയൊക്കെ പരസ്യത്തിലെ കോമഡി എന്നല്ലാതെ എന്തു പറയാൻ.

പ്രൊഫ.ജി.ബാലചന്ദ്രൻ

#ladymacbeth #pears

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക