—————————————————
സ്വന്തം ജീവിതത്തേയും കാലത്തേയും തീരശ്ശീലയിൽ ഒരു കോമാളിനാടകമാക്കി പുനരവതരിപിക്കുകയായിരുന്നു ചാർലി ചാപ്ലിൻ. 1889 ഏപ്രിൽ 16 ന് ചാർലി ചാപ്ലിൻ ബ്രിട്ടനിൽ ജനിച്ചു. കൃത്യം നാലാം ദിവസം ജർമ്മനിയിൽ അഡോൾഫ് ഹിറ്റ്ലറും ജനിച്ചു. ചാപ്ലിൻ ചിരിയുടെ തമ്പുരാൻ, ഹിറ്റ്ലർ ക്രൂരതയുടെ കാലൻ.
ദാരിദ്ര്യത്തിലാണ് ചാപ്ലിൻ പിന്നത്. യഥാർത്ഥ പിതാവാരെന്നു തിട്ടമുണ്ടായിരുന്നില്ല. അമ്മ അന്നയുടെ ഭർത്താവ് പാട്ടുകാരനായിരുന്നു. മദ്യത്തിനടിമയായി അച്ഛൻ മരിച്ചു. പത്തു വയസ്സുകാരനായ ചാപ്ലിന്റെ ചുമലിൽ മാതാവിനേയും സഹോദരനേയും സംരക്ഷിക്കേണ്ട ചുമതല വന്നു ഭവിച്ചു. ബാല്യം മുതൽ കൊടും പട്ടിണിയിൽ ചാപ്ലിൻ അനുജനോടൊപ്പം കോമാളി വേഷങ്ങൾ കെട്ടിയാടി. പ്രേക്ഷകർക്ക് ചാപ്ലിന്റെ തമാശകൾ ഇഷ്ടമായി. അദ്ദേഹം അമേരിക്കയിലെത്തി ശബ്ദമില്ലാത്ത ചിത്രങ്ങളായിരുന്നു അക്കാലത്തുണ്ടായിരുന്നത്. “മേക്കിംഗ് ഏ ലിവിംഗ്” എന്ന ആദ്യ ചിത്രം തന്നെ ചാപ്ലിനെ ജനപ്രിയനാക്കി. “കിംഗ് ആട്ടോ റേസ് അറ്റ് വെനീസ്” എന്ന ചിത്രത്തിലാണ് ചാപ്ലിൻ ആദ്യമായി തെണ്ടി വേഷം കെട്ടിയത്. ചാപ്ലിൻ പ്രസിദ്ധനായതോടെ പല കമ്പനികളും അദ്ദേഹത്തെ തേടിയെത്തി. പല കമ്പനികൾക്കും നിരവധി ചിത്രങ്ങൾ നിർമ്മിച്ചു നൽകി. സ്വന്തമായി സ്റ്റുഡിയോ ആരംഭിച്ചു. 1927-ൽ സംസാരിക്കുന്ന ചിത്രങ്ങൾ നിലവിൽ വന്നുവെങ്കിലും ചാപ്ലിൻ നിശബ്ദ ചിത്രങ്ങളിൽ ഉറച്ചു നിന്നു. അമേരിക്കൻ ചലച്ചിത്ര ലോകത്തെ മാത്രമല്ല വിശ്വ അഭ്രപാളികളെ കീഴടക്കി. അദ്ദേഹത്തിന്റെ ഒരു ചിത്രവും ബോക്സാഫീസിൽ പരാജയപ്പെട്ടില്ല. അമേരിക്കയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായിട്ടും അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചില്ല. പല പ്രാവശ്യം വിവാഹം കഴിച്ചു. യൂജീൻ ഒനീലിന്റെ മകൾ ഊന ഒലീനിനെ വിവാഹം കഴിച്ചു. അതോടെ ചാപ്ലിൻ ഭാര്യയും കുട്ടികളുമായി സ്വസ്ഥ ജീവിതം നയിച്ചു. 1964 ൽ ചാപ്ലിൻ ആത്മകഥയായ “മൈ ആട്ടോഗ്രഫി ” പ്രസിദ്ധീകരിച്ചു. സ്വീറ്റ്സർലന്റിലായിരുന്നു ചാപ്ലിന്റെ അന്ത്യം. മൃതദേഹം സംസ്കരിച്ചെങ്കിലും ആ ശവം മോഷ്ടിക്കപ്പെട്ടു. മൂന്നു മാസം കഴിഞ്ഞപ്പോൾ ശവശരീരം തിരിച്ചു കിട്ടി. മരണത്തിൽ പോലും വിധിയുടെ കോമാളിത്തം.
ചാപ്ലിന്റെ കലയുടെ മാസ്മരികത എന്തായിരുന്നു? ചിരിയിലൂടെ സമൂഹത്തിന്റെ കപടനാട്യങ്ങളെ മുഴുവൻ അദ്ദേഹം തുറന്നു കാട്ടി. കണ്ണീരും രോഷവും ചാലിച്ച ചിരിയായിരുന്നു അദ്ദേഹത്തിന്റേത്. ബർനാഡ്ഷായും ഗാന്ധിജിയും അദ്ദേഹത്തിന്റെ സുഹൃത്ത് വലയത്തിലുണ്ടായിരുന്നു. വൈവിദ്ധ്യവും വൈര്യദ്ധ്യവും ആക്ഷേപഹാസ്യവും ആയിരുന്നു അദ്ദേഹത്തിന്റെ കലയുടെ മുഖമുദ്ര. യന്ത്രവയ്ക്കരണത്തിന്റെ വിഭ്രാന്ത ലോകമാണ് ചാപ്ലിൻ അവതരിപ്പിച്ചത്. ഒടുവിലൊടുവിൽ കുറച്ചു ശബ്ദങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. സ്വയം കഥയെഴുതി സംവിധാനം ചെയ്ത നിരവധി ചിത്രങ്ങൾ കാണികൾക്ക് ഹൃദ്യമായി. “ഒരു ഓട്ടോമാറ്റിക്ക് ഫിഡിംഗ് യന്ത്രത്തിന്റെ” നിർമ്മിതിക്കായി ചാപ്ലിനെ നിയോഗിച്ചു. അബദ്ധങ്ങളും അപകടങ്ങളും വരുത്തി.
ചിത്രനിരയ്ക്ക് ചാപ്ലിൻ പുതിയ മാനം നല്കി. യന്ത്രവല്ക്കരണത്തിന്റെ ഭ്രാന്തമായ അധിനിവേശത്തെ ചാപ്ലിൻ പ്രതിരുപാത്കമായി പ്രതിരോധിച്ചു.
സിനിമാ ലോകത്തെ ഇതിഹാസമായിരുന്നു ചാർലി ചാപ്ലിൻ.
പ്രൊഫ.ജി.ബാലചന്ദ്രൻ