മഹാനായ അലക്സാണ്ടർ ഗ്രീസിലെ മാസിഡോണിയയിലാണ് ജനിച്ചത്. നാട്ടുരാജ്യങ്ങൾ കീഴടക്കിയ പിതാവ് ഫിലിപ്പ് കൊലചെയ്യപ്പെട്ടു. യുദ്ധതന്ത്രങ്ങളൊന്നും അച്ഛൻ പാലിച്ചിരുന്നില്ല.
തത്ത്വചിന്തകനായ അരിസ്റ്റോട്ടിലായിരുന്നു അലക്സാണ്ടറുടെ ഗുരുനാഥൻ. അജയ്യമായ മാസിഡോണിയയിലെ സൈന്യവുമായി നഗര രാഷ്ട്രങ്ങൾ പിടിച്ചടക്കി. “ഒരു ജയവും ഞാൻ മോഷ്ടിച്ചെടുക്കുകയില്ല” എന്ന് അലക്സാണ്ടർ പ്രസ്താവിച്ചു. ബി.സി 334-ൽ വിശ്വ വിജയത്തിനായി ആ യുവ ധീരൻ പുറപ്പെട്ടു. തന്റെ സേനയ്ക്കൊപ്പം കലാകാരന്മാരും ഭൂ ശാസ്ത്രജ്ഞരും, സസ്യ ശാസ്തജ്ഞരും ചരിത്രകാരന്മാരും ഉണ്ടായിരുന്നു.
ഏഷ്യയിൽ പ്രബലമായ പേർഷ്യൻ സാമ്രാജ്യം കീഴക്കാൻ ഒരുങ്ങി. ഒരു ലക്ഷം പേരുള്ള പേർഷ്യൻ പടയ്ക്കെതിരെ മുപ്പതിനായിരം പടയാളികളുമായി നേരിട്ടു. പേർഷ്യൻ രാജാവായ ദാരിയസിനു പിടിച്ചു നില്ക്കാനായില്ല. പലായനം ചെയ്തു. ഏഴുമാസത്തെ യുദ്ധത്തിന്നൊടുവിലാണ് ടൈഗർ കീഴടങ്ങിയത്. കോപിഷ്ടനായ അലക്സാണ്ടർ കീഴടങ്ങിയ നഗരങ്ങളെ നശിപ്പിച്ചു. ഈജിപ്റ്റുകാർ അലക്സാണ്ടറെ സ്വീകരിച്ചു.
ദാരിയസ്സ് രാജാവ് വീണ്ടും രണ്ടു ലക്ഷം പടയാളികളുമായി അലക്സാണ്ടറുടെ സൈന്യത്തെ നേരിട്ടു. യുദ്ധത്തിനൊടുവിൽ വിജയ ശ്രീലാളിതനായ അലക്സാണ്ടറുടേത് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിത്തീർന്നു. ദാരിയസിനെ ബസൂസ കൊല ചെയ്ത് പാതയോരത്തു തള്ളി. ഇറാനും അഫ്ഗാനിസ്ഥാൻ പിടിച്ചടക്കാൻ ഗോത്രരാജാക്കന്മാരെ കീഴ്പ്പെടുത്തി. പിന്നെ ലക്ഷ്യമിട്ടത് ഇന്ത്യയും ചൈനയുമായിരുന്നു. നിരന്തരം യുദ്ധം കൊണ്ട് പടയാളികൾ ക്ഷീണിച്ചു. എങ്കിലും അധിനിവേശാർത്തി കൊണ്ട് അവർ മൂന്നോട്ടു നീങ്ങി. പുഷ്യപുരം രാജാവ് “പോറസ്” എതിർത്തു നിന്നു. ഏഴടിപ്പൊക്കവും ആനപ്പടയുമുള്ള പോറസ് കുതിരപ്പടയുമായി മുന്നോട്ടു വന്ന അലക്സാണ്ടറുടെ സൈന്യത്തെ ചെറുത്തു. ഒടുവിൽ വിജയം അലക്സാണ്ടർക്കായിരുന്നു. കടുത്ത മഴ. ഉഗ്ര പോരാട്ടത്തിൽ പോറസിന്റെ മക്കളെ അലക്സാണ്ടർ വധിച്ചു. അലക്സാണ്ടർക്കു കീഴടങ്ങിയ രാജാക്കന്മാരെ അവിടുത്തെ രാജാവായി തന്നെ വാഴിച്ചു. പേർഷ്യയിലേക്കുള്ള പടയോട്ടത്തിന്നിടയിൽ അലക്സാണ്ടറുടെ നെഞ്ചിൽ ഒരമ്പു തറച്ചു. മൂന്നാഴ്ചയോളം അദ്ദേഹം മരണത്തെ മുന്നിൽ കണ്ടു കഴിഞ്ഞു രോഗം ഒരുവിധം ഭേദമായപ്പോൾ ബി.സി. 324 – ൽ സുസാ നഗരത്തിലെത്തിച്ചേർന്നു. വിശ്വ വിജയത്തിനായി ഇറങ്ങിത്തിരിച്ച അദ്ദേഹം അഞ്ചു വർഷം പൂർത്തിയാക്കി. നെഞ്ചിൽ ഉണ്ടായ മുറിവും ബാബിയോണിയായിലൂടെയുളള ജലയാത്രയും കൊണ്ട് അദ്ദേഹത്തിനു പനി പിടിച്ചു. അതു കടുത്ത മലമ്പനിയായി. സ്വപ്നങ്ങളെല്ലാം സാക്ഷാത്ക്കരിക്കാനായില്ല. അദ്ദേഹം വിജഗീഷുവായിത്തന്നെ 33ാം മത്തെ വയസ്സിൽ സ്വർലോകം പൂകി. ഈജിപ്തിലെ അലക്സാഡ്രിയ നഗരത്തിൽ കൊണ്ടുപോയി സംസ്കരിച്ചു. പരാക്രമങ്ങളെല്ലാം അവിടെ അവസാനിച്ചു. അദ്ദേഹത്തിനു അനന്തരാവകാശികളില്ലായിരുന്നു. മരണക്കിടക്കയിൽ വച്ച് അദ്ദേഹം പറഞ്ഞത് “തന്റെ സാമ്രാജ്യം ഏറ്റവും ശക്തന് അവകാശപ്പെട്ടതാണ് എന്നായിരുന്നു.”
പക്ഷെ ആ സാമ്രാജ്യം ചിതറി. കയ്യൂക്കുള്ളവരൊക്കെ മാടമ്പിമാരായി.
മഹാനായ അലക്സാണ്ടർ ചക്രവർത്തി അമരനായി ചരിത്രത്തിൽ ഇന്നും ജീവിക്കുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി