നാൽപ്പത്തിയാറാമത് വയലാർ അവാർഡിന് എസ്. ഹരീഷ് രചിച്ച ” മീശ” എന്ന നോവൽ അർഹമായി. വയലാർ ട്രസ്റ്റ് യോഗമാണ് തീരുമാനം അറിയിച്ചത്. സാറാ ജോസഫ്, ഡോ.രാമൻകുട്ടി, വി.ജെ ജെയിംസ് എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റി ഏകകണ്ഠമായാണ് വയലാർ അവാർഡിനായി ‘മീശ ‘ തിരഞ്ഞെടുത്തത് . ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവുമാണ് അവാർഡ്:
വയലാറിൻ്റെ ചരമവാർഷികദിനമായ ഒക്ടോബർ 27-ാം തീയതി വൈകിട്ട് 0530ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് അവാർഡ് സമ്മാനിക്കും. വയലാറിൻ്റെ പ്രസിദ്ധ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംഗീത നിശയുമുണ്ടായിരിക്കും. പ്രസിഡണ്ട് പെരുമ്പടവം ശ്രീധരൻ, പ്രൊഫ ജി. ബാലചന്ദ്രൻ, പ്രഭാവർമ, കെ.ജയകുമാർ, ബി.സതീശൻ എന്നിവർ ട്രസ്റ്റ് യോഗത്തിൽ പങ്കെടുത്തു.
ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നു. (
സ്നേഹപൂർവ്വം.
പ്രൊഫ ജി ബാലചന്ദ്രൻ ,
(വൈസ് പ്രസിഡണ്ട് & ട്രഷറർ,
വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് )
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി