വയലാർ അവാർഡ് നിർണയത്തിൽ തീർത്തും സുതാര്യമായ രീതിയാണ് കഴിഞ്ഞ 46 വർഷമായി അവലംബിച്ചു വരുന്നത്. ഇത്തവണത്തെ അവാർഡിനും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച 3 കൃതികളുടെ പേരുകൾ നിർദ്ദേശിക്കാൻ 725 പേരോട് ആവശ്യപ്പെട്ടിരുന്നു. അതിൻ പ്രകാരം 219 കൃതികളുടെ പേരുകൾ ട്രസ്റ്റ് മുമ്പാകെ എത്തി. അതിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്ത് ഏറ്റവും കൂടുതൽ പോയൻ്റുകൾ ലഭിച്ച 3 കൃതികൾ ജഡ്ജിംഗ് കമ്മറ്റി മുമ്പാകെ സമർപ്പിച്ചു.
ഏതു കൃതിക്കാണ് അവാർഡ് എന്നത് ട്രസ്റ്റ് അംഗങ്ങൾ പോലും അറിയുന്നത് പ്രഖ്യാപനത്തോടൊപ്പമാണ്. അവാർഡ് നിർണയത്തിൽ ഒരു തരത്തിലുള്ള മമതയും വേർതിരിവും ട്രസ്റ്റിൻ്റെ ഭാഗത്ത് നിന്ന് നാളിതുവരെ ഉണ്ടായിട്ടില്ല. കൃതിയെക്കുറിച്ചുള്ള വിവിധങ്ങളായ അഭിപ്രായങ്ങൾ സ്വാഭാവികമാണല്ലോ.
സ്നേഹപൂർവ്വം.
പ്രൊഫ ജി ബാലചന്ദ്രൻ