വസിഷ്ഠനും വിശ്വാമിത്രനുമായി ഒരു തർക്കം. വിധിയാണു വലുതെന്ന് വസിഷ്ഠൻ. ഭാഗ്യമാണ് വലുതെന്ന് വിശ്വാമിത്രൻ.
ഏറ്റവും ബുദ്ധിമാനായ ഒരു രാജാവിനെ കണ്ടെത്തി. ഇരുവരും അയാളെ നിരീക്ഷിച്ചു. അനുചരന്മാരിൽ ചിലർ ഗൂഢാലോചന നടത്തി പടയാളികളെ രാജാവിന് എതിരായി തിരിച്ചു. വധിക്കപ്പടുമെന്ന് വന്നപ്പോൾ രാജാവും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ഓടി രക്ഷപ്പെട്ടു. ഒരു നദിക്കരയിൽ എത്തി. അക്കരെ കടക്കാൻ ഒരു ചങ്ങാടം സംഘടിപ്പിച്ചു. രാജാവിനെ കൂടാതെ ഒരാൾക്കുകൂടിയേ ചങ്ങാടത്തിൽ കയറനാവൂ . ഭാര്യയെ കൊണ്ടു പോയാൽ കുഞ്ഞുങ്ങൾ രണ്ടും അപകടത്തിലാകും. അവിടെ കാട്ടു മൃഗങ്ങൾ അധികമുള്ളതാണ്.
ബുദ്ധിമാനായ രാജാവ് ആദ്യം ഒരു കുഞ്ഞിനെ കൊണ്ടു പോയി ഒരു കുറ്റിയിൽ കെട്ടി. ഇക്കരെ വന്ന് ഒരു കുഞ്ഞിനെ ഒരു കുറ്റിയിൽ കെട്ടി ഭാര്യയുമായി അക്കരെ കടക്കാൻ ശ്രമിച്ചപ്പോൾ ചങ്ങാടം മറിഞ്ഞു. കുഞ്ഞുങ്ങളും ഭാര്യയും നഷ്ടമായി. രാജാവ് ഒരു കൈതക്കാട്ടിൽ ചെന്നുപെട്ടു. അപ്പോൾ അവിടുത്തെ രാജാവിന്റെ ഭാര്യയുടെ മാല മോഷ്ടിച്ച കള്ളനെ തിരഞ്ഞുവന്ന പടയാളികൾ അദ്ദേഹത്തെ കണ്ടു. കള്ളനെന്നു കരുതി അയാളെ പിടിച്ചുകെട്ടി അവിടുത്തെ രാജാവിന്റെ മുമ്പിൽ ഹാജരാക്കി. രാജാവ് ശിക്ഷ വിധിച്ചു. കള്ളന്റെ വലതുകാൽ,വലതുകൈ,വലതുകണ്ണ് ഇവ നശിപ്പിച്ചു നദിക്കരയിൽ എറിയാൻ രാജാവ് കല്പ്പിച്ചു. അംഗഭംഗം വന്ന് ചോരയോലിപ്പിച്ചു അയാൾ അവിടെ കിടന്നു. വഴിയേ വന്ന എണ്ണച്ചക്കാട്ടുന്ന ഒരു വാണിയൻ അയാളെ കണ്ടു. ദയവു തോന്നി അയാളെ വീട്ടിലെത്തിച്ചു. ചക്ക് തിരിക്കാനുള്ള കാളയ്ക്ക് പകരമായി അംഗഭംഗംവന്ന പാവം രാജാവിനെ നിയോഗിച്ചു. . കുറച്ചു നാൾ കഴിഞ്ഞ് അവിടുത്തെ രാജാവിന്റെ മകളുടെ സ്വയംവരമായി. അത്
വിളംബരം ചെയ്തു. വരണമാല്യമിടാൻ ബുദ്ധിയുളള ഒരു ആനയെയാണ് നിയോഗിച്ചത്. അംഗഭംഗം വന്ന പഴയ രാജാവ് ഒരു മതിലിൽ ഇരുന്നു വിശ്രമിക്കുകയായിരുന്നു. ഓർക്കാപ്പുറത്ത് ആന വരണമാല്യം അയാളുടെ കഴുത്തിൽ ചാർത്തി. അങ്ങനെ അയാൾ രാജാകുമാരിയെ വരിച്ചു.
‘വിധിയോ ഭാഗ്യമോ ഏതാണ് വലുതെന്ന് തീരുമാനിക്കാൻ വസിഷ്ഠനും വിശ്വാമിത്രനും കിണഞ്ഞു ശ്രമിക്കുകയാണ്. അപ്പോഴാണ് ഈ സംഭവം കണ്ടെത്തു. ഒടുവിൽ വിശ്വാമിത്രനും വസിഷ്oനും ഒരു നിഗമനത്തിൽ എത്തി. ഭാഗ്യമോ ബുദ്ധിയോ അല്ല, വിധിയാണ് മനുഷ്യ ജീവിതത്തെ നയിക്കുന്നത്… ഒടുവിൽ ഒരു മഹർഷിയുടെ സിദ്ധികൊണ്ട് രാജാവ് പൂർവ്വരൂപം പ്രാപിച്ചു. അങ്ങനെ രണ്ടു രാജ്യവും ഒരുമിച്ച് ഭരിക്കാൻ രാജാവിന് സാധിച്ചു.
പ്രൊഫ ജി ബാലചന്ദ്രൻ