ചിത്രകലയിലെ കുലപതിയായ ലാരിയൂസ് സാറിൻ്റെ ജന്മശതാബ്ദിയോടനുബസിച്ച് അനുഗ്രഹീതരായ നിരവധി കലാകാരൻമാർ കേരളത്തിൻ്റെ വിപ്ളവ നായകനായ സഖാവ് വി.എസ് അച്ചുതാനന്ദൻ്റെ തത്സമയ ചിത്രവും ശിൽപ്പവും നെയ്തെടുക്കുന്ന ഒരപൂർവ്വ നിമിഷത്തിൽ ഞാനും പങ്കാളിയായിരുന്നു. ശ്രീ അജയൻ കാട്ടുങ്കലിൻ്റെയും , ശ്രീ ബോബൻ ലാരിയൂസിൻെറയും നേതൃത്വത്തിൽ കലാകാരൻമാർ വി.എസിനെ ഒപ്പിയെടുത്തു; കേരളത്തിൻ്റെ മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും, തല മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ് ഒരു കൊച്ചു കുട്ടിയുടെ കൗതുകത്താടെ ചിത്രകാരൻമാർക്കിടയിൽ മണിക്കൂറുകളോളം ഇരുന്നു, അത് അനശ്വരനായ ഗുരുനാഥൻ ലാരിയൂസ് സാറോടുള്ള ആദരവും കലയോടുള്ള പ്രണയവുമായിരുന്നു. ഗുരുനാഥൻമാരുടെ ഗുരുവായ ലാരിയൂസ് സാറിനുള്ള ഒരു നാടിൻ്റെ സ്നേഹോഷ്മളമായ ജന്മശതാബ്ദി സമ്മാനം തന്നെ ആയിരുന്നു വരകളിലൂടെ തെളിഞ്ഞത്.
പ്രൊഫ ജി ബാലചന്ദ്രൻ