ലോകൈക സുന്ദരിയായ മോണലിസയുടെ മൗന മന്ദഹാസവും യേശുദേവന്റെ അവസാനത്തെ അത്താഴവും വര വർണ്ണങ്ങളിലൂടെ അനശ്വരമാക്കിയത് ലിയനാർഡോ ഡാവിൻചിയാണ്. ഇറ്റലിയിൽ 1452 ഏപ്രിൽ 15 നാണ് ലിയനാർഡോ ജനിച്ചത്. സംഗിതത്തിലും ചിത്രകലയിലുമായിരുന്നു ആ കലാകാരന് കമ്പം. ഏറ്റവും പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആന്ദ്രിയ ഡെൻ വെറോച്ചിയുടെ ശിഷ്യനായിത്തീർന്ന ഡാവിൻചി പല ചിത്രങ്ങളും ആവിഷ്ക്കരിച്ചു. ഫ്ളാറൻസ് ടൗൺ ഹാളിലെ ചാപ്പലിൽ ഒരു അൾത്താരച്ചിത്രം വരയ്ക്കാൻ ഡാവിൻചിയ്ക്കു കരാർ ലഭിച്ചു. എങ്കിലും അതു പൂർത്തിയാക്കാൻ ഉടനെ കഴിഞ്ഞില്ല. പല ചിത്രങ്ങളുടേയും കരാർ ജോലി തീർക്കാതെ പാതിവഴിയിലുപേക്ഷിച്ചു.
ഡാവിൻചി ശരീര ശാസ്ത്രത്തെക്കുറിച്ച് അവഹാഗം നേടി. എൻജനീയറിംഗിനു പ്രഗത്‌ഭനായിരുന്നു. മിലാനിൽ ധാരാളം വിദ്യാർത്ഥികളെ ചിത്ര കല പഠിപ്പിച്ചു. അവിടെ വച്ചാണ് തന്റെ പ്രസിദ്ധമായ “ദ വിർജിൻ ഓഫ് റോക്ക്സ് ” എന്ന ചിത്രം വരച്ചത്. തന്റെ മാസ്റ്റർ പീസ് ചിത്രമായ അവസാനത്തെ അത്താഴം (The Last Supper) മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കി.
ഫ്രഞ്ചുകാർ മിലാൻ കീഴടക്കിയതോടെ ഡാവിൻചി ഫ്ളോറൻസിലേക്ക് മടങ്ങി. ഇക്കാലത്താണ് വിഖ്യാതമായ മോണലിസയുടെ ചിത്രം (ലാഗിയോ കോൺ S1) വരച്ചത്. പാരീസിലെ ലൂവ് മ്യൂസിയത്തിലാണ് 77 x 53 സെന്റി മീറ്റർ വലുപ്പമുള്ള പ്രശസ്ത എണ്ണഛായാ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. പുഞ്ചിരിക്കുന്ന ഇറ്റാലിയൻ സുന്ദരിയുടേതാണ് ഈ ചിത്രം. പർവ്വതങ്ങൾ നിറഞ്ഞ ദൃശ്യത്തിന്റെ പശ്ചാത്തലത്തിൽ വ്യംഗ്യമായ മന്ദസ്മിതത്തോടെ ഇരിക്കുന്ന മോണാലിസയെക്കുറിച്ച് ആയിരക്കണക്കിനു വ്യാഖ്യാനങ്ങളും പഠനങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. ഈ പടത്തിന്റെ കോടിക്കണക്കിനു കോപ്പികൾ ലോകമാകെ പ്രചരിച്ചു. സാഹിത്യത്തിലും തത്ത്വചിന്തയിലും പരസ്യത്തിലുമെല്ലാം മോണലിസ നിറഞ്ഞു നില്ക്കുന്നു. 1911 ആഗസ്റ്റ് 21 ന് പാരീസിൽ നിന്ന് മോണാലിസയുടെ ചിത്രം മോഷ്ടിക്കപ്പെട്ടു. വിസൻസോ പെറുജിയ എന്ന ഇറ്റലിക്കാരനായിരുന്നു മോഷ്ടാവ്. രണ്ടു വർഷം കഴിഞ്ഞ് ഈ ചിത്രം തിരിച്ചു കിട്ടി.
ഫ്രഞ്ചു രാജാവിന്റെ ക്ഷണ പ്രകാരം ഡാവിൻചി മിനാലിലെത്തി. കൊട്ടാരം ചിത്രകാരനായി നിയമിച്ചു. മിലാനിലെ സാന്താ മരിയ ഡെല്ലെ ഗ്രാസി സന്യാസി മഠത്തിലെ ഭക്ഷണ മുറിയിലാണ് യേശുക്രിസ്തുവിന്റെ അവസാനത്തെ അത്താഴം എന്ന പ്രമേയത്തിൽ ചുവർ ചിത്രം വരച്ചത്. “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും എന്നു യേശു പറയുന്ന സന്ദർഭമാണ്” അദ്ദേഹം ചുവരിലേക്കാവാഹിച്ചത്. പാശ്ചാത്യ ചിത്രകലയുടെ ചരിത്രത്തിലെ അനശ്വര ചിത്രമാണത്. എന്നാൽ ചില അശ്രദ്ധ കാരണം ചുമർ ചിത്രം രണ്ടു വർഷം കഴിഞ്ഞപ്പോൾ മങ്ങാൻ തുടങ്ങി. ഉണങ്ങിയ ചുമരിൽ എണ്ണഛായം ഉപയോഗിച്ചു വരച്ച ചിത്രം കാലാവസ്ഥാ വ്യതിയാനത്താൽ മങ്ങി തുടങ്ങി. 1726 ൽ തുടങ്ങിയ പരിശ്രമം ഒരു പരിധി വരെ 1777 ൽ മാത്രമാണ് പൂർത്തിയായത്. ഇന്ന് തീരെ മങ്ങിയ രൂപമാണ് നിലവിലുളളത്.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി