പൂത്തുലഞ്ഞു നില്ക്കുന്ന കണിക്കൊന്നയ്ക്ക് ഒരു ഐതിഹ്യമുണ്ട് ശ്രീരാമൻ ബാലിയെ വധിച്ചത് ഒരു മരത്തിന്റെ മറവിൽ നിന്നാണ്. അതു മൂലം ആ മരം “കൊന്നമരം” എന്നാണ് അറിയപ്പെട്ടത്. മരത്തിനു സങ്കടമായി എല്ലാവരും പരിഹസിക്കുന്നു. കൊന്നമരം എന്ന പേര് ഒന്നു മാറ്റിത്തരണമെന്ന് ശ്രീരാമനോടു കേണപേക്ഷിച്ചു.
ശ്രീരാമൻ പരിഹാരം നിർദ്ദേശിച്ചത് അനുസരിച്ച് കൊന്നമരം ശ്രീകൃഷ്ണനെ ധ്യാനിച്ചും ഭജിച്ചും കഴിഞ്ഞു. ഒരു നാൾ കൃഷ്ണന്റെ മാല ഒരു ചങ്ങാതിക്കു കൊടുത്തു. അതു മോഷണക്കുറ്റമായപ്പോൾ ആ മാല തിരിച്ച് എറിഞ്ഞു കൊടുത്തു. ആ മാല ഒരു മരത്തിൽ ചെന്നു വീണു ആ മരം പൂത്തുലഞ്ഞു. അതാണ് കണിക്കൊന്ന. അങ്ങനെയാണ് കൊന്നമരം കണിക്കൊന്നയായത്.
വസന്തകാലത്താണ് കണിക്കൊന്ന പൂക്കുന്നതും വിഷു ആഘോഷിക്കുന്നതും
രാവും പകലും ഒന്നാകുന്നു. അന്ന് രാവിനും പകലിനും തുല്യ ദൈർഘ്യമാണ്. മനുഷ്യമനസ്സുകളിലും തുല്യത അടയാളപ്പെടുത്തുന്ന സുദിനം. വിവേചനങ്ങൾക്ക് അതീതമായി മനുഷ്യനും പ്രകൃതിയും ഒന്നാകുന്ന മേടമാസപ്പുലരി.
ശ്രീ കൃഷ്ണൻ നരകാസുരനെ വധിച്ചതും ശ്രീരാമൻ ലങ്കാധിപതിയായ രാവണനെ നിഗ്രഹിച്ചതുമായ ഒട്ടനവധി ഐതീഹ്യങ്ങൾ വിഷുവിന് പിന്നിലുണ്ട്. വിഷുപ്പക്ഷിയുടെ പാട്ടും , വർണരാജികൾ തീർക്കുന്ന പൂവും പൂത്തിരിയും മത്താപ്പും, കാതടയ്ക്കുന്ന വെടിക്കെട്ടുകളും , വിഷുക്കൈനീട്ടവും പൂത്തു നിൽക്കുന്ന കണിക്കൊന്നയുമെല്ലാം മലയാളിയുടെ മനസ്സിൽ ഗൃഹാതുരത ഉണർത്തും. കത്തിജ്വലിക്കുന്ന സൂര്യനു താഴെ വരണ്ടുണങ്ങിയ മണ്ണിൽ കഴിയുമ്പോഴും അകളങ്കമായ സനേഹത്താൽ വിഷു ഏവർക്കും കുളിർമയേകുന്നു. സ്വാർത്ഥത കൊണ്ട് മുഖം നഷ്ടമായ നവയുഗത്തിൽ തുല്യതയുടെ സന്ദേശമാണ് വിഷു നൽകുന്നത്.
എല്ലാവർക്കും വിഷു ആശംസകൾ.
പ്രൊഫ. ജി. ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി